- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിത് യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിന് പൊലീസുകാരനുൾപ്പെടെ പിടിയിൽ; മാദ്ധ്യമങ്ങൾക്ക് കൊടുക്കാതെ പ്രതികളെ കോടതിയിലെത്തിച്ചു; ഡിവൈഎസ്‌പി നൽകിയ പ്രസ് റിലീസിലും പൊലീസുകാരന്റെ വിവരങ്ങൾ മറച്ചു; കേരളം കത്താൻ സാധ്യതയുള്ള കേസ് ദളിത് സംഘടനകൾ പോലും അറിയാതെ ഒതുക്കി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പൊലീസുകാരൻ പ്രതിയായ കൂട്ടബലാത്സംഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു മുക്കി. കേരളം കത്തുമായിരുന്ന ഒരു സംഭവത്തെ വെറും ജില്ലാ പൊലീസ് നേതാക്കളുടെ മാത്രം ബുദ്ധിയുടെ പിൻബലത്തിൽ വെറും രണ്ടുദിവസംകൊണ്ടാണ് പെട്ടിയിലാക്കിയത്. ദളിത് സംഘടനകൾപോലും ഈ സംഭവത്തെക്കുറിച്ച് അറിയാൻ അവസരം നൽകാതെ മികച്ച കരുനീക്കത്തിലൂടെ തങ്ങളിലൊരുവനെ പൊലീസ് ഉദ്യോഗസ്ഥർ ജയിലിൽ 'സുഖവാസത്തിന്' അയച്ചിരിക്കുകയാണ്. കോടതിയിലെ മാദ്ധ്യമവിലക്കിനെ സമർത്ഥമായി ഉപയോഗപ്പെടുത്തിയതിലൂടെ പ്രതികളുടെ ചിത്രവും വാർത്തയും ഉൾപ്പെടെ മുക്കാൻ പൊലീസിന് സാധിച്ചു. ഈ മാസം 25ന് ആണ് സംഭവം നടന്നത്. പുറത്തറിഞ്ഞത് 27ന്. 28ന് ആരെയും അറിയിക്കാതെ കേസ് കോടതിയുടെ വരുതിയിലാക്കുകയും ചെയ്തു. സിറ്റി കൺട്രോൾ റൂമിലെ കോൺസ്റ്റബിൾ അഭയൻ (41), പാപ്പനംകോട് കല്ലുവെട്ടാൻകുഴിയിൽ സജാദ് (സച്ചു-26), വിളവൂർക്കൽ ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി ശ്രീജിത്ത് (24), ചൂഴാറ്റുകോട്ട സ്വദേശി ബിജുകുമാർ (41) എന്നിവരാണ് പ്രതികൾ. ഇതിൽ പൊലീസുകാരനായ അഭയൻ മൂന്നാം പ്ര
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പൊലീസുകാരൻ പ്രതിയായ കൂട്ടബലാത്സംഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു മുക്കി. കേരളം കത്തുമായിരുന്ന ഒരു സംഭവത്തെ വെറും ജില്ലാ പൊലീസ് നേതാക്കളുടെ മാത്രം ബുദ്ധിയുടെ പിൻബലത്തിൽ വെറും രണ്ടുദിവസംകൊണ്ടാണ് പെട്ടിയിലാക്കിയത്. ദളിത് സംഘടനകൾപോലും ഈ സംഭവത്തെക്കുറിച്ച് അറിയാൻ അവസരം നൽകാതെ മികച്ച കരുനീക്കത്തിലൂടെ തങ്ങളിലൊരുവനെ പൊലീസ് ഉദ്യോഗസ്ഥർ ജയിലിൽ 'സുഖവാസത്തിന്' അയച്ചിരിക്കുകയാണ്.
കോടതിയിലെ മാദ്ധ്യമവിലക്കിനെ സമർത്ഥമായി ഉപയോഗപ്പെടുത്തിയതിലൂടെ പ്രതികളുടെ ചിത്രവും വാർത്തയും ഉൾപ്പെടെ മുക്കാൻ പൊലീസിന് സാധിച്ചു. ഈ മാസം 25ന് ആണ് സംഭവം നടന്നത്. പുറത്തറിഞ്ഞത് 27ന്. 28ന് ആരെയും അറിയിക്കാതെ കേസ് കോടതിയുടെ വരുതിയിലാക്കുകയും ചെയ്തു.
സിറ്റി കൺട്രോൾ റൂമിലെ കോൺസ്റ്റബിൾ അഭയൻ (41), പാപ്പനംകോട് കല്ലുവെട്ടാൻകുഴിയിൽ സജാദ് (സച്ചു-26), വിളവൂർക്കൽ ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി ശ്രീജിത്ത് (24), ചൂഴാറ്റുകോട്ട സ്വദേശി ബിജുകുമാർ (41) എന്നിവരാണ് പ്രതികൾ. ഇതിൽ പൊലീസുകാരനായ അഭയൻ മൂന്നാം പ്രതിയാണ്. നവംബർ 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ശ്രീജിത്ത് വശത്താക്കി. 24ന് ചൂഴാറ്റുകോട്ടയിൽ പൊലീസുകാരനായ അഭയന്റെ വീട്ടിലെത്തിച്ചു. ഇവിടെവച്ച് സജാദും ശ്രീജിത്തും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. പൊലീസുകാരനാണെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അഭയനും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് റിപ്പോർട്ട്.
25ന് പെൺകുട്ടി തൈറോയ്ഡിനുള്ള ഗുളികകൾ അമിതമായി കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരോട് പെൺകുട്ടി തന്റെ ആത്മഹത്യാശ്രമത്തിന്റെ കാരണം തുറന്നുപറയുകയായിരുന്നു. ഈ വിവരം പൊലീസ് അറിഞ്ഞിട്ടും രഹസ്യമായി വയ്ക്കാനാണ് ശ്രമിച്ചത്. 25ന് നാലുപ്രതികളേയും പിടികൂടിയിട്ടും രഹസ്യമാക്കിവച്ചു. 27നാണ് ചില മാദ്ധ്യമ പ്രവർത്തകർക്ക് ഈ വിവരം ചോർന്നുകിട്ടി. നെയ്യാറ്റിൻകര സിഐ, എസ്‌ഐ, ഡിവൈഎസ്‌പി എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. പക്ഷേ ഇവർ ആരും മാദ്ധ്യമപ്രവർത്തകർക്ക് വിവരം നൽകിയില്ല. ചില ചാനലുകളിൽ വാർത്ത ഫ്‌ളാഷ് ന്യൂസ് ആയി ഒതുങ്ങി. പത്രങ്ങളിലും അഞ്ചു വരികളിലൊതുങ്ങി. 28ന് രഹസ്യമായി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതോടെ പ്രതികളെ മാദ്ധ്യമങ്ങളിൽനിന്ന് വിദഗ്ധമായി രക്ഷപ്പെടുത്തിയെടുത്തു.
കോടതിവരെ സ്വകാര്യവാഹനത്തിൽകൊണ്ടുവന്ന പ്രതികളെ കോടതി വളപ്പിൽ എത്തിയശേഷം പരസ്യമായി നടത്തിക്കൊണ്ടുപോയി എന്നാണ് ദൃക്‌സാക്ഷികളായ ചില അഭിഭാഷകർ നൽകുന്ന വിഷയം. കോടതിവളപ്പിൽ മാദ്ധ്യമപ്രവർത്തകരെ വിലക്കിയിട്ടുള്ളതിനാൽ പൊലീസിന് കൂടുതൽ അവസരം ലഭിച്ചു. എല്ലാത്തിനും ഉപരി കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് കാര്യമായ രാഷ്ട്രീയ ബന്ധമില്ല എന്നതിനാൽ മാദ്ധ്യമങ്ങൾ തങ്ങളുടെ അന്വേഷണാത്മകത പുറത്തെടുത്തതുമില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരോ അനുഭാവികളോ ആയിരുന്നുവെങ്കിൽ മറുപാർട്ടിക്കാരെങ്കിലും വിഷയം മാദ്ധ്യമങ്ങൾക്കുമുന്നിൽ എത്തിക്കുമായിരുന്നു.
സാധാരണഗതിയിൽ ഇത്തരം കേസുകൾ വരുമ്പോൾ പൊലീസുകാർതന്നെ മാദ്ധ്യമപ്രവർത്തകരെ അറിയിക്കുകയാണ് പതിവ്. ഈ കേസിൽ പ്രതി പൊലീസുകാരനായതിനാൽ അവർതന്നെ മുക്കി. 'അടുത്തദിവസം വാർത്താസമ്മേളനം വിളിച്ച് പ്രതികളെ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കാം' എന്നുപറഞ്ഞ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയും, സിഐയും, എസ്‌ഐയും പത്രക്കാരെ പറ്റിക്കുകയും ചെയ്തു. ഇതുപ്രതീക്ഷിച്ച് മാദ്ധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും പത്രസമ്മേളനം നടത്തിയില്ല. പകരം പൊലീസ് തയാറാക്കിയ ഒരു റിലിസ് എല്ലാ പത്രങ്ങൾക്കും ഇ-മെയിൽ ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്.
ഇതിലാകട്ടെ പ്രതികളുടെ വിശദ വിവരങ്ങൾ ഒന്നും ഉൾപ്പെടുത്തിയതുമില്ല. കേസിലെ മൂന്നാംപ്രതി പൊലീസുകാരനാണെന്ന വിവരം ബുദ്ധിപൂർവം മറച്ചുവയ്ക്കാനും പൊലീസിന് കഴിഞ്ഞു. ചില പ്രാദേശിക പത്രപ്രവർത്തകർ നടത്തിയ രഹസ്യ ഇടപെടലിലൂടെ എഫ്‌ഐആറിൽ ഉൾപ്പെടുത്താൻ എടുത്ത ചിത്രം ചോർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സാധാരണ ഇത്തരം പീഡനങ്ങൾ ഉണ്ടാകുമ്പോൾ രംഗത്തുവരുന്ന ദളിത് പ്രവർത്തകരും സംഘടനകളും ഇതുവരെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.