- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിൽ ഉദ്ഘാടന തലേന്ന് അണക്കെട്ടിന്റെ കനാൽ തകർന്ന് ടൗൺഷിപ്പ് വെള്ളത്തിനടിയിലായി; തകർന്നു വീണത് ഇന്ന മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ട്
പട്‌ന: ഉദ്ഘാട തലേന്ന് ഡാമിന്റെ കനാൽ തകർന്ന് ടൗൺഷിപ്പ് വെള്ളത്തിനടിയിലായി. ബിഹാറിൽ നിർമ്മാണം പൂർത്തിയാക്കി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാലാണ് തകർന്നു വീണത്. ബുധനാഴ്ച രാവിലെ ട്രയൽ റൺനടക്കുന്നതിനിടെയാണ് അണക്കെട്ട് തകർന്നത്. ബീഹാറിലും ഝാർഖണ്ഡിനും ഗുണം ചെയ്യുന്ന രീതിയിൽ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഗഡേശ്വർ പന്ത് കനാൽ പദ്ധതി. മുഖ്യമന്ത്രി നിതീഷ് കുമാർ വ്യാഴാഴ്ച ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് അണക്കെട്ട് തകർന്നത്. ഗംഗയിൽ നിന്ന് വെള്ളം ശക്തിയായി കനാൽ വഴി ഒഴുക്കിയപ്പോൾ കനാലിന്റെ ഭിത്തി തകരുകയായിരുന്നു. വെള്ളം ഖലഗോണിലും എൻടിപിസി ടൗൺഷിപ്പിലൂടെയും കുത്തിയൊഴുകി. സിവിൽ ജഡ്ജിന്റെയും സബ് ജഡ്ജിന്റെയും വീടുകൾ വരെ വെള്ളത്തിലായി.അണക്കെട്ടിന്റെ ഉദ്ഘാടനം രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ബീഹാർ സർക്കാർ. മുഖ്യമന്ത്രി നിതീഷ് കുമാർ ഡാം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് എല്ലാ പത്രങ്ങളിലും ഇന്ന് പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഡാംസൈറ്റിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ വരെ ഒഴു
പട്‌ന: ഉദ്ഘാട തലേന്ന് ഡാമിന്റെ കനാൽ തകർന്ന് ടൗൺഷിപ്പ് വെള്ളത്തിനടിയിലായി. ബിഹാറിൽ നിർമ്മാണം പൂർത്തിയാക്കി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാലാണ് തകർന്നു വീണത്. ബുധനാഴ്ച രാവിലെ ട്രയൽ റൺനടക്കുന്നതിനിടെയാണ് അണക്കെട്ട് തകർന്നത്.
ബീഹാറിലും ഝാർഖണ്ഡിനും ഗുണം ചെയ്യുന്ന രീതിയിൽ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഗഡേശ്വർ പന്ത് കനാൽ പദ്ധതി.
മുഖ്യമന്ത്രി നിതീഷ് കുമാർ വ്യാഴാഴ്ച ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് അണക്കെട്ട് തകർന്നത്. ഗംഗയിൽ നിന്ന് വെള്ളം ശക്തിയായി കനാൽ വഴി ഒഴുക്കിയപ്പോൾ കനാലിന്റെ ഭിത്തി തകരുകയായിരുന്നു.
വെള്ളം ഖലഗോണിലും എൻടിപിസി ടൗൺഷിപ്പിലൂടെയും കുത്തിയൊഴുകി. സിവിൽ ജഡ്ജിന്റെയും സബ് ജഡ്ജിന്റെയും വീടുകൾ വരെ വെള്ളത്തിലായി.അണക്കെട്ടിന്റെ ഉദ്ഘാടനം രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ബീഹാർ സർക്കാർ. മുഖ്യമന്ത്രി നിതീഷ് കുമാർ ഡാം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് എല്ലാ പത്രങ്ങളിലും ഇന്ന് പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു.
ഡാംസൈറ്റിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ വരെ ഒഴുകിയെത്തിയ വെള്ളം എങ്ങനെ വഴിതിരിച്ചു വിടാമെന്ന് പരിശോധിക്കാൻ സംസ്ഥാന ജലവിഭവ സെക്രട്ടറി സ്ഥലത്ത് പരിശോധന നടത്തി.
ബിഹാറും ജാർഖണ്ഡും സംയുക്തമായിട്ടാണ് അണകെട്ടി ജലസേചനത്തിനുള്ള പദ്ധതി നടപ്പാക്കിയത്. 1977 ൽ ആസൂത്രണ കമ്മീഷൻ തത്വത്തിൽ അംഗീകരിച്ച പദ്ധതിക്ക് അന്ന് ചെലവ് പ്രതീക്ഷിച്ചത് 13.88 കോടി. 2008ലാണ് ഡാമിന് സാങ്കേതിക അനുമതി ലഭിച്ചത്.