- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒബാമയുടെ മകൾ ശരീരം പ്രദർശിപ്പിച്ച് കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്; 18കാരിയുടെ അർധനഗ്‌ന വീഡിയോ വൈറലായി
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മകൾ മലിയ ഒബാമ ശരീരം പ്രദർശിപ്പിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. 18കാരിയായ മലിയയുടെ അർധനഗ്‌ന വീഡിയോ വൈറലാവുന്നുവെന്നാണ് റിപ്പോർട്ട്. യുഎസ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത്. സ്‌കൂൾ ഗ്രാജ്വേറ്റായ മലിയയ്ക്ക് കഴിഞ്ഞ മാസമാണ് 18 വയസ് തികഞ്ഞിരിക്കുന്നത്. മറ്റൊരു വീഡിയോയിൽ ബൂബ്-ട്യൂബ്, ഡെനിം ഹോട്ട്പാന്റ്സ് എന്നിവ ധരിച്ചാണ് മലിയ തന്റെ കൂട്ടുകാരിക്കൊപ്പം ചുറ്റിത്തിരിഞ്ഞ് നൃത്തമാടിയിരിക്കുന്നത്. തന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് കൊണ്ട് സീക്രട്ട് സർവീസ് പുറകെയുണ്ടെന്നറിയാമെങ്കിലും സാധാരണ കൗമാരക്കാരിയുടെ ജീവിതമാണ് മലിയ നയിക്കുന്നത്. ആംസ്ട്രർഡാമിലെ ഒരു ക്ലബിൽ മലിയ തന്റെ ബെർത്ത് ഡേ ആഘോഷിച്ചതും വാർത്തയായിരുന്നു. വൈറ്റ്ഹൗസിലേക്ക് ആദ്യമായി എത്തുമ്പോൾ മലിയയ്ക്ക് വെറും പത്ത് വയസ് മാത്രമായിരുന്നു പ്രായം. തന്റെ ഇളയസഹോദരി സാഷയ്ക്കൊപ്പം വൈറ്റ്ഹൗസിലായിരുന്നു മലിയ വളർന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇവർ സ്പോട്ട്ലൈറ്റിൽ നിറഞ്ഞ്
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മകൾ മലിയ ഒബാമ ശരീരം പ്രദർശിപ്പിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. 18കാരിയായ മലിയയുടെ അർധനഗ്‌ന വീഡിയോ വൈറലാവുന്നുവെന്നാണ് റിപ്പോർട്ട്. യുഎസ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത്. സ്‌കൂൾ ഗ്രാജ്വേറ്റായ മലിയയ്ക്ക് കഴിഞ്ഞ മാസമാണ് 18 വയസ് തികഞ്ഞിരിക്കുന്നത്. മറ്റൊരു വീഡിയോയിൽ ബൂബ്-ട്യൂബ്, ഡെനിം ഹോട്ട്പാന്റ്സ് എന്നിവ ധരിച്ചാണ് മലിയ തന്റെ കൂട്ടുകാരിക്കൊപ്പം ചുറ്റിത്തിരിഞ്ഞ് നൃത്തമാടിയിരിക്കുന്നത്.
തന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് കൊണ്ട് സീക്രട്ട് സർവീസ് പുറകെയുണ്ടെന്നറിയാമെങ്കിലും സാധാരണ കൗമാരക്കാരിയുടെ ജീവിതമാണ് മലിയ നയിക്കുന്നത്. ആംസ്ട്രർഡാമിലെ ഒരു ക്ലബിൽ മലിയ തന്റെ ബെർത്ത് ഡേ ആഘോഷിച്ചതും വാർത്തയായിരുന്നു.
വൈറ്റ്ഹൗസിലേക്ക് ആദ്യമായി എത്തുമ്പോൾ മലിയയ്ക്ക് വെറും പത്ത് വയസ് മാത്രമായിരുന്നു പ്രായം. തന്റെ ഇളയസഹോദരി സാഷയ്ക്കൊപ്പം വൈറ്റ്ഹൗസിലായിരുന്നു മലിയ വളർന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇവർ സ്പോട്ട്ലൈറ്റിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിൽ വച്ച് ഈ വർഷം ആദ്യം നടന്ന ഡിന്നറിൽ റയാൻ റൈനോൾഡ്സിനോട് മലിയ സംസാരിക്കുന്നത് കണ്ട് സാഷ ഡബിൾ തംസ്അപ് ചെയ്യുന്ന ചിത്രം വൈറലായിരുന്നു. മലിയ ഇപ്പോൾ തന്റെ പഠനത്തിൽ നിന്നും തൽക്കാലം അവധിയെടത്തിരിക്കുകയാണ്.
പിതാവ് പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിയുന്നതിനെ തുടർന്ന് 2017ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് മലിയ വീണ്ടും പഠനം ആരംഭിക്കുന്നതാണ്. ഒബാമയ്ക്കൊപ്പം വിദേശപര്യടനങ്ങൾക്കായി മക്കളും പോകാറുണ്ട്. അപ്പോഴെടുക്കപ്പെട്ട വിവിധ ചിത്രങ്ങൾ വൈറലായിരുന്നു.