- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണപ്പന്തലിൽ വധുവും അച്ഛനും ചേർന്ന് സൂപ്പർ ബ്രേക്ക് ഡാൻസ്; കൈയടിച്ച് വിരുന്നുകാർ: അന്തംവിട്ട് വരൻ
വിവാഹപ്പന്തലിൽ വധുവും അച്ഛനും ചേർന്നുള്ള നൃത്തച്ചുവടുകൾകണ്ട് വരൻ അന്തം വിട്ടുനിൽക്കെ, കൈയടികളുമായി വിരുന്നുകാരുടെ പ്രോത്സാഹനം. ഒരു ഡാൻസറുടെ മകളെ വിവാഹം കഴിച്ചതിന്റെ ഗുണം അപ്പോഴാണ് അയാൾക്ക് മനസ്സിലായത്. മെല്ലെ ചുവടുവെയ്പുകളുമായി തുടങ്ങിയ അച്ഛനും മകളും സൂപ്പർ ബ്രേക്ക് ഡാൻസുമായി വിവാഹപ്പന്തൽ നിറഞ്ഞാടിയപ്പോൾ കല്യാണത്തിനെത്തിയ 400-ഓളം അതിഥികളും ആഹ്ലാദത്തിലായി. മിഖായ്‌ല എലിസൺ ഫിലിപ്‌സും അച്ഛൻ നഥാൻ എലിസണുമാണ് വിവാഹച്ചടങ്ങിൽ നൃത്തത്തിലൂടെ അതിഥികളെ കീഴ്‌പ്പെടുത്തിയത്. പ്രശസ്തമായ ഈരടികൾക്കൊപ്പം ചുവടുവച്ച അച്ഛനും മകളും വിവാഹവേദിയെ അവിസ്മരണീയമാക്കി. തന്റെയും അച്ഛന്റെയും സ്വപ്‌നം സഫലമായി എന്നാണ് ഈ നൃത്തപ്രകടനത്തെക്കുറിച്ച് മിഖായ്‌ല പ്രതികരിച്ചത്. വിവാഹത്തിന് ഒരാഴ്ച മുമ്പുതന്നെ അവർ രണ്ടുപേരും ചുവടുകൾ മനപ്പാഠമാക്കിയിരുന്നു. വീട്ടിലെ ഏകമകൾ താനാണെന്നതിനാൽ, അച്ഛന്റെ ആഗ്രഹത്തിനൊത്ത് വിവാഹച്ചടങ്ങ് പ്ലാൻ ചെയ്യുകയായിരുന്നുവെന്ന് മിഖായ്‌ല പറഞ്ഞു. വർഷങ്ങൾക്കുമുമ്പെ ഇത്തരമൊരു ആഗ്രഹം അച്ഛൻ പറഞ്ഞിരുന്നതായും അവർ പ
വിവാഹപ്പന്തലിൽ വധുവും അച്ഛനും ചേർന്നുള്ള നൃത്തച്ചുവടുകൾകണ്ട് വരൻ അന്തം വിട്ടുനിൽക്കെ, കൈയടികളുമായി വിരുന്നുകാരുടെ പ്രോത്സാഹനം. ഒരു ഡാൻസറുടെ മകളെ വിവാഹം കഴിച്ചതിന്റെ ഗുണം അപ്പോഴാണ് അയാൾക്ക് മനസ്സിലായത്. മെല്ലെ ചുവടുവെയ്പുകളുമായി തുടങ്ങിയ അച്ഛനും മകളും സൂപ്പർ ബ്രേക്ക് ഡാൻസുമായി വിവാഹപ്പന്തൽ നിറഞ്ഞാടിയപ്പോൾ കല്യാണത്തിനെത്തിയ 400-ഓളം അതിഥികളും ആഹ്ലാദത്തിലായി.
മിഖായ്‌ല എലിസൺ ഫിലിപ്‌സും അച്ഛൻ നഥാൻ എലിസണുമാണ് വിവാഹച്ചടങ്ങിൽ നൃത്തത്തിലൂടെ അതിഥികളെ കീഴ്‌പ്പെടുത്തിയത്. പ്രശസ്തമായ ഈരടികൾക്കൊപ്പം ചുവടുവച്ച അച്ഛനും മകളും വിവാഹവേദിയെ അവിസ്മരണീയമാക്കി. തന്റെയും അച്ഛന്റെയും സ്വപ്‌നം സഫലമായി എന്നാണ് ഈ നൃത്തപ്രകടനത്തെക്കുറിച്ച് മിഖായ്‌ല പ്രതികരിച്ചത്.
വിവാഹത്തിന് ഒരാഴ്ച മുമ്പുതന്നെ അവർ രണ്ടുപേരും ചുവടുകൾ മനപ്പാഠമാക്കിയിരുന്നു. വീട്ടിലെ ഏകമകൾ താനാണെന്നതിനാൽ, അച്ഛന്റെ ആഗ്രഹത്തിനൊത്ത് വിവാഹച്ചടങ്ങ് പ്ലാൻ ചെയ്യുകയായിരുന്നുവെന്ന് മിഖായ്‌ല പറഞ്ഞു. വർഷങ്ങൾക്കുമുമ്പെ ഇത്തരമൊരു ആഗ്രഹം അച്ഛൻ പറഞ്ഞിരുന്നതായും അവർ പറഞ്ഞു.
വിവാഹത്തിന് മുമ്പുള്ള ഓരോദിവസവും രാത്രി വീട്ടിൽ ഡാൻസ് പരിശീലനമായിരുന്നുവെന്ന് നഥാൻ പറഞ്ഞു. യുട്യൂബിൽ അച്ഛന്റെയും മകളുടെയും വിവാഹനൃത്തം ഇപ്പോൾ ഒട്ടേറെപ്പേരെ ആകർഷിക്കുന്നുണ്ട്.