- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വയസുള്ള മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന ലണ്ടനിലെ ഇന്ത്യക്കാരന് ഇനി പുറത്തിറങ്ങാൻ പറ്റിയേക്കില്ല; രക്ഷപ്പെട്ട ഒരു വയസുള്ള മകളുടെ കാഴ്ചയും കേൾവിയും നഷ്ടമായി
ഒരു വയസുള്ള ഇരട്ട സഹോദരീസഹോദരന്മാരെ ചുറ്റിക കൊണ്ടടിച്ച ലണ്ടനിലെ ഇന്ത്യക്കാരനായ പിതാവ് ബിന്ദ്യ സാഗർദാസിന്(33) ഇനി ചിലപ്പോൾ ജയിലിൽ നിന്നിറങ്ങാനേ പറ്റിയേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചുറ്റിക കൊണ്ടുള്ള ഇയാളുടെ അടിയേറ്റ് ഒരു വയസുകാരനായ മകൻ ഗബ്രിയേൽ മരിക്കുകയും ഇരട്ട സഹോദരി മരിയയുടെ കാഴ്ചയും കേൾവിയും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. റൊമാനിയക്കാരിയായ ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസമാണ് ദാസിനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചതെന്ന് സൂചനയുണ്ട്. നോർത്ത് ലണ്ടനിലെ ഫിൻസ്ബറി പാർക്കിലെ ഫ്‌ലാറ്റിലായിരുന്നു ഇക്കഴിഞ്ഞ മാർച്ച് 18 ശനിയാഴ്ച രാത്രി കുട്ടികളെ ഗുരുതരമായ അവസ്ഥയിൽ കാണപ്പട്ടിരുന്നത്. തുടർന്ന് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആൺകുട്ടി ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. കൊലപാതക കുറ്റം,കൊലപാതകശ്രം എന്നീ ചാർജുകൾ ചുമത്തിയാണ് തുടർന്ന് ദാസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഹാക്ക്നെ പ്രദേശത്ത് നിന്നുമാണ് മാർച്ച് 21ന് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ തീവ്രമായ തെരച്ചിലിനെ
ഒരു വയസുള്ള ഇരട്ട സഹോദരീസഹോദരന്മാരെ ചുറ്റിക കൊണ്ടടിച്ച ലണ്ടനിലെ ഇന്ത്യക്കാരനായ പിതാവ് ബിന്ദ്യ സാഗർദാസിന്(33) ഇനി ചിലപ്പോൾ ജയിലിൽ നിന്നിറങ്ങാനേ പറ്റിയേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചുറ്റിക കൊണ്ടുള്ള ഇയാളുടെ അടിയേറ്റ് ഒരു വയസുകാരനായ മകൻ ഗബ്രിയേൽ മരിക്കുകയും ഇരട്ട സഹോദരി മരിയയുടെ കാഴ്ചയും കേൾവിയും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. റൊമാനിയക്കാരിയായ ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസമാണ് ദാസിനെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചതെന്ന് സൂചനയുണ്ട്.
നോർത്ത് ലണ്ടനിലെ ഫിൻസ്ബറി പാർക്കിലെ ഫ്‌ലാറ്റിലായിരുന്നു ഇക്കഴിഞ്ഞ മാർച്ച് 18 ശനിയാഴ്ച രാത്രി കുട്ടികളെ ഗുരുതരമായ അവസ്ഥയിൽ കാണപ്പട്ടിരുന്നത്. തുടർന്ന് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആൺകുട്ടി ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. കൊലപാതക കുറ്റം,കൊലപാതകശ്രം എന്നീ ചാർജുകൾ ചുമത്തിയാണ് തുടർന്ന് ദാസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഹാക്ക്നെ പ്രദേശത്ത് നിന്നുമാണ് മാർച്ച് 21ന് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ തീവ്രമായ തെരച്ചിലിനെ തുടർന്നാണ് ഇയാളെ പിടിക്കാനായത്.
നിലവിൽ ദാസ് പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളുടെ അമ്മയും റൊമാനിയക്കാരിയുമായ ക്രിസ്റ്റിനെല ഡാറ്റ്കു കടുത്ത മാനസിക വ്യഥയിലാണ് ഗുരുതരാവസ്ഥയിലുള്ള മരിയക്ക് ആശുപത്രിയിൽ കൂട്ടിരിക്കുന്നതെന്നും മകൻ കൊല്ലപ്പെട്ട വീട്ടിലേക്ക് തിരിച്ച് പോകാനുള്ള ധൈര്യം അവർക്കില്ലെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. സർജറി കഴിഞ്ഞിരിക്കുന്ന മരിയ പൂർണ ആരോഗ്യത്തോടെ സുഖം പ്രാപിക്കണമെന്ന പ്രാർത്ഥനയിലാണ് ഈ അമ്മ ഇപ്പോൾ നിമിഷങ്ങൾ തള്ളി നീക്കുന്നത്. കൊല്ലപ്പെട്ട മകന്റെ ശവസംസ്‌കാരം നടത്തുന്നതിനിടെ പുതിയൊരു വീട് വാടകയ്ക്ക് കണ്ടെത്താനും ക്രിസ്റ്റിനെല നിർബന്ധിതയായിരിക്കുന്നുവെന്നാണ് ഇവരുടെ കൂട്ടുകാരിയായ ഫ്ലോറെന്റിന ഇലി വെളിപ്പെടുത്തുന്നത്.
ഈ നിർണായക സന്ദർഭത്തിൽ ക്രിസ്റ്റിനെലയ്ക്ക് ആവശ്യമായ പണം സംഘടിപ്പിച്ച് കൊടുക്കാൻ അവരുടെ സുഹൃത്തുക്കൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. നോർത്ത് ലണ്ടൻ ഹോട്ടലിൽ ജോലി ചെയ്യുന്ന ഈ സ്ത്രീ നന്നായി അധ്വാനിക്കുന്ന കൂട്ടത്തിലാണെന്നാണ് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. ഇവരുടെ സഹായത്തിനായി ആരംഭിച്ചിരിക്കുന്ന ജസ്റ്റ്ഗിവിങ് പേജിലൂടെ 10,000 പൗണ്ട് സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിലായ ദാസിനെ പിറ്റേന്ന് തന്നെ ഈസ്റ്റ് ലണ്ടനിലെ തെയിംസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.
ദാസ് കൊലപാതകത്തിനുപയോഗിച്ച ചുറ്റിക ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. ഇത് സമീപത്ത് മണലിൽ പൂഴ്‌ത്തി വച്ച നിലയിലായിരുന്നു. ഫ്ലാറ്റിന്റെ മുകൾ നിലയിലാണ് റൊമാനിയൻ മാതാവും ഇന്ത്യൻ പിതാവും കുട്ടികളും അടങ്ങിയ ഈ കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ദാസ് സമീപത്തുള്ള പെംബറി ഹോട്ടലിൽ നൈറ്റ് റിപസ്പഷനിസ്റ്റായി ജോലി ചെയ്യുകയാണ്. എന്നാൽ കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് അയാൾ ജോലി വിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന് ശേഷം ഹോമിസൈഡ് ആൻഡ് മേജർ ക്രൈം കമാൻഡിലെ ചീഫ് ഇൻസ്പെക്ടർ ഡേവ് വെല്ലാംസിന്റെ നേതൃത്വത്തിൽ ഒരു കൊലപാതക അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിരവങ്ങൾ അറിയുന്നവർ 020 8345 3775 എന്ന നമ്പറിൽ ഇൻസിഡന്റ് റൂമുമായോ അല്ലെങ്കിൽ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേർസിലോ ബന്ധപ്പെടണമെന്ന് പൊലീസ് നിർദേശമുണ്ട്.