- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടമില്ലാതെ ബ്രെക്സിറ്റിന് ചുക്കാൻ പിടിക്കാൻ ആറുമാസം കൂടി തുടരാൻ കാമറോണിന് മടി; അധികാര കൈമാറ്റം നേരത്തെയാക്കാൻ ശ്രമം സജീവം
ലണ്ടൻ: ഇഷ്ടമില്ലാത്ത പ്രവർത്തി ചെയ്യുന്നതിനായി അധികാരത്തിൽ കടിച്ചുതൂങ്ങാൻ തനിക്ക് ആഗ്രഹമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ. ബ്രക്‌സിറ്റ് നടപ്പിലായാലും കാമറോൺ തുടരണമെന്ന് എംപിമാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബ്രെകസിറ്റ് ഫലങ്ങൾ പുറത്തുവന്നതോടെ താൻ രാജിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. രാജിയിൽനിന്ന് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച അനുയായികളോടാണ് കാമറോൺ തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ, ജനവിധി അതിനെതിരായി. യൂറോപ്യൻ യൂണിയനുമായുള്ള വഴിപിരിയൽ ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നിരിക്കെ, ഇഷ്ടമില്ലാത്ത കാര്യത്തിന് താനെന്തിന് കൂട്ടുനിൽക്കണമെന്ന് തന്റെ അടുത്തയാളുകളോട് കാമറോൺ ചോദിച്ചു. യൂണിയനുമായുള്ള ചർച്ചകൾ നടക്കുമ്പോൾ ബ്രിട്ടനെ നയിക്കാൻ യോഗ്യനായ വ്യക്തി താനല്ലെന്നു പറഞ്ഞുകൊണ്ടാണ് കാമറോൺ രാജി പ്രഖ്യാപിച്ചത്. വികാരഭരിതമായ ഈ പ്രസംഗത്തെക്കാളും കടുത്ത ഭാഷയിലാണ് അനുയായികളുടെ ആവശ്യത്തോട് കാമറോൺ പ്രതികരിച്ചതെന്ന്
ലണ്ടൻ: ഇഷ്ടമില്ലാത്ത പ്രവർത്തി ചെയ്യുന്നതിനായി അധികാരത്തിൽ കടിച്ചുതൂങ്ങാൻ തനിക്ക് ആഗ്രഹമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ. ബ്രക്‌സിറ്റ് നടപ്പിലായാലും കാമറോൺ തുടരണമെന്ന് എംപിമാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബ്രെകസിറ്റ് ഫലങ്ങൾ പുറത്തുവന്നതോടെ താൻ രാജിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
രാജിയിൽനിന്ന് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച അനുയായികളോടാണ് കാമറോൺ തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ, ജനവിധി അതിനെതിരായി. യൂറോപ്യൻ യൂണിയനുമായുള്ള വഴിപിരിയൽ ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നിരിക്കെ, ഇഷ്ടമില്ലാത്ത കാര്യത്തിന് താനെന്തിന് കൂട്ടുനിൽക്കണമെന്ന് തന്റെ അടുത്തയാളുകളോട് കാമറോൺ ചോദിച്ചു.
യൂണിയനുമായുള്ള ചർച്ചകൾ നടക്കുമ്പോൾ ബ്രിട്ടനെ നയിക്കാൻ യോഗ്യനായ വ്യക്തി താനല്ലെന്നു പറഞ്ഞുകൊണ്ടാണ് കാമറോൺ രാജി പ്രഖ്യാപിച്ചത്. വികാരഭരിതമായ ഈ പ്രസംഗത്തെക്കാളും കടുത്ത ഭാഷയിലാണ് അനുയായികളുടെ ആവശ്യത്തോട് കാമറോൺ പ്രതികരിച്ചതെന്ന് റിപ്പോർട്ടുണ്ട്.
മറ്റുള്ളവർക്കുവേണ്ടി ഈ സാഹസമെല്ലാം താനെന്തിന് ഏൽക്കണെമെന്നായിരുന്നു രാജിവെക്കരുതെന്ന് അഭ്യർത്ഥിച്ചവരോട് കാമറോണിന്റെ പ്രതികരണം. സ്വതന്ത്ര ബ്രിട്ടനെ അവർക്കൊരു തളികയിൽ വച്ചുനൽകേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചുവത്രെ. മാത്രമല്ല, ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ സ്‌കോട്ട്‌ലൻഡിനെ കൂടെ നിർത്തുകയെന്ന ശ്രമകരമായ ദൗത്യം ഉടൻ തന്നെ പ്രധാനമന്ത്രി നേരിടേണ്ടിവരികയും ചെയ്യും. അതിന് നിന്നുകൊടുക്കേണ്ടെന്നാണ് കാമറോണിന്റെ തീരുമാനം.
വഴിപിരിയൽ ചർച്ചകൾ വൈകാതിരിക്കാനും സ്‌കോട്ടിഷ് ഹിതപരിശോധനയ്ക്ക് അവസരം നൽകാതിരിക്കാനും അധികാരക്കൈമാറ്റം നേരത്തെയാക്കാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്. എങ്കിലും ബ്രിട്ടന്റെ സാമ്പത്തിക നിലയടക്കം കാര്യങ്ങൾ നേരെയാകുന്നതുവരെ താൻ സ്ഥാനത്ത് തുടരുമെന്ന് കാമറോൺ വ്യക്തമാക്കിയിട്ടുണ്ട്.