- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിപദം ഒഴിഞ്ഞ് പോയ അമ്പത് തികയാത്ത കാമറോണിനെ കാത്തിരിക്കുന്നത് അനേകം പദവികൾ; നാറ്റോ സെക്രട്ടറി ജനറലായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്
ജൂൺ 23ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രെക്സിറ്റ് പക്ഷത്തിന് വിജയമുണ്ടായതിനെ തുടർന്ന് പ്രധാനമന്ത്രിസ്ഥാനത്ത് നിന്നും ദയനീയമായി രാജി വച്ചൊഴിയേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ് ഡേവിഡ് കാമറോണിനെ ലോകം കാണുന്നത്. എന്നാൽ 50 വയസ് തികയുന്നതിന് മുമ്പ് പ്രധാനമന്ത്രിപദം ഒഴിഞ്ഞ് പോകേണ്ടി വന്ന ഇദ്ദേഹത്തെ കാത്തിരിക്കുന്നത് അനേകം പദവികളാണെന്നാണ് സൂചന. നാറ്റോ സെക്രട്ടറി ജനറലായി അദ്ദേഹം ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ ഏറ്റവും ഉന്നതമായ പ്രതിരോധ സ്ഥാനത്തേക്ക് എത്തിപ്പെടാൻ കാമറോണിനാണ് ഏറ്റവും സാധ്യതയെന്നാണ് വ്യക്തമായിരിക്കുന്നത്.ഈ സ്ഥാനത്തിരുന്നാൽ അദ്ദേഹത്തിന് നികുതിരഹിത ശമ്പളമായി 222,019 പൗണ്ടാണ് ലഭിക്കുക. ഇദ്ദേഹം ഈ സ്ഥാനത്തെത്താൻ സാധ്യത കൂടുതലാണെന്നും അത് ബ്രിട്ടന് ഗുണം ചെയ്യുമെന്നുമാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി തേരേസ മേയുടെ ഉപദേശകർ വിശ്വസിക്കുന്നത്. കാമറോൺ സജീവ രാഷ്ട്രീത്തിലേക്ക് തിരിച്ച് വരുന്നതിനെ തങ്ങൾ ജിജ്ഞാസയോടെയാണ് ഉറ്റു നോക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ബ്രെ
ജൂൺ 23ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രെക്സിറ്റ് പക്ഷത്തിന് വിജയമുണ്ടായതിനെ തുടർന്ന് പ്രധാനമന്ത്രിസ്ഥാനത്ത് നിന്നും ദയനീയമായി രാജി വച്ചൊഴിയേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ് ഡേവിഡ് കാമറോണിനെ ലോകം കാണുന്നത്. എന്നാൽ 50 വയസ് തികയുന്നതിന് മുമ്പ് പ്രധാനമന്ത്രിപദം ഒഴിഞ്ഞ് പോകേണ്ടി വന്ന ഇദ്ദേഹത്തെ കാത്തിരിക്കുന്നത് അനേകം പദവികളാണെന്നാണ് സൂചന. നാറ്റോ സെക്രട്ടറി ജനറലായി അദ്ദേഹം ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ ഏറ്റവും ഉന്നതമായ പ്രതിരോധ സ്ഥാനത്തേക്ക് എത്തിപ്പെടാൻ കാമറോണിനാണ് ഏറ്റവും സാധ്യതയെന്നാണ് വ്യക്തമായിരിക്കുന്നത്.ഈ സ്ഥാനത്തിരുന്നാൽ അദ്ദേഹത്തിന് നികുതിരഹിത ശമ്പളമായി 222,019 പൗണ്ടാണ് ലഭിക്കുക. ഇദ്ദേഹം ഈ സ്ഥാനത്തെത്താൻ സാധ്യത കൂടുതലാണെന്നും അത് ബ്രിട്ടന് ഗുണം ചെയ്യുമെന്നുമാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി തേരേസ മേയുടെ ഉപദേശകർ വിശ്വസിക്കുന്നത്.
കാമറോൺ സജീവ രാഷ്ട്രീത്തിലേക്ക് തിരിച്ച് വരുന്നതിനെ തങ്ങൾ ജിജ്ഞാസയോടെയാണ് ഉറ്റു നോക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ബ്രെക്സിറ്റ് വോട്ടിന് ശേഷം നാറ്റോയിൽ നിർണായകമായ പങ്ക് വഹിക്കുമെന്നാണ് തെരേസ ഉറപ്പ് നൽകുന്നത്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോയ്ക്കുള്ള പിന്തുണ പിൻവലിക്കുന്ന സാഹചര്യത്തെക്കുറിച്ച് തെരേസ നിലവിലുള്ള നാറ്റോ തലവനും അംഗങ്ങൾക്കും മുന്നറിയിപ്പേകിയിട്ടുമുണ്ട്. കഴിഞ്ഞ മാസം നാറ്റോ തലവൻ ജെൻസ് സ്റ്റോളൻ ബെർഗിനെ തെരേസ ഡൗണിങ് സ്ട്രീറ്റിൽ വച്ച് കണ്ടിരുന്നു. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. സ്റ്റോളൻബെർഗ് 2018-2019 കാലത്ത് തന്റെ ടേം പൂർത്തിയാക്കുമന്നൊണ് പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ ദേശീയ വരുമാനത്തിന്റെ രണ്ട് ശതമാനം പ്രതിരോധത്തിന് വേണ്ടി ചെലവാക്കാത്ത നാറ്റോ അംഗങ്ങളെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ട്രംപ് നിശിതമായി വിമർശിച്ചിരുന്നു. ഇത്തരത്തിൽ രാജ്യങ്ങൾ നാറ്റോയ്ക്കുള്ള ഫണ്ട് നൽകിയില്ലെങ്കിൽ താൻ പ്രസിഡന്റായാൽ നാറ്റോയ്ക്കുള്ള സഹായം പിൻവലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നാറ്റോയുടെ സുരക്ഷ പ്രയോജനപ്പെടുത്തുമ്പോഴും മറ്റ് രാജ്യങ്ങൾ നാറ്റോയ്ക്കുള്ള തങ്ങളുടെ വിഹിതം നൽകാത്തതിൽ ബ്രിട്ടനും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നാറ്റോയുടെ സെക്രട്ടറി ജനറൽ സ്ഥാനത്ത് മൂന്ന് പ്രാവശ്യം ബ്രിട്ടൻ എത്തിച്ചേർന്നിരുന്നു. 1952 മുതൽ 1957 വരെ ലോർഡ് ഇസ്മേ ആദ്യത്തെ സെക്രട്ടറി ജനറലായിരുന്നു. തുടർന്ന് ലോർഡ് കാറിങ്ടൺ 1984 മുതൽ 1988 വരെ ആ സ്ഥാനത്തിരുന്നു. പിന്നീട് 1999 മുതലും 2003 വരെ ലോർഡ് റോബർട്സണും ബ്രിട്ടനെ പ്രതിനിധീകരിച്ച് നാറ്റോയുടെ സെക്രട്ടറി ജനറലായിരുന്നു.
കാമറോൺ പ്രസ്തുത റോൾ ഏറ്റെടുക്കുന്നത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം നിലവിൽ നിർണായകമാണെന്നാണ് കാമറോണിന്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ യൂറോപ്യൻ സുരക്ഷയിൽ ബ്രിട്ടന് സവിശേഷ പങ്ക് വഹിക്കാനാവുമെന്നും യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടന്നാലും യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ ബ്രിട്ടന് ക്രിയാത്മകമായ സ്ഥാനമുണ്ടെന്ന് മറ്റ് ഇയു രാജ്യങ്ങളെ ബോധ്യപ്പെടുത്താനും സാധിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു. ബ്രിട്ടന്റെ ഈ സ്ഥാനാർത്ഥിയെ ഏവരും പിന്തുണക്കണമെന്നും അതിന് നേതൃതലത്തിൽ നിന്നും മുൻകൈയെടുക്കലുണ്ടാകണമെന്നും കാമറോണിന്റെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നു.