ന്യൂഡൽഹി: ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് പ്ലേഓഫ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജയവും തോൽവിയും. പ്ലേഓഫിലെ ആദ്യ സിംഗിൾസിൽ ഇന്ത്യ തോൽക്കുകയും രണ്ടാം സിംഗിൾസിൽ ജയിക്കുകയും ചെയ്തു. ഇതോടെ പ്ലേഓഫിൽ ഇന്ത്യ ഒരു ജയവും ഒരു തോൽവിയുമായി ചെക്കിന് ഒപ്പമെത്തി. യിരി വെസ്‌ലെയെയാണ് സോംദേവ് ദേവ് വർമൻ രണ്ടാം സിംഗിൾസിൽ കീഴടക്കിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കായിരുന്നു സോംദേവിന്റെ ജയം. സ്‌കോർ 7-6, 6-4, 6-3. ഇന്നുതന്നെ നടന്ന ആദ്യ സിംഗിൾസിൽ യുകി ഭാംഭ്രി തോറ്റിരുന്നു. ലുകാസ് റൊസോളിനോട് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കായിരുന്നു ഭാംഭ്രി തോറ്റത്.