ലണ്ടൻ: മുംബൈ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി. ദാവൂദിന്റെ 670 കോടിയുടെ സ്വത്താണ ്ബ്രിട്ടീഷ് സർക്കാർ മരവിപ്പിച്ചത്. വാർവിക്ക്ഷൈറിലെ ഹോട്ടൽ, മിഡ്ലാൻഡിലെ വസതികൾ എന്നിവയടക്കമുള്ളതാണ് കണ്ടുകെട്ടിയത്. ബ്രിട്ടൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം.

കറാച്ചി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ശൃംഖലയുണ്ടെന്ന് അവകാശപ്പെടുന്ന ദാവൂദിന്റെ സംഘടനയ്ക്ക് ബ്രിട്ടനിലും വേരുകളുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫോബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ തുടർച്ചയായി ഇടം പിടിക്കുന്ന ആളാണ് ദാവൂദ് ഇബ്രാഹിം. 1993ലെ മുംബെ സ്ഫോടന കേസിൽ കുറ്റാരോപിതനാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വർഷം മുമ്പ് ബ്രിട്ടൻ സന്ദർശിക്കവേ ദാവൂദ് ഇ്ബ്രാഹിമിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് മോദി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.