- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭ്യൂഹങ്ങൾക്ക് വിരാമമില്ല; ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മുംബൈയിൽ എത്തിയോ? മെഹ്ജബിൻ ഷെയ്ഖ് മുംബൈയിൽ എത്തിയെന്ന് ദാവൂദിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ; മുംബൈയല്ല ദുബൈയാണ് സന്ദർശിച്ചതെന്ന് താനെ പൊലീസ്
താനെ : ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജാബിൻ ഷെയ്ഖ് കഴിഞ്ഞവർഷം മുംബൈയിൽ എത്തി പിതാവിനെ കണ്ടെന്ന് പിടിയിലായ സഹോദരൻ ഇക്‌ബാൽ കസ്‌കർ വെളിപ്പെടുത്തിയെന്ന് വാർത്ത വന്നിരുന്നു. ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്നും കസ്‌കർ മൊഴി നൽകിയെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ ദാവൂദിന്റെ ഭാര്യ മുംബൈയിലെത്തിയെന്ന വാർത്ത താനെ പൊലീസ് നിഷേധിച്ചു.കഴിഞ്ഞ വർഷം പാക്കിസ്ഥാനി പാസ്‌പോർട്ടിൽ മെഹ്ജാബിൻ ദുബായ് സന്ദർശിച്ചിരുന്നു.അവിടെ വച്ച് ഇക്‌ബാൽ കസ്‌കറുടെ ഭാര്യയെയും കുട്ടികളെയും കണ്ടിരുന്നു. ഇക്‌ബാൽ ഫോണിൽ മെഹ്ജാബിനുമായി സംസാരിക്കുകയും ചെയ്തു. നേരത്തെ പ്രചരിച്ച വാർത്ത പ്രകാരം കുടുംബവുമായി മുംബൈയിൽ കഴിയുന്ന പിതാവ് സലിം കശ്മീരിയെ കാണാനാണ് മെഹ്ജാബിൻ ഷെയ്ഖ് മുംബൈയിൽ എത്തിയത്. പിതാവിനെയും ബന്ധുക്കളെയും കണ്ടശേഷം വളരെ പെട്ടെന്ന് അവർ രാജ്യം വിടുകയും ചെയ്തു.തിങ്കളാഴ്ച രാത്രി ദക്ഷിണ മുംബൈയിൽ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടു കിലോമീറ്റർ അകലെ പക്‌മോദിയ സ്ട്രീറ്റിലുള്ള സഹോദരി ഹസീന പാർക്കറുടെ വീട്ടിൽന
താനെ : ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജാബിൻ ഷെയ്ഖ് കഴിഞ്ഞവർഷം മുംബൈയിൽ എത്തി പിതാവിനെ കണ്ടെന്ന് പിടിയിലായ സഹോദരൻ ഇക്‌ബാൽ കസ്‌കർ വെളിപ്പെടുത്തിയെന്ന് വാർത്ത വന്നിരുന്നു. ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്നും കസ്‌കർ മൊഴി നൽകിയെന്നും അഭ്യൂഹങ്ങൾ പരന്നു.
എന്നാൽ ദാവൂദിന്റെ ഭാര്യ മുംബൈയിലെത്തിയെന്ന വാർത്ത താനെ പൊലീസ് നിഷേധിച്ചു.കഴിഞ്ഞ വർഷം പാക്കിസ്ഥാനി പാസ്‌പോർട്ടിൽ മെഹ്ജാബിൻ ദുബായ് സന്ദർശിച്ചിരുന്നു.അവിടെ വച്ച് ഇക്‌ബാൽ കസ്‌കറുടെ ഭാര്യയെയും കുട്ടികളെയും കണ്ടിരുന്നു. ഇക്‌ബാൽ ഫോണിൽ മെഹ്ജാബിനുമായി സംസാരിക്കുകയും ചെയ്തു.
നേരത്തെ പ്രചരിച്ച വാർത്ത പ്രകാരം കുടുംബവുമായി മുംബൈയിൽ കഴിയുന്ന പിതാവ് സലിം കശ്മീരിയെ കാണാനാണ് മെഹ്ജാബിൻ ഷെയ്ഖ് മുംബൈയിൽ എത്തിയത്. പിതാവിനെയും ബന്ധുക്കളെയും കണ്ടശേഷം വളരെ പെട്ടെന്ന് അവർ രാജ്യം വിടുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി ദക്ഷിണ മുംബൈയിൽ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടു കിലോമീറ്റർ അകലെ പക്‌മോദിയ സ്ട്രീറ്റിലുള്ള സഹോദരി ഹസീന പാർക്കറുടെ വീട്ടിൽനിന്നാണു കസ്‌കറെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോൺ ചോർത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്‌കർ അറിയിച്ചു. ഇരുവരുടെയും മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണു കഴിയുന്നത്. അടുത്തിടെ അനീസുമായി ആകെ നാലോ അഞ്ചോ തവണ മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നും കസ്‌കർ കൂട്ടിച്ചേർത്തു. കെട്ടിട നിർമ്മാതാക്കൾ, ബിസിനസുകാർ തുടങ്ങിയവരിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കസ്‌കർ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്‌കർ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്.എന്തായാലും ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദങ്ങൾക്ക് ബലം പകരുന്നതാണ് ഇക്‌ബാൽ കസ്‌കറുടെ വെളിപ്പെടുത്തലുകൾ.