യാന രാജകുമാരി എന്നും വിവാദങ്ങളുടെ തോഴിയാണ്. ഇപ്പോഴിതാ രാജകുമാരിയെപ്പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകളുമായി റോയൽ പ്രൊട്ടക്ഷൻ ഓഫീസർ കെൻ വാർഫ് രംഗത്തെത്തിയിരിക്കുന്നു. ഭർത്താവിനോടുള്ള വാശീ തീർക്കാൻ ഡയാന വഴിയെ പോയവർക്കെല്ലാം കൈ കൊടുത്തിരുന്നുവെന്നും അകലം പാലിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും വാർഫ് രേഖപ്പെടുത്തുന്നു. ഇതിന് പുറമെ അർധരാത്രിയിൽ ഡയാനയെക്കാണാൻ കൊട്ടാരത്തിലെത്തിയ കാമുകന്റെ സിഗററ്റ് പുകയേറ്റ് കൊട്ടാരത്തിലെ സ്മോക്ക് അലാറം പ്രവർത്തിപ്പിച്ചുവെന്നും വാർഫ് വെളിപ്പെടുത്തുന്നു. തന്റെ പുതിയ പുസ്തകത്തിലൂടെയാണ് അദ്ദേഹം ഈ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

1986ൽ താൻ ഡയാനയുടെ ബോഡിഗാർഡായി പ്രവർത്തിച്ചിരുന്നപ്പോൾ അവർക്ക് പ്രൊട്ടക്ഷൻ ഓഫീസറായ സെർജന്റ് ബാരി മാൻകീയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വാർഫ് വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ആൻഡ്രൂ രാജകുമാരന്റെയും സാറാ ഫെർഗുസന്റെയും വിവാഹവേളയിൽ ചാൾസ് രാജകുമാരന്റെ സ്റ്റാഫിലെ മുതിർന്ന് മെമ്പറുമായി ഡയാനയെ അടുത്തിടപഴകുന്ന രീതിയിൽ കണ്ടെത്തിയിരുന്നുവെന്നും വാർഫ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഡയാനയ്ക്ക് പൊലീസ് ബോഡിഗാർഡായ സെർജന്റ് പീറ്റർ ക്രോസുമായി ബന്ധമുണ്ടെന്ന കാര്യം രാജ്ഞിക്ക് 1970കളുടെ അവസാനം തന്നെ അറിയാമായിരുന്നു.തുടർന്ന് അയാളെ ജോലിയിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി.

ഡയാനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന ബോഡി ഗാർഡ് സെർജന്റ് ബാരി മാൻകീ 1987ൽ ഈസ്റ്റ് എൻഡിലുണ്ടായ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച മോട്ടോർബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.മാൻകീയെ കൊന്നത് ഒരു ബ്രിട്ടീഷ് ഇന്റലിജൻസ് ഓഫീസറാണെന്ന് ഡയാനയുടെ മറ്റൊരു കാമുകനായ ജെയിംസ് ഹെവിറ്റ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനും ബോഡിഗാർഡായ ബാരിയും തമ്മിൽ കിടക്ക പങ്കിട്ടിരുന്നുവെന്ന് ഡയാന തന്നോട് സമ്മതിച്ചിരുന്നുവെന്നും ഹെവിറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഹാരി രാജകുമാരന് ഒരു വയസിൽ താഴെ മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഡയാന മാൻകീയുമായുള്ള ബന്ധം ആരംഭിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ബാൻകീയുമായുള്ള ബന്ധം ചാൾസ് രാജകുമാരന്റെ പക്ഷക്കാർ പറഞ്ഞ് പ്രചരിപ്പിക്കുന്ന കിംവദന്തി മാത്രമാണെന്ന് ഡയാന തന്നോട് തുറന്ന് പറഞ്ഞിരുന്നുവെന്നാണ് കെൻ വാർഫ് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

ഡയാനയേക്കാൾ 15 വയസ് കൂടുതലുള്ള ആളായിരുന്നു ബാൻകീ. എന്നാൽ അയാൾ കേവലമൊരു പൊലീസുകാരനെന്നതിനേക്കാൾ ഡയാനയ്ക്ക് മറ്റ് പലതുമായിരുന്നു.മാൻകീയുടെ മരണത്തെക്കുറിച്ച് ചാൾസ് രാജകുമാരൻ ഡയാനയെ അറിയിക്കുമ്പോൾ അവർ പൊട്ടിക്കരഞ്ഞിരുന്നുവത്രെ. 80കളുടെ അവസാനം ഹെവിറ്റുമായി കടുത്ത പ്രണയബന്ധത്തലായിരിക്കെ തന്നെ ഡയാന കാർ സെയിൽസ്മാനായ ജെയിംസ് ഗിൽബെയുമായി അടുപ്പത്തിലായി. അദ്ദേഹം ഡയാനയെ വളരെയേറെ ആരാധിച്ചിരുന്നു. എന്നാൽ ഹെവിറ്റുമായുള്ള ജീവിതം ആഘോഷിക്കുന്നതിനാൽ ഡയാനയ്ക്ക് ജെയിംസിനോട് ഇങ്ങോട്ടുള്ള യാത്ര ആരാധനയില്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പിന്നീട് വിവാഹിതനും ആർട്ട് ഡീലറുമായ ഒലിവർ ഹോറുമായും ഡയാന അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്ന് വാർഫ് വെളിപ്പെടുത്തുന്നു. തുടർന്ന് 1992ൽ ഒരു ദിവസം പുലർച്ചെ 3.30ന് കെൻസിങ്ടൺ പാലസിലെ സ്മോക്കിങ് അലാറം മുഴങ്ങിയിരുന്നുവെന്നും അത് ഡയാനയെക്കാണാനെത്തിയ ഒലിവറിന്റെ സിഗററ്റിന്റെ പുകയേറ്റിട്ടായിരുന്നുവെന്നും വാർഫ് തന്റെ പുസ്തകത്തിലൂടെ തുറന്നെഴുതിയിട്ടുണ്ട്. തന്റെ ബെഡ്റൂമിൽ വച്ച് പുകവലിച്ച ഒലിവറെ പുക ഇഷ്ടപ്പെടാത്തത് കാരണം ഡയാന പുറത്തേക്ക് അയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.