- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരണവന്മാരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്തും ഉടുപ്പിടീച്ചും തലമുടി ഫിറ്റ് ചെയ്തും അവർ ആഘോഷം തുടങ്ങി; ഇന്തോനേഷ്യയിലെ വിചിത്ര ആചാരത്തിന്റെ ചിത്രങ്ങൾ പുറത്ത്
ജക്കാർത്ത: മരിച്ചവരെ ഓർമിക്കുന്നതിനായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ തികച്ചും വ്യത്യസ്തമായ ആചാരങ്ങളാണ് അനുഷ്ഠിച്ച് വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലെ ടോറജ പ്രവിശ്യയിലുള്ളവർ മറ്റുള്ളവരെ കവച്ച് വയ്ക്കുന്നവരാണ്. മരിച്ചവരെ ഓർമിക്കുന്നതിനായി ഇവർ വർഷം തോറും കുഴിമാടങ്ങളിൽ നിന്നും ശവശരീരങ്ങൾ കുഴിച്ചെടുത്ത് അവയെ ഉടുപ്പിടീച്ചും തലമുടി ഫിറ്റ് ചെയ്തും ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഈ വിചിത്രമായ ആചാരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇവിടെ വർഷം തോറുമരങ്ങേറുന്ന സോംബി ആഘോഷത്തിന്റെ ഭാഗമായി കുഴിമാടങ്ങളിൽ നിന്നും ചെറിയ കുട്ടികളുടെ അസ്ഥിക്കൂടങ്ങൾ പോലും ഇവർ കുഴിച്ചെടുത്ത് ആഘോഷിക്കാറുണ്ട്. സംസ്‌കരിച്ച ഭൗതികാവശിഷ്ടങ്ങൾക്ക് കേട് പാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് റിപ്പയർ ചെയ്തതിന് ശേഷമാണ് ഇവ ആഘോഷത്തിനെത്തിക്കുന്നത്. ടോറജന്മാരെ സംബന്ധിച്ചിടത്തോളം മരണമെന്നത് അവസാനമല്ല. അതിനാൽ അവർ മൃതദേഹങ്ങളെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി തന്നെയാണ് പരിപാലിച്ച് വരുന്നത്. ഇതിനാൽ മരിച്ചവരെ ആഴ്ച
ജക്കാർത്ത: മരിച്ചവരെ ഓർമിക്കുന്നതിനായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ തികച്ചും വ്യത്യസ്തമായ ആചാരങ്ങളാണ് അനുഷ്ഠിച്ച് വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലെ ടോറജ പ്രവിശ്യയിലുള്ളവർ മറ്റുള്ളവരെ കവച്ച് വയ്ക്കുന്നവരാണ്. മരിച്ചവരെ ഓർമിക്കുന്നതിനായി ഇവർ വർഷം തോറും കുഴിമാടങ്ങളിൽ നിന്നും ശവശരീരങ്ങൾ കുഴിച്ചെടുത്ത് അവയെ ഉടുപ്പിടീച്ചും തലമുടി ഫിറ്റ് ചെയ്തും ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഈ വിചിത്രമായ ആചാരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇവിടെ വർഷം തോറുമരങ്ങേറുന്ന സോംബി ആഘോഷത്തിന്റെ ഭാഗമായി കുഴിമാടങ്ങളിൽ നിന്നും ചെറിയ കുട്ടികളുടെ അസ്ഥിക്കൂടങ്ങൾ പോലും ഇവർ കുഴിച്ചെടുത്ത് ആഘോഷിക്കാറുണ്ട്.
സംസ്‌കരിച്ച ഭൗതികാവശിഷ്ടങ്ങൾക്ക് കേട് പാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് റിപ്പയർ ചെയ്തതിന് ശേഷമാണ് ഇവ ആഘോഷത്തിനെത്തിക്കുന്നത്. ടോറജന്മാരെ സംബന്ധിച്ചിടത്തോളം മരണമെന്നത് അവസാനമല്ല. അതിനാൽ അവർ മൃതദേഹങ്ങളെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി തന്നെയാണ് പരിപാലിച്ച് വരുന്നത്. ഇതിനാൽ മരിച്ചവരെ ആഴ്ചകളോളമോ മാസങ്ങളോളമോ ചിലർ വർഷങ്ങളോളമോ വീടുകളിൽ സൂക്ഷിക്കുന്ന പതിവും ഇവിടുത്തുകാരിൽ ചിലർക്കുണ്ട്. മരിച്ചവരുടെ ബന്ധുക്കളെല്ലാവരും എത്തിപ്പെടുന്നത് വരെ സംസ്‌കാരം പരമാവധി വൈകിപ്പിക്കാനും ഇവർക്ക് താൽപര്യമേറെയാണ്.
ഇവിടുത്തുകാരുടെ ശവസംസ്‌കാര പ്രക്രിയകൾ വളരെ വിപുലവും ചെലവേറിയതുമായി ആഘോഷമാണ്. മരിച്ചവരുടെ ആത്മാവ് അവരുടെ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ഇവരുടെ പരമ്പരാഗത വിശ്വാസം. അതിനാൽ ഇവിടുത്തെ ഒരാൾ യാത്രക്കിടയിൽ മരിച്ചാൽ അയാളുടെ മൃതദേഹത്തെ ഗ്രാമത്തിലേക്ക് പിടിച്ച് നടത്തിച്ച് കൊണ്ടു വരാൻ വരെ ഇവർ ശ്രമിക്കാറുണ്ടത്രെ.