- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യതോട്ടത്തിലെ കുളത്തിൽ കാണപ്പെട്ട അജ്ഞാതജഡം തിരിച്ചറിയാൻ സഹായകമായത് മോഷണ മുതൽ; മൃതദേഹത്തിൽ നിന്നും ലഭിച്ച മൊബൈൽ ഫോൺ രണ്ടുമാസം മുമ്പ് മോഷ്ടിക്കപ്പെട്ടത്; കോൾ ലിസ്റ്റ് പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കിണറ്റിൽ കാണപ്പെട്ട അജ്ഞാത ജഡം തിരിച്ചറിഞ്ഞത് മൃതദേഹത്തിൽനിന്നു കിട്ടിയ മോഷണമുതലിലൂടെ. മരിച്ചയാൾ ധരിച്ചിരുന്ന വസ്ത്രത്തിൽനിന്നു ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ മോഷ്ടിക്കപ്പെട്ടതാണെന്നും മരിച്ച വ്യക്തിയുടെ വിലാസവും വ്യക്തമായത്. അണക്കര ശങ്കുരുണ്ടാൻപാറ ഇടപ്പാടിയിൽ പ്രകാശി(ഉണ്ണി-47)ന്റെ മൃതദേഹം തിരിച്ചറിയാനാണ് മോഷണവസ്തു സഹായകമായത്. പുറ്റടിക്കടുത്ത് കൃഷ്ണൻ നായർ എന്നയാളുടെ തോട്ടത്തിലെ 40 അടിയോളം ആഴമുള്ള വിസ്തൃതമായ കുളത്തിൽ കഴിഞ്ഞ 13-നാണ് ജഡം കാണപ്പെട്ടത്. ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വണ്ടന്മേട് എസ്. ഐ: കെ. വി വിശ്വനാഥന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്റ്റേഷൻ പരിധിയിൽ ആരെയും കാണാതായിട്ടില്ലെന്നും മാൻ മിസിങ് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മനസിലായി. ഇതിനിടെ ജഡത്തിൽനിന്നു ലഭിച്ച മൊബൈൽ പരിശോധിച്ച പൊലി
കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കിണറ്റിൽ കാണപ്പെട്ട അജ്ഞാത ജഡം തിരിച്ചറിഞ്ഞത് മൃതദേഹത്തിൽനിന്നു കിട്ടിയ മോഷണമുതലിലൂടെ. മരിച്ചയാൾ ധരിച്ചിരുന്ന വസ്ത്രത്തിൽനിന്നു ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ മോഷ്ടിക്കപ്പെട്ടതാണെന്നും മരിച്ച വ്യക്തിയുടെ വിലാസവും വ്യക്തമായത്.
അണക്കര ശങ്കുരുണ്ടാൻപാറ ഇടപ്പാടിയിൽ പ്രകാശി(ഉണ്ണി-47)ന്റെ മൃതദേഹം തിരിച്ചറിയാനാണ് മോഷണവസ്തു സഹായകമായത്. പുറ്റടിക്കടുത്ത് കൃഷ്ണൻ നായർ എന്നയാളുടെ തോട്ടത്തിലെ 40 അടിയോളം ആഴമുള്ള വിസ്തൃതമായ കുളത്തിൽ കഴിഞ്ഞ 13-നാണ് ജഡം കാണപ്പെട്ടത്.
ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വണ്ടന്മേട് എസ്. ഐ: കെ. വി വിശ്വനാഥന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്റ്റേഷൻ പരിധിയിൽ ആരെയും കാണാതായിട്ടില്ലെന്നും മാൻ മിസിങ് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മനസിലായി.
ഇതിനിടെ ജഡത്തിൽനിന്നു ലഭിച്ച മൊബൈൽ പരിശോധിച്ച പൊലിസ്, സിം ആരുടേതാണെന്നറിയാൻ വിലാസം തേടി മൊബൈൽ സേവന കമ്പനിയുമായി ബന്ധപ്പെട്ടു വിലാസം എടുത്തു. അണക്കര സ്വദേശിയുടേതായിരുന്നു സിമ്മിലെ വിലാസം. ഇയാളെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോൾ രണ്ടുമാസം മുമ്പ് സിം ഉൾപ്പെടെ മൊബൈൽ മോഷണം പോയതാണെന്നു മനസിലായി. തുടർന്നു ഫോണിലെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഏഴാം തീയതി വൈകിട്ട് ആറരയ്ക്ക് ഈ ഫോണിൽനിന്നും ഔട്ട്‌ഗോയിങ് കോൾ വിളിച്ച നമ്പർ കണ്ടെത്തി.
ഈ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ അണക്കര സ്വദേശിയായ തൊഴിലാളിയെയാണ് ലഭിച്ചത്. ഏഴിന് വൈകിട്ട് തന്നെ വിളിച്ചയാൾ ശങ്കുരുണ്ടാൻപാറ ഇടപ്പാടിയിൽ പ്രകാശാ(ഉണ്ണി-47)യാണെന്നും പിന്നീട് ഇതേ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നും ഇയാൾ മൊഴി നൽകി. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിൽ ജഡം കണ്ട് വീട്ടുകാർ തിരിച്ചറിഞ്ഞാണ് മരിച്ചത് ഉണ്ണിയാണെന്നു സ്ഥിരീകരിച്ചത്.
വർഷങ്ങളായി വീട്ടുകാരുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു ഉണ്ണി. വല്ലപ്പോഴും പച്ചമീൻ കച്ചവടവും മറ്റും നടത്തിയിരുന്നു. ചില്ലറ മോഷണങ്ങളുമായി കഴിയുകയായിരുന്നു ഇയാളെന്നു പൊലിസിനു വിവരം ലഭിച്ചിരുന്നു. മൃതദേഹം കാണപ്പെട്ട കുളത്തിനുമുകളിൽനിന്നു തെന്നി വീണതാണെന്നാണ് സാഹചര്യ തെളിവുകളിൽനിന്നു ബോധ്യമാകുന്നതെന്നു പൊലിസ് പറഞ്ഞു. കുളത്തിനു മുകളിൽ തെന്നി വീണതിന്റെ പാടുണ്ട്. ഉടമയോ ജോലിക്കാരോ അല്ലാതെ മറ്റാരും എത്താത്ത കുളത്തിനു സമീപം ഇയാൾ എത്തിയതെന്തിനെന്നു വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം മാതാവും മകനും ചേർന്ന് ഏറ്റുവാങ്ങി.