- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴ വാഴക്കുളത്ത് പെയിന്റിങ് തൊഴിലാളിയുടെ മൃതദേഹം വനപ്രദേശത്ത്; വാഴക്കുളം സ്വദേശി സന്തോഷിന്റെ മരണത്തിൽ സുഹൃത്തും ഹോട്ടൽ ജീവനക്കാരനുമായ സുജിത് കസ്റ്റഡിയിൽ; കാറിൽ കയറ്റി കൊലപ്പെടുത്തി ജഡം ഉപേക്ഷിച്ചതെന്നു സംശയം; കോൾ ലിസ്റ്റും സിസി ടിവി ദൃശ്യങ്ങളും സുജിത്തിന്റെ പങ്കിനു തെളിവെന്ന് പൊലീസ്
വാഴക്കുളം (തൊടുപുഴ): പെയിന്റർ ആയ സുഹൃത്തിനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി ജഡം പാതവക്കിലെ വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഹോട്ടൽ ജീവനക്കാൻ പൊലീസ് കസ്റ്റഡിയിൽ. വാഴക്കുളം സ്വദേശിയായ സന്തോഷ് (49)ആണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് മാമലക്കണ്ടം സ്വദേശിയും വാഴക്കുളത്ത ഹോട്ടൽ ജീവനക്കാരനുമായ സുജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ നേര്യമംഗലം ആറാംമൈലിന് സമീപത്ത് വനപ്രദേശത്തുനിന്നുമാണ് പൊലീസ് സംഘം സന്തോഷിന്റെ മൃതദ്ദേഹം കണ്ടെടുത്തത്. എന്തിനാണ് സന്തോഷിനെ കൊന്നതെന്നോ എങ്ങിനെയാണ് കൊലപ്പെടുത്തിയത് എന്നോ സംമ്പന്ധിച്ച് സുജിത് ഇനിയും വെളിപ്പെടുത്തിയിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞമാസം 28-മുതൽ സന്തോഷിനെ കാണാനില്ലന്നുകാണിച്ച് വീട്ടുകാർ പരാതിയുമായി എത്തിയതോടെയാണ് വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാപകമായി നടത്തിയ അന്വേഷണത്തിൽ ഇരുവരും 28-ന് വൈകിട്ട് ഒരുമിച്ചുണ്ടായിരുന്നതായി പൊലീസിന് ബോദ്ധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സുജിത്തിനെ
വാഴക്കുളം (തൊടുപുഴ): പെയിന്റർ ആയ സുഹൃത്തിനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി ജഡം പാതവക്കിലെ വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഹോട്ടൽ ജീവനക്കാൻ പൊലീസ് കസ്റ്റഡിയിൽ.
വാഴക്കുളം സ്വദേശിയായ സന്തോഷ് (49)ആണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് മാമലക്കണ്ടം സ്വദേശിയും വാഴക്കുളത്ത ഹോട്ടൽ ജീവനക്കാരനുമായ സുജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ നേര്യമംഗലം ആറാംമൈലിന് സമീപത്ത് വനപ്രദേശത്തുനിന്നുമാണ് പൊലീസ് സംഘം സന്തോഷിന്റെ മൃതദ്ദേഹം കണ്ടെടുത്തത്.
എന്തിനാണ് സന്തോഷിനെ കൊന്നതെന്നോ എങ്ങിനെയാണ് കൊലപ്പെടുത്തിയത് എന്നോ സംമ്പന്ധിച്ച് സുജിത് ഇനിയും വെളിപ്പെടുത്തിയിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.
കഴിഞ്ഞമാസം 28-മുതൽ സന്തോഷിനെ കാണാനില്ലന്നുകാണിച്ച് വീട്ടുകാർ പരാതിയുമായി എത്തിയതോടെയാണ് വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാപകമായി നടത്തിയ അന്വേഷണത്തിൽ ഇരുവരും 28-ന് വൈകിട്ട് ഒരുമിച്ചുണ്ടായിരുന്നതായി പൊലീസിന് ബോദ്ധ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സുജിത്തിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ നിഷേധിച്ചു.പിന്നീട് ഇയാളുടെ മൊബൈലിലെ കോൾലിസ്റ്റ് പരിശോധിച്ചപ്പോൾ അന്ന് വൈകിട്ട് സന്തോഷിനെ വിളിച്ചതായും തെളിഞ്ഞു.തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ പണിക്കാര്യം സംസാരിക്കാനാണ് വിളിച്ചതെന്നും പറഞ്ഞ് തടിതപ്പി.
എന്നാൽ, പൊലീസ് ഇത് വിശ്വാസത്തിലെടുത്തില്ല. പിന്നീട് തെളിവെടുപ്പിൽ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലെയും പെട്രോൾ പമ്പുകളിലേയും മറ്റും സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ഈ നീക്കത്തിലാണ് സന്തോഷിന്റെ തിരോധാനത്തിൽ സുജിത്തിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന ശക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചത്.
ഇവർ ഇരുവരും ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും കാറിൽ സഞ്ചരിക്കുന്നതും ഇരുമ്പുപാലത്തെ ബീവറേജസിൽ നിന്നും സന്തോഷ് മദ്യം വാങ്ങുന്നതുമായ ദൃശ്യങ്ങൾ പരിശോധനയിൽ പൊലീസിന് ലഭിച്ചു.ഇവർ സഞ്ചരിച്ചിരുന്ന് മാരുതി 800 കാർ സുജിത്തിന്റെ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ പലവട്ടം ചോദ്യം ചെയ്തു.
ഒരിക്കൽ ഞാനവനെ കൊന്നെന്ന് സുജിത് സമ്മതിച്ചെങ്കിലും അടുത്ത നിമിഷം ഉരുണ്ടുകളിച്ച് മൊഴിമാറ്റി.പിന്നീട് എത്ര ചോദിച്ചിട്ടും ഒന്നും സമ്മതിക്കാൻ സുജിത് തയ്യാറായില്ല.പിന്നീട് ഇവർ പോയതായി വ്യക്തമായ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം മുതൽ പൊലീസ് തിരച്ചിൽ ആരംഭിക്കുകയും വൈകിട്ടോടെ മൃതദ്ദേഹം കണ്ടെടുക്കുകയുമായിരുന്നു.മേൽ നടപടികൾക്ക് ശേഷം മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുന്നതിനുള്ള നീക്കത്തിലാണ് പൊലീസ് സംഘം.