ലക്നൗ (യുപി): വന്ന് വന്ന് മൃതദേഹങ്ങൾക്ക് പോലും സുരക്ഷയില്ല. ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയിൽ സ്ത്രീയുടെ മൃതശരീരഭാഗങ്ങൾ തെരുവുനായ തിന്ന നിലയിൽ. സൂപ്പർ സ്‌പെഷൽറ്റി ആശുപത്രിയായ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണു സംഭവം.

കഴിഞ്ഞദിവസം വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിച്ച പുഷ്പ തിവാരി (40) ചികിൽസയ്ക്കിടെയാണു മരിച്ചത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലെ ഫ്രീസറിലാണു സൂക്ഷിച്ചിരുന്നത്.

ഇന്നലെ രാവിലെ ഒൻപതിനു മോർച്ചറി തുറക്കുമ്പോൾ മൃതദേഹം ഫ്രീസറിനു പുറത്തു വികൃതമായ നിലയിലായിരുന്നു. മോർച്ചറികവാടത്തിൽ നായയുടെ കാൽപ്പാടുകളും പൊലീസ് കണ്ടെത്തി.