- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിൽ നിർത്തിയ ലോറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ കണ്ടത് ചത്തപന്നികളെ; വൈക്കത്ത് വിൽക്കാനായി തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ചത് ചത്തതും ചാവാറായതുമായ മൃഗങ്ങളെ; കൊണ്ടുവന്നത് ഉല്ലലയിലെ വൻകിട കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കെന്ന് ആക്ഷേപം; നാട്ടുകാർ കണ്ടതോടെ പന്നിയെ കൊണ്ടുവന്നവർ രക്ഷപ്പെട്ടു; ഏജന്റിന്റെ ബൈക്ക് പിടികൂടി പൊലീസിന് നൽകിയതോടെ അന്വേഷണം തുടങ്ങി
കോട്ടയം: വൈക്കത്തേക്ക് പന്നികളുമായി വന്ന ലോറി റോഡരികിൽ നിർത്തിയിട്ടപ്പോൾ അസഹ്യമായ ദുർഗന്ധം. സംശയം തോന്നി നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് ചത്തതും ചാവാറായതുമായ പന്നികളെ. ഇതെല്ലാം പ്രദേശത്തെ വൻകിട ഇറച്ചിവിൽപന കേന്ദ്രത്തിലേക്കും മറ്റു കശാപ്പുശാലകൾക്കുമായി എത്തിച്ചതാണെന്ന് ബോധ്യമായതോടെ നാട്ടുകാർ ഇടപെട്ടു. കള്ളി വെളിച്ചത്താവുമെന്ന് വന്നതോടെ പന്നികളെ ഓരോ കേന്ദ്രത്തിലേക്കും വാങ്ങാൻ എത്തിയവരും മുങ്ങി. ഇതിനിടെ ഏജന്റിനെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വൈക്കത്തെ വിവധി കേന്ദ്രങ്ങളിൽ ഇറച്ചി വിൽപനയ്ക്കായി തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ എത്തിച്ച ചത്ത പന്നികളെയാണ് നാട്ടുകാർ പിടികൂടിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ ഇത് പരിശോധിക്കുകയായിരുന്നു.ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായതുമായ അമ്പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്. ഉല്ലലയിലെ വൻകിട ഇറച്ചി വിൽപന കേന്ദ്രത്തിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്ന് നാട്ടുകാ
കോട്ടയം: വൈക്കത്തേക്ക് പന്നികളുമായി വന്ന ലോറി റോഡരികിൽ നിർത്തിയിട്ടപ്പോൾ അസഹ്യമായ ദുർഗന്ധം. സംശയം തോന്നി നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് ചത്തതും ചാവാറായതുമായ പന്നികളെ. ഇതെല്ലാം പ്രദേശത്തെ വൻകിട ഇറച്ചിവിൽപന കേന്ദ്രത്തിലേക്കും മറ്റു കശാപ്പുശാലകൾക്കുമായി എത്തിച്ചതാണെന്ന് ബോധ്യമായതോടെ നാട്ടുകാർ ഇടപെട്ടു. കള്ളി വെളിച്ചത്താവുമെന്ന് വന്നതോടെ പന്നികളെ ഓരോ കേന്ദ്രത്തിലേക്കും വാങ്ങാൻ എത്തിയവരും മുങ്ങി. ഇതിനിടെ ഏജന്റിനെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
വൈക്കത്തെ വിവധി കേന്ദ്രങ്ങളിൽ ഇറച്ചി വിൽപനയ്ക്കായി തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ എത്തിച്ച ചത്ത പന്നികളെയാണ് നാട്ടുകാർ പിടികൂടിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ ഇത് പരിശോധിക്കുകയായിരുന്നു.ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായതുമായ അമ്പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്.
ഉല്ലലയിലെ വൻകിട ഇറച്ചി വിൽപന കേന്ദ്രത്തിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പുറമെ മറ്റ് ഇറച്ചിവിൽപനക്കാർക്കും ഇത്തരത്തിൽ സ്ഥിരമായി പന്നികൾ എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നിന്നാണ് കോൾഡ് സ്റ്റോറേജ് ഉൾപ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വിൽപന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ചെക്‌പോസ്റ്റ് കടന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇത്തരത്തിൽ മാസം എത്തുന്നത് എങ്ങനെയന്ന സംശയമാണ് അവർക്കുള്ളത്. ഇത്തരത്തിൽ സ്ഥിരമായി ചത്ത മൃഗങ്ങളെയും രോഗം ബാധിച്ചവയേയും എത്തിക്കുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പന്നികളെ വിൽക്കാൻ എത്തിയ ഇടനിലക്കാരെ നാട്ടുകാർ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇയാൾ വന്ന ബൈക്ക് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. അതേസമയം, വിൽപനക്കെത്തിച്ച പന്നികളിൽ ജീവനുള്ളവയിൽ പലതും രോഗം ബാധിച്ചവയാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അധികൃതർ പരിശോധന ശക്തമാക്കുന്നില്ലെന്നും ഇത്തരത്തിൽ ചത്ത മൃഗങ്ങളെ കടത്തുന്നതിന് കൂട്ടുനിൽക്കുകയാണെന്നുമുള്ള ആക്ഷേപം ശക്തമാണ്.