- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാകാരണം ഫേസ്‌ബുക്ക് കൂട്ടായ്മയിലെ ഒളിഞ്ഞിരുന്ന ചതി? ആതിരയും രാജിയും ആര്യയും ബംഗലുരുവിലും പോയിരുന്നു; ബാഗും ടാബും ഐലന്റ് എക്സ്പ്രസിൽ നിന്ന് കണ്ടെടുത്തു; കോന്നിയിലെ പെൺകുട്ടികളുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു; ആര്യയുടെ നില അതീവ ഗുരതുരം
പത്തനംതിട്ട: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കാണപ്പെട്ട കോന്നിയിൽ നിന്നും കാണാതായ പെൺകുട്ടികൾ ബംഗലൂരുവിൽ പോയിരുന്നതായി പൊലീസ് കണ്ടെത്തി. ഞായറാഴ്ച ഇവർ ബംഗലൂരു എത്തിയതന്റെ സൂചനകളാണ് ലഭിച്ചത്. അവിടത്തെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചതിന്റെ തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്. പത്തനംതിട്ട കോന്നി ഐരവൺ തിരുമല വീട
പത്തനംതിട്ട: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കാണപ്പെട്ട കോന്നിയിൽ നിന്നും കാണാതായ പെൺകുട്ടികൾ ബംഗലൂരുവിൽ പോയിരുന്നതായി പൊലീസ് കണ്ടെത്തി. ഞായറാഴ്ച ഇവർ ബംഗലൂരു എത്തിയതന്റെ സൂചനകളാണ് ലഭിച്ചത്. അവിടത്തെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചതിന്റെ തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്.
പത്തനംതിട്ട കോന്നി ഐരവൺ തിരുമല വീട്ടിൽ രാമചന്ദ്രൻനായരുടെ മകൾ ആതിര ആർ. നായർ (17), കോന്നി തെങ്ങുംകാവ് പുത്തൻപറമ്പിൽ സുജാതയുടെ മകൾ എസ്. രാജി (16) എന്നിവരെയാണ് മങ്കരയ്ക്കും ലക്കിടിക്കുമിടയിൽ പൂക്കാട്ടുകുന്നിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ആതിരയുടെ മൃതദേഹം പാളങ്ങൾക്കിടയിലും രാജിയുടേത് പാളത്തിന് നടുവിലുമായാണ് കണ്ടത്. കോന്നി ഐരവൺ തോപ്പിൽ ലക്ഷംവീട് കോളനിയിൽ സുരേഷിന്റെ മകൾ ആര്യ കെ. സുരേഷാണ് (16) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിലുള്ളത്.
ഇവർ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോയതിന്റെ ടിക്കറ്റും പൊലീസ് കണ്ടെടുത്തിരുന്നു. മൂന്നു പെൺകുട്ടികളിൽ രണ്ടുപേരെ മരിച്ച നിലയിൽ പാലക്കാട് പേരൂർ പൂക്കാട്ടുകുന്ന് റെയിൽവെ ട്രാക്കിലാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ട്രെയിനിൽ നിന്നും പെൺകുട്ടികൾ ചാടിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. അത്യാസന്ന നിലയിൽ കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പെൺകുട്ടിയിൽ നിന്ന് മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർക്ക് പൊലീസ് കത്തു നൽയിരിക്കുകയാണ്. എന്നാൽ ആര്യയുടെ നില അതീവ ഗുരുതരമാണെന്ന നിലപാടിലാണ് പൊലീസ്.
ഫേസ്‌ബുക്ക് കൂട്ടായ്മയിലെ ഒളിഞ്ഞിരുന്ന ചതിയാണ് മൂന്നു കുട്ടികളുടെ തിരോധാനത്തിനും രണ്ടു പേരുടെ ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. തൃശ്ശൂർ പേരാമ്പ്ര സ്വദേശിയെ ചോദ്യംചെയ്യാനായി പൊലീസ് ഞായറാഴ്ച വൈകീട്ട് കോന്നിയിൽ എത്തിച്ചിരുന്നു. കാണാതെപോയ മൂന്നു പെൺകുട്ടികളിൽ ഒരാൾക്ക് ഫേസ്‌ബുക്കിൽ ഇയാളുമായി ചാറ്റിങ് ഉണ്ടായതായി പറയുന്നു. ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലന്റ് എക്സ്‌പ്രസ്സിൽ ഇവർ പാലക്കാട് നിന്ന് കയറിയതായാണ് വിവരം. പൂക്കാട്ട് കുന്നിനു സമീപം ഇവർ മൂന്നുപേരും ട്രെയിനിൽ നിന്ന് ചാടിയതായിട്ടാണ് പൊലീസിന് കിട്ടുന്ന വിവരം. ഇവരുടെ കൈവശമുള്ള ടാബ് ട്രെയിനിൽ നിന്ന് കിട്ടിയിട്ടുണ്ട്. കുട്ടികളുടെ ബാഗുകൾ നാഗർകോവിലിൽ നിന്ന് റെയിൽവേ പൊലീസിന് ലഭിച്ചു. അത് കോന്നി പൊലീസിന് കൈമാറും.
നാഗർകോവിലിലെത്തിയ ഐലൻഡ് എക്സ്‌പ്രസ്സിൽ നിന്ന് റെയിൽവേ സംരക്ഷണസേന ബാഗ് കണ്ടെടുത്തതോടെ കുട്ടികളുടെ യാത്രയെപ്പറ്റി കൂടുതൽ തെളിവുകൾ ലഭ്യമായി. നോട്ടുബുക്കുകളും തുണികളും അങ്കമാലിയിൽനിന്ന് മംഗലാപുരത്തേക്കുള്ള തീവണ്ടി ടിക്കറ്റും ബാംഗ്ലൂരിലെ ലാൽബാഗിൽ പോയതിന്റെ ടിക്കറ്റും പണയംവച്ചതിന്റെ രസീതുകളുമാണ് ബാഗിലുള്ളതായി പ്രാഥമികപരിശോധനയിൽ കണ്ടതെന്ന് ആർ.പി.എഫ്. അധികൃതർ പറഞ്ഞു. നൂറുരൂപയിൽ താഴെയേ പണമായുണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. ബാഗ് കണ്ടെടുത്തയുടൻ പാറശ്ശാല പൊലീസിന് കൈമാറി. പാറശ്ശാല പൊലീസ് ഇത് കേസന്വേഷിക്കുന്ന ഒറ്റപ്പാലം പൊലീസിന് കൈമാറുമെന്ന് അറിയിച്ചു.
ഇത് കിട്ടിയശേഷം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പുകളുണ്ടോയെന്ന് പരിശോധിച്ചശേഷമേ പറയാനാകൂയെന്ന് ആർ.പി.എഫ്. അറിയിച്ചു. തിരുവനന്തപുരത്തിനുശേഷം വനിതാ കന്പാർട്ട്‌മെന്റിൽ ആളൊഴിഞ്ഞിട്ടും അവകാശികളില്ലാത്ത ബാഗ് കിടക്കുന്നത് കണ്ടപ്പോഴാണ് ആർ.പി.എഫ്. പരിശോധിച്ചത്. മരിച്ച കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞ ഉടൻതന്നെ പാലക്കാട് ആർ.പി.എഫിന് വിവരം കൈമാറി. ബാഗ് ലഭ്യമാകുന്നതുവരെ കുട്ടികൾ പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്?പ്രസ്സിൽനിന്ന് വീണെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ 6.40ന് കടന്നുപോയ തീവണ്ടിയിൽനിന്ന് ഇവർ ചാടിയതാണെങ്കിൽ മറ്റുള്ളവർ കാണില്ലേ എന്ന സംശയത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. ഐലൻഡ് എക്സ്‌പ്രസ് പാലക്കാട്ടുനിന്ന് തിങ്കളാഴ്ച പുലർച്ചെ 4.45നാണ് പുറപ്പെട്ടത്. അതിൽനിന്നാണ് ചാടിയതെങ്കിൽ രാത്രിയിലെ ഇരുട്ടിൽ ആരും കാണാനിടയില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം, ഇവർ പാലക്കാട് സ്റ്റേഷനിൽെവച്ച് ബാഗ് ഐലൻഡ് എക്സ്‌പ്രസ്സിന്റെ വനിതാ കമ്പാർട്ട്‌മെന്റിൽ വച്ചിട്ട് മറ്റേതെങ്കിലും കമ്പാർട്ട്‌മെന്റിലോ മറ്റേതെങ്കിലും വണ്ടിയിലോ കയറിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ആർ.പി.എഫ്. പറഞ്ഞു.
റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഈ പെൺകുട്ടികളുടെ മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത് ഇവർ ധരിച്ച ആഭരണങ്ങളാണ്. ചിന്നിച്ചിതറിയ നിലയിൽ ആയിരുന്നു രാജിയുടെയും ആതിരയുടെയും മൃതദേഹങ്ങൾ. പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആര്യയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പത്തനംതിട്ടയിൽ നിന്നു ബന്ധുക്കൾ എത്താൻ വൈകിയതിനാൽ രാത്രിയോടെയാണ് മൃതദേഹം വിട്ടുനൽകിയത്. ഡോ. ടി.പി. ആനന്ദ്, ഡോ. ഷേക്ക് ഷക്കീർ ഹുസൈൻ എന്നിവരാണ് പോസ്റ്റ് മോർട്ടം നിർവഹിച്ചത്. ചിന്നിച്ചിതറിയ ആതിരയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ ഡോക്ടർമാർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കളക്ടർ ഇടപെട്ടതിനെ തുടർന്ന് സമ്മതിക്കുകയായിരുന്നു.
മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിന് ശേഷമേ വെളിപ്പെടുത്തൂവെന്ന് ഒറ്റപ്പാലം സി.ഐ ബി.എസ്. സജിമോൻ പറഞ്ഞു. കുട്ടികളെ കാണാതായതിന്റെ അടുത്ത ദിവസം ഒരു പഴക്കച്ചവടക്കാരന്റെ ഫോണിൽ നിന്നു രാജിയെ അന്വേഷിച്ച് വന്ന ഫോൺ കോൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.