ന്യൂഡൽഹി: ഡൊണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളും, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോകലും മൂലം ഈ രാജ്യങ്ങളിൽ ജോലി തേടി പോകുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ കുറവ്.യുഎസിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ 38 ശതമാനവും, യുകെയിലേക്ക് പോകുന്നവരിൽ 42 ശതമാനവും കുറവാണുണ്ടായിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ ഒക്ടോബർ വരെയുള്ള കണക്കാണിത്.

തൊഴിലവസരങ്ങൾ തേടി വിദേശത്തേക്ക് പോകുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവുണ്ടായിട്ടുണ്ട്.വികസിത രഷ്ട്രങ്ങളിലെ ഇളകി മറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ത്യാക്കാരെ പിന്തിരിപ്പിക്കുന്നത്.അതേസമയം, യുകെയിൽ നിന്ന് ഇന്ത്യയിൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർദ്ധനയുണ്ട്.ഏഷ്യാ-പസഫിക് മേഖലിയിൽ ഇത് 170 ശതമാനമായിരുന്നു വർദ്ധന.വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസഥയും, വിദേശത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം ഇന്ത്യയിൽ നിന്നുള്ള മിടുക്കർ നാട്ടിൽ തന്നെ തങ്ങാനാണ് ആഗ്രഹിക്കുന്നത്.

ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടന് പകരം ജർമനി, അയർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യൻ യുവാക്കൾ നോട്ടമിടുന്നത്.അതേസമയം ഗൾഫ് കുടിയേറ്റത്തിൽ 21 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്.എണ്ണവിലയിടിവും, സാമ്പത്തിക മാന്ദ്യവുമാണ് ഗൾഫിനെ അപ്രിയമാക്കുന്നത്.

എന്നാൽ, തൊഴിൽ അവസരങ്ങൾക്കായി ഇന്ത്യാക്കാർ കൂടുതലായി ഇപ്പോഴും ആശ്രയിക്കുന്നത് ഗൾഫ് രാജ്യങ്ങളെ തന്നെയാണ്.അൽപം ഇടിവുണ്ടായെങ്കിലും ഇന്ത്യക്കാരുടെ ഡ്രീം പ്ലെയിസ് സ്റ്റേറ്റ്‌സ് തന്നെ. 49 ശതമാനം പേരാണ് തൊഴിൽ തേടി കടൽ കടക്കുന്നത്. യുഎഇ,കാനഡ, ബ്രിട്ടൻ, സിംഗപ്പൂർ, ഓസ്‌ട്രേലിയ ഖത്തർ, ദക്ഷിണാഫ്രിക്ക, ബഹ്‌റൈൻ എന്നീ രാഷ്ട്രങ്ങളും ഇന്ത്യക്കാർ തൊഴിൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന രാജ്യങ്ങളാണ്.