- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്കടിച്ചോ ശ്വാസം മുട്ടിച്ചോ കൊലയെന്ന നിഗമനത്തിൽ പൊലീസ്; ആത്മഹത്യെന്ന് വരുത്താൻ കത്തിച്ച് പുറത്തിട്ടുവെന്നും സംശയം; അമ്മയുടെ മരണത്തിൽ മകൻ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ; കുവൈറ്റിൽ നിന്ന് ഭർത്താവും മകളുമെത്തിയാൽ അവരിൽ നിന്നും മൊഴിയെടുക്കും; എഞ്ചിനിയറായ അക്ഷയ് അശോകിന്റെ മൊഴികളിലെ വൈരുധ്യത്തിൽ അന്വേഷണം; പേരൂർക്കടയിലെ വീട്ടമ്മയുടെ കൊലയിൽ ദുരൂഹത മാറുന്നില്ല
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ മകൻ അക്ഷയ് അശോകിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എൽ.ഐ.സി ഏജന്റായ ദീപയുടെ (45) മൃതദേഹം വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദീപയെ കൊന്ന ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ മകൻ പ്രതിയാകുമെന്നാണ് സൂചന. എന്നാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന പൊലീസിന് ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായ സൂചന കിട്ടിക്കഴിഞ്ഞു. ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. അപായപ്പെടുത്തിയശേഷം അഗ്‌നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ മകൻ അക്ഷയ് അശോകിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എൽ.ഐ.സി ഏജന്റായ ദീപയുടെ (45) മൃതദേഹം വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദീപയെ കൊന്ന ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ മകൻ പ്രതിയാകുമെന്നാണ് സൂചന. എന്നാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന പൊലീസിന് ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായ സൂചന കിട്ടിക്കഴിഞ്ഞു.
ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. അപായപ്പെടുത്തിയശേഷം അഗ്‌നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്ടതാണ്. തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.
അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുള്ള ഇവിടെ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. എഞ്ചിനീയറിങ് പഠന കാലം മുതൽ അക്ഷയ് ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്‌നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കളുമായി അക്ഷയിന് വലിയ സൗഹൃദമില്ലായിരുന്നു. അതേ സമയം, ദീപ അയൽക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു.
പേരൂർക്കട അമ്പലമുക്ക് മണ്ണടി ലെയിൻ ബി - 11 ദ്വാരകയിൽ അശോകിന്റെ ഭാര്യയാണ് ദീപ. അശോക് മൂത്തമകളായ അനഘയ്ക്കും ഭർത്താവിനും കുഞ്ഞിനുമൊപ്പം കുവൈറ്റിലാണ്. ദീപയും എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ മകൻ അക്ഷയുമായിരുന്നു താമസം. മരണവുമായി ബന്ധപ്പെട്ട് അക്ഷയ് പൊലീസ് കസ്റ്റഡിയിലാണ്. . അക്ഷയിനെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളുടെ മൊഴികൾ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പൊലീസ് പറയുന്നു. അതേസമയം, കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല. മകനെ സംശയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ കഴിഞ്ഞിട്ടും അവരെ വിട്ടയക്കാത്തത്.
സംഭവമുണ്ടായി 24 മണിക്കൂർ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാൽ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുള്ള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേർതിരിച്ച് മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്. മൃതദേഹം കത്തിയ നിലയിൽ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്പലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതിൽ വ്യക്തത വരൂ. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ അക്ഷയും ദീപയും മാത്രമായിരുന്നു സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.
ക്രിസ്മസ് ദിനത്തിൽ താൻ സിനിമയ്ക്ക് പോയിരുന്നുവെന്നും തിരികെ വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹ അവശിഷ്ടങ്ങൾ കാണപ്പെട്ടതെന്നുമാണ് അക്ഷയിന്റെ മൊഴി. വീട് പൂട്ടി പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കാറുള്ളത് പിൻവശത്തെ ജനലിനരികിലാണ്. സിനിമയ്ക്ക് പോയിട്ട് തിരികെ വന്ന അക്ഷയ് വീടിന്റെ താക്കോൽ എടുത്തതായി പറയുന്നതും അവിടെനിന്നാണ്. ആ ജനാലയ്ക്ക് അടുത്തുതന്നെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടതും. മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപത്തെ ചെടികളും പുല്ലുകളും കരിഞ്ഞുണങ്ങുകയും കരിയും പുകയും ചാമ്പലിന്റെ അവശിഷ്ടങ്ങളും അവിടമെങ്ങും വ്യാപിച്ചിരിക്കുകയും ചെയ്തിട്ടും അക്ഷയ് അത് കണ്ടില്ലെന്ന് പറയുന്നതിൽ പൊലീസിന് സംശയമുണ്ട്.
വീട്ടിൽ വന്നശേഷം വൈകുന്നേരം പുറത്തുപോകും മുമ്പ് ബാത്ത് റൂമിൽ പോയിരുന്നു. കുളിക്കാൻ കയറിയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും തൊട്ടടുത്തുണ്ടായിരുന്ന മൃതദേഹവശിഷ്ടങ്ങൾ അക്ഷയിന്റെ ശ്രദ്ധയിൽപെടാതിരുന്നതെന്തെന്നും വ്യക്തമാക്കാൻ അയാൾക്ക് കഴിയുന്നില്ല. ഇതാണ് ദുരൂഹത കൂട്ടുന്നത്. അമ്മയെ കാണാതായ സംഭവം തൊട്ടടുത്തുള്ള അയൽവാസികളെ അറിയിക്കാതിരുന്നതും സംശയത്തിന് ഇഠനൽകുന്നു. തിങ്കളാഴ്ച ഏറെ വൈകിയും അമ്മയെ കാണാത്തതിനെ തുടർന്ന് കുവൈറ്റിലുള്ള ചേച്ചിയുമായി സ്‌കൈപ്പിൽ സംസാരിച്ചതായും പറയുന്നു. ഒരു ദിവസം കാത്തിരിക്കാനും, അതിനു ശേഷവും കണ്ടില്ലെങ്കിൽ പൊലീസിനെ അറിയിച്ചാൽ മതിയെന്നുമാണ് ചേച്ചി പറഞ്ഞതെന്നും മൊഴി കൊടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ വീട്ടിലെ കിണറിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് വിവരം കൂട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നുവെന്നുമാണ് അക്ഷയ് മൊഴി നൽകിയിട്ടുള്ളത്. കുവൈറ്റിൽ നിന്നും അശോകും മൂത്ത മകളായ അനഘയ്ക്കും ഭർത്താവും കുഞ്ഞും ഇന്ന് എത്തിച്ചേർന്നശേഷമേ സംസ്‌കാരകാര്യത്തിൽ തീരുമാനമാകൂ. അശോകനിൽ നിന്നും അനഘയിൽ നിന്നും ചില കാര്യങ്ങൾ കൂടി പൊലീസിന് മനസിലാക്കാനുണ്ട്.