- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് ഞാൻ എഴുതിയതല്ല.. മറ്റൊരാൾ എന്നെ ഏൽപിച്ചതാണ്; അത് പ്രസിദ്ധീകരണത്തിന് കൊടുത്തത് എന്റെ തെറ്റാണ്... അങ്ങനെ ഞാനതിൽ ട്രാപ് ചെയ്യപ്പെട്ടതാണ്; ആരിത് തന്നുവെന്ന് പറയരുതെന്ന് അയാൾ കാലുപിടിച്ച് പറഞ്ഞു; എസ്.കലേഷിന്റെ കവിത മോഷ്ടിച്ചുവെന്ന ആരോപണത്തിൽ ദീപ നിശാന്തിന്റെ വിശദീകരണം ഓൺലൈൻ മാധ്യമത്തിൽ; പകർത്തിയെഴുതി നൽകിയത് എം.ജെ ശ്രീചിത്രനെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം; വ്യക്തിഹത്യയെന്ന് ശ്രീചിത്രൻ
തിരുവനന്തപുരം: എസ്.കലേഷിന്റെ കവിത താൻ മോഷ്ടിച്ചുവെന്ന വിവാദം ചൂടുപിടിച്ചപ്പോൾ വിശദീകരണവുമായി ദീപാ നിശാന്ത്. കവിത താൻ എഴുതിയതല്ലെന്നും മറ്റൊരാൾ തന്നെ ഏൽപിച്ചതാണെന്നും അതുപ്രസിദ്ധീകരണത്തിന് കൊടുത്തത് തന്റെ തെറ്റാണെന്നുമാണ് കേരള വർമ കോളേജ് അദ്ധ്യാപികയുടെ വിചിത്രന്യായം. താനതിൽ ട്രാപ് ചെയ്യപ്പെടുകയായിരുന്നുവെന്ന ഒഴിവുകഴിവും അവർ ഉയർത്തുന്നു. ഒരുഓൺലൈൻ മാധ്യമത്തോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നതെന്നും ദീപ നിശാന്ത് പറഞ്ഞു. താൻ ഒരിക്കലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഇതിന്റെ എല്ലാ ആരോപണങ്ങളും വരുന്നത് തനിക്കെതിരെ മാത്രമായിരിക്കും എന്ന് ഉറപ്പുണ്ട്. രചനാമോഷണം നിഷേധിച്ചില്ലെങ്കിൽ ആർക്ക്? എന്തിന് അയച്ചു? എന്നതിനൊക്കെ മറ്റ് വ്യാഖ്യാനങ്ങളാകും ഉണ്ടാകുക എന്നും അതുകൊണ്ട് ഇക്കാര്യം വരുമ്പോൾ അത് നിഷേധിക്കുന്നതാണ് നല്ലതെന്നുമാണ് അയാൾ തന്നോട് പറഞ്ഞത്. അയാൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് അറിഞ്ഞു. അയാളുടെ പേര്
തിരുവനന്തപുരം: എസ്.കലേഷിന്റെ കവിത താൻ മോഷ്ടിച്ചുവെന്ന വിവാദം ചൂടുപിടിച്ചപ്പോൾ വിശദീകരണവുമായി ദീപാ നിശാന്ത്. കവിത താൻ എഴുതിയതല്ലെന്നും മറ്റൊരാൾ തന്നെ ഏൽപിച്ചതാണെന്നും അതുപ്രസിദ്ധീകരണത്തിന് കൊടുത്തത് തന്റെ തെറ്റാണെന്നുമാണ് കേരള വർമ കോളേജ് അദ്ധ്യാപികയുടെ വിചിത്രന്യായം. താനതിൽ ട്രാപ് ചെയ്യപ്പെടുകയായിരുന്നുവെന്ന ഒഴിവുകഴിവും അവർ ഉയർത്തുന്നു. ഒരുഓൺലൈൻ മാധ്യമത്തോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
മറ്റൊരു വ്യക്തിയേയും ഇതിലേക്ക് കൊണ്ടുവരേണ്ട എന്ന് കരുതിയാണ് ഇത്രയും നേരം പ്രതികരിക്കാതിരുന്നതെന്നും ദീപ നിശാന്ത് പറഞ്ഞു. താൻ ഒരിക്കലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യമാണ്. ഇതിന്റെ എല്ലാ ആരോപണങ്ങളും വരുന്നത് തനിക്കെതിരെ മാത്രമായിരിക്കും എന്ന് ഉറപ്പുണ്ട്. രചനാമോഷണം നിഷേധിച്ചില്ലെങ്കിൽ ആർക്ക്? എന്തിന് അയച്ചു? എന്നതിനൊക്കെ മറ്റ് വ്യാഖ്യാനങ്ങളാകും ഉണ്ടാകുക എന്നും അതുകൊണ്ട് ഇക്കാര്യം വരുമ്പോൾ അത് നിഷേധിക്കുന്നതാണ് നല്ലതെന്നുമാണ് അയാൾ തന്നോട് പറഞ്ഞത്. അയാൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് അറിഞ്ഞു. അയാളുടെ പേര് മാധ്യമങ്ങൾ വഴി പുറത്തുവന്നുകഴിഞ്ഞു. താനായിട്ട് പേര് പറയുന്നില്ല.
അത് താൻ എഴുതിയതല്ല. മറ്റൊരാൾ തന്നെ ഏൽപിച്ചതാണ്. അത് പ്രസിദ്ധീകരണത്തിന് കൊടുത്തത് തന്റെ തെറ്റാണ്. അങ്ങനെ താനതിൽ ട്രാപ് ചെയ്യപ്പെട്ടതാണ്. പക്ഷേ, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആര് തനിക്കിത് തന്നു എന്ന് പറയാനില്ല. ഇക്കാര്യം താൻ പിന്നീട് എഴുതുന്നുണ്ട്. ഏകപക്ഷീയമായി അയാൾ രക്ഷപെടുകയും താൻ ഇരയാക്കപ്പെടുകയും വേണ്ടതില്ലല്ലോ. സംഘ്പരിവാറും മറ്റും ഇതെടുത്ത് ആഘോഷിക്കും എന്നുള്ളതുകൊണ്ടാണ് ഇത്ര നേരവും മിണ്ടാതിരുന്നത്. യാൾ കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരം ഒരുകാര്യം പുറത്തറിഞ്ഞാൽ, അയാളുടെ കുടുംബവും അയാൾക്കുള്ള ഫെയ്മും സാഹചര്യങ്ങളും തകർന്നുപോകുമെന്ന ഭയം ആയാൾക്കുണ്ട്, ഇതാണ് ദീപ നിശാന്തിന്റെ വിശദീകരണം.
ദീപയ്ക്ക് പകർത്തി എഴുതിയ കവിത നൽകിയത് പ്രമുഖ സാംസ്‌കാരിക പ്രഭാഷകൻ എം ജെ ശ്രീചിത്രൻ ആണെന്ന ആരോപണം ഉയർന്നിരുന്നു. അതുസ്ഥിരീകിരക്കുന്ന തരത്തിലാണ് ദീപ ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രതികരണം. താൻ എഴുതിയതാണെന്നും ദീപാ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞ് കവിത എം ജെ ശ്രീചിത്രൻ ദീപയ്ക്ക് നൽകുകയായിരുന്നു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ കവിത മറ്റൊരാൾ എഴുതി നൽകിയതാണെന്ന കാര്യം ദീപ നിശാന്ത് പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ടു ചെയ്തു. ഈ ആരോപണം സൈബർ ലോകവും ഏറ്റുപിടിച്ചിട്ടുണ്ട്.
അതേസമയം തനിക്കൊന്നും അറിയില്ലെന്നും ഈ ആരോപണത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നുമാണ് ശ്രീചിത്രൻ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീചിത്രൻ വ്യക്തമാക്കിയത്. കലേഷിന്റെ കവിത തിരുത്തി ദീപ നിശാന്തിന് നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീചിത്രൻ പറഞ്ഞു. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപ നിശാന്ത് മലയാളം അദ്ധ്യാപികയാണ്. അവർക്ക് കവിത എഴുതികൊടുക്കേണ്ട ആവശ്യം എനിക്കില്ല. വിചിത്രമായ ആരോപണമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ വിമർശനമുണ്ടായിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും അതിന്റെ തുടർച്ചയാണെന്ന് കരുതുന്നു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും ശ്രീചിത്രൻ ഒരു മാധ്യമത്തോട് വ്യക്തമാക്കി.
എന്തായാലും സോഷ്യൽ മീഡിയയിൽ അടക്കം ഇടതു പക്ഷത്തെ രണ്ട് സാംസ്‌കാരിക പ്രവർത്തകരെ അടിക്കാൻ കിട്ടിയ വടിയായി ഈ വിഷയത്തെ ഉപയോഗിക്കുകയാണ്. ശബരിമല വിഷയത്തിൽ സർക്കാറിനെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് രംഗത്തുവന്നത് ശ്രീചിത്രനായിരുന്നു. അതുകൊണ്ട് തന്നെ ശ്രീചിത്രന്റെ പേര് വലിച്ചിഴക്കപ്പെട്ടതോടെ സൈബർ ലോകത്ത് വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങി.
അതേസമയം എകെപിസിടിഎ ജേണലിൽ കവിത അയച്ചു കൊടുത്തത് ദീപ തന്നെയാണെന്ന് പുസ്തകത്തിന്റെ ഭാരവാഹികളും വ്യക്തമാക്കി. ഇതോടെ കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്ത് കൂടുതൽ പ്രതിരോധത്തിലായി. അസോസിയേഷൻ പ്രസിഡന്റ് പത്മനാഭനും, ജേർണൽ പത്രാധിപർ ഡോ. സണ്ണിയും കാര്യങ്ങൾ വിശദീകരിച്ചതോടെ പിഴവ് പറ്റിയത് ദീപാ നിശാന്തിന് തന്നെയെന്ന് വ്യക്തമായി.
യുവ കവി എസ്. കലേഷ് 2011-ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണ് ഈ കവിത. തുടർന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാൽ, കഴിഞ്ഞ ലക്കം എ.കെ.പി.സി.റ്റി.എ. ജേർണലിൽ ഈ കവിത ചില മാറ്റങ്ങളോടെ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ കവിത തന്റേത് തന്നെയാണെന്നും കൂടുതൽ കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും ദീപാ നിശാന്ത് പ്രതികരിച്ചിരുന്നു. ചിലരുടെ ജീവിതത്തെ ബാധിക്കുന്ന വിഷമാണ് ഇതെന്നും വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കവിത അയച്ചു തന്നത് ദീപാ നിശാന്ത് തന്നെയാണെന്ന വിശദീകരണവുമെത്തുന്നത്.
ഇക്കാര്യത്തിൽ എ.കെ.പി.സി.റ്റി.എ.ക്കോ, ജേർണൽ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ലയെന്ന് എ.കെ.പി.സി.റ്റി.എ. സംസ്ഥാന പ്രസിഡന്റ് പത്മനാഭൻ പറഞ്ഞു. ''ഈ കവിത പ്രസിദ്ധീകരിച്ചതിൽ ഒരു നോട്ടക്കുറവുണ്ടായിരുന്നു. ദീപാ നിശാന്ത് അറിയപ്പെടുന്ന ആളായതിനാൽ കൂടുതൽ പരിശോധന നടത്തിയില്ല. ദീപാ നിശാന്ത് അയച്ചു തന്നതാണ് ഈ കവിത. ജേർണലിന്റെ ചുമതലയുള്ളത് ഡോ. സണ്ണിക്കാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.''പത്മനാഭൻ പറഞ്ഞു. ഇക്കാര്യത്തിൽ പത്രാധിപസമിതിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജേർണലിന്റെ പത്രാധിപൻ ഡോ. സണ്ണിയും വിശദീകരിച്ചു.
അതേസമയം കവിത തന്റേതാണെന്ന വാദത്തിൽ ദീപ ഉറച്ചു നിൽക്കുകയാണെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കവി എസ്. കലേഷ് പറഞ്ഞിരുന്നു. എന്നാൽ, ദീപയെയും തെറ്റിദ്ധരിപ്പിച്ച് ശ്രീചിത്രനാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കവിതാ മോഷണം കലേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ വൻ വിവാദമാണ് ഉണ്ടായത്. ദീപാ നിശാന്ത് ഇതിന് വ്യക്തമല്ലാത്ത മറുപടിയാണ് നൽകിയത്. അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരിയായ ദീപാ നിശാന്തിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും കവിതയുടെ ഉത്തരവാദിത്തം ദീപാ നിശാന്തിനാണെന്ന് വിശദീകരിക്കുന്നത്.
അതിനിടെ സംഘപരിവാറുകാർക്കെതിരെയുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങൾ താരമാക്കിയ ദീപാ നിശാന്തിനെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കവിത മോഷണ വിവാദത്തിൽ കൈയൊഴിഞ്ഞു. കലേഷിന്റെ ആരോപണത്തിന് ദീപ ടീച്ചർ നൽകിയ മറുപടിയും തൃപ്തികരമല്ല. വ്യക്തതയില്ലാത്ത മറുപടി നൽകി ദീപാ നിശാന്ത് ഉരുണ്ട് കളിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. ഒരു കവിത മോഷ്ടിച്ച് എഴുത്തുകാരിയാകാൻ മോഹിക്കുന്ന ആളാണ് താനെന്ന് കരുതുന്നവർ അങ്ങനെ വിശ്വസിച്ചുകൊള്ളുവെന്നാണ് ദീപാ നിശാന്തിന്റെ മറുപടി.