തിരുവനന്തപുരം: സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയായപ്പോൾ സംരക്ഷണമൊരുക്കുകയും വളർത്തി വലുതാക്കുകയും ചെയ്ത സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ 'കവിത മോഷണ' വിവാദത്തിൽ ദീപാ നിശാന്തിനെ കൈയൊഴിയുമ്പോൾ വിവാദം പുതിയ തലത്തിലെത്തുകയാണ്. മോഷണ വിവാദത്തിൽ ദീപാ നിശാന്ത് ഫേസ്‌ബുക്കിൽ മറുപടി പോസ്റ്റു ചെയ്തെങ്കിലും അതിൽ വ്യക്തതയില്ലാത്തത് ഇപ്പോൾ തിരിച്ചടിയായി. ഇതിന് പിന്നാലെ മനോരമയിൽ തൽസമയ അഭിമുഖവും ദിപാ നിശാന്ത് നൽകി. ഇതും സോഷ്യൽ മീഡിയയിലെ പെൺപുലിക്ക് തിരിച്ചടിയാവുകയാണ്. ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കാമെന്നാണ് ദീപ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരിക പരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നും ദീപാ നിശാന്ത് വിശദീകരിച്ചിരുന്നു. ഇതോടെ സോഷ്യൽ മീഡിയ പൊങ്കാല ഇടൽ തുടങ്ങി. ഇതിനെ പ്രതിരോധിക്കാനായിരുന്നു ടിവി അഭിമുഖം. അതും പൊളിഞ്ഞതോടെ കേരളാവർമ്മ കോളേജിലെ അദ്ധ്യാപിക പ്രതിസന്ധിയിലാവുകയാണ്. പ്രതീക്ഷിച്ച പിന്തുണ ഇടത് സൈബർ പോരാളികൾ പോലും നൽകുന്നില്ലെന്നതാണ് വസ്തുത. ഇതും ദീപാ നിശാന്തിന് വലിയ തിരിച്ചടിയാണ്. എന്നാൽ താൻ വളരെ നാളുകൾക്ക് മുമ്പ എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാൽ നിസ്സഹായ ആണെന്നുമാണ് ദീപ നിശാന്ത് ആരോപണത്തോട് പ്രതികരിച്ചത്.

വരികൾ ഒന്നായതിന്റെ കാരണം ഉടൻ വെളിപ്പെടുത്തും. അത് ഇപ്പോൾ പറയാനാകില്ല. തീർത്തും വ്യക്തിപരമായ ചില കാര്യങ്ങൾ അതിന് പിന്നിലുണ്ട്. മറ്റു ചിലരുടെ ജീവിതവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്. വരികൾ ഒന്നായതിന്റെ കാര്യം ഉറപ്പായും ഉടൻ പറയാമെന്നും എഴുത്തുകാരി ആവർത്തിച്ചു. കവിത മോഷ്ടിച്ച് പ്രശസ്തയാകേണ്ട കാര്യമില്ല. കലേഷിനും അതിന്റെ ആവശ്യമില്ല. ഞാനൊരു മലയാളം അദ്ധ്യാപികയാണ്. കലേഷിന്റെ കവിതയും എഴുത്തും അറിയുന്ന ആളാണ്. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണെന്നും അവജ്ഞയോടെ തള്ളുന്നുവെന്നും ദീപാ നിശാന്ത് പറയുന്നു. ഇതോടെയാണ് കലേഷും മറുപടിയുമായി രംഗത്ത് വന്നത്. ദീപയെ അപമാനിക്കാൻ ചിലർ മനഃപൂർവ്വം കൊടുത്തതാണെന്ന് കരുതി ഇതുവരെ മൈൻഡ് ചെയ്യാതിരുന്നതെന്നും അവർ അവകാശം ഉന്നയിച്ചതോടെ ഞെട്ടിയെന്നും കലേഷ് പറയുന്നു.

ഇതിന് മുമ്പും ദീപാ നിഷാന്തിനെതിരെ ഇതിന് സമാനമായ ആരോപണം ഉയർന്നിരുന്നു. എഴുത്തുകാരനായ അജിത്കുമാർ ആർ. എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമര പെയ്ത്ത് എന്ന പേരിൽ സ്വന്തം കൃതിക്ക് പേര് നൽകിയത് അന്ന് തന്നെ എഴുത്തുകാരനായ അജിത്കുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും വീണ്ടും ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിലെ ഇടത് സൈബർ മുഖമാണ് ദീപ് നിശാന്ത്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ കുറിക്കു കൊള്ളുന്ന വാക്കുമായി ഇടത് ആശയങ്ങളെ ഉയർത്തിക്കാട്ടിയ അദ്ധ്യാപിക. നിരവധി സാമൂഹിക ഇടപെടലോടെ കൈയടി നേടുമ്പോഴാണ് കവിതാ മോഷണമെന്ന ആരോപണം എത്തുന്നത്. ദീപയുടെ രാഷ്ട്രീയ നിലപാടിനോട് യോജിക്കുന്ന യുവ കവിയായ കലേഷിന്റെ കവിത ദീപയുടെ പേരിൽ അച്ചടിച്ചുവന്നുവെന്നത് വ്യക്തമാണ്. ഇതിന് പിന്നിലെ ഗൂഢാലോചന കലേഷിനെ വേദനിപ്പിക്കുന്നുണ്ട്.

ഇതിനിടെയാണ് കവിത മോഷണമല്ലെന്നും തന്റേത് തന്നെയെന്നും ദീപ പറയുന്നത്. ഇത് തന്റെ കവിതയാണ്. വരികൾ സാമ്യമായതിന് പിന്നിൽ ഒരു കാരണമുണ്ട്. അത് ഇപ്പോൾ പറയാനാകില്ല. ചിലരുടെ ജീവിതത്തെ തന്നെ അത് ബാധിക്കും. അതുകൊണ്ട് പിന്നീട് പറയാമെന്നും ദീപാ നിശാന്ത് വിശദീകരിച്ചു കഴിഞ്ഞു. എന്തുകൊണ്ട് വരികൾ തമ്മിൽ സാമ്യമുണ്ടെന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. കവിതയുടെ പരിസരത്തിന്റെ പരിസരത്തെ കുറിച്ചൊക്കെ ദീപ പറയുന്നു. അതുകൊണ്ട് തന്നെ തന്റെ കവിത മോഷ്ടിച്ചുവെന്ന ധ്വനിയുമായാണ് ദീപ മനോരമയോട് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇതിന് പിന്നാലെ കലേഷ് രംഗത്ത് വന്നു. 2011ൽ എഴുതിയതാണ് കവിത. കവിത ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരിൽ അദ്ധ്യാപകരുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

അപ്പോഴും ആരോ ദീപയെ തെറ്റിധരിപ്പിച്ച് കവിത കൊടുത്തുവെന്നാണ് താൻ കരുതിയത്. എന്നാൽ കവിതയുടെ അവകാശം ദീപ ഏറ്റെടുത്തതോടെ വിഷയം പുതിയ തലത്തിലെത്തുകയാണ്. 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങൾ വരുത്തി 'അങ്ങനെയിരിക്കെ' എന്ന പേരിൽ കോളേജ് അദ്ധ്യാപകസംഘടനയുടെ മാഗസിനിൽ ദീപ പ്രസിദ്ധീകരിച്ചുവെന്നാണ് കമലേഷ് ആരോപിക്കുന്നത്. പ്രാഥമിക നിരീക്ഷണത്തിൽ തന്നെ ഇത് ശരിയുമാണ്. 2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫെസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

2011 മാർച്ച് നാലിന് ബ്ലോഗിൽ പ്രസിദ്ധീകരിച്ച 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ/നീ' എന്ന എസ്. കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരിൽ ടീച്ചേഴ്‌സ് അസോസിയേഷൻ മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് പുറത്തു വന്നതോടെ സംഘപരിവാറുകാർ ദീപയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇടത് ബുദ്ധിജീവികളും പതിയെ ദീപയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിപിഎം അനുകൂലികൾ പോലും മോഷണവിഷയത്തിൽ ദീപയെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. ഇത് തിരിച്ചറിഞ്ഞാണ് മനോരമയിൽ നേരിട്ട് വിശദീകരണത്തിന് ദീപ എത്തുന്നത്. തന്റെ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് കണ്ടപ്പോൾ വിഷമം തോന്നി എന്ന് കലേഷ് പറയുന്നു.

'2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിത്ത്ത്ത്തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ അഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. അഗജഇഠഅ യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!'-കലേഷ് പറയുന്നു.