- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ പ്രണയത്തിൽവീണ് ശാരീരികമായും സാമ്പത്തികമായും ചൂഷണത്തിന് ഇരയായ യുവതി തൂങ്ങിമരിച്ചു; കാമുകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം; പരാതിയുമായി യുവതിയുടെ അമ്മ പൊലീസ് മേധാവിയെ സമീപിച്ചു
ആലപ്പുഴ : യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി അമ്മ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കി. കളവംകോടം തിരുകുളത്തു വീട്ടിൽ പ്രകാശന്റെ മകൾ ദീപികാ പ്രകാശ്(23) ആണ് കഴിഞ്ഞ 26ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ കടക്കരപ്പള്ളി സ്വദേശിയായ യുവാവിനു ബന്ധമുണ്ടെന്നു കാട്ടി അമ്മ രാധയാണ് പരാതി നല്കിയിട്ടുള്ളത്. തന്റെ മകളുമായി യുവാവ് പ്രണയിത്തിലായിരുന്നുവെന്ന് മാതാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസ് മൊഴിയെടുത്തതിൽ ഗുരുതരമായ പാകപിഴകളുണ്ടായിട്ടുണ്ടെന്നും ആരോപണ വിധേയനെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നൊഴിവാക്കാൻ ബോധപൂർവ്വമായി പൊലീസ് ശ്രമിച്ചതായും മാതാവ് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി കടക്കരപ്പള്ളി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിന്റെ മറവിൽ സാമ്പത്തികവും ശാരീരികവുമായ ചൂഷണം ഉണ്ടായിട്ടുണ്ടെന്നും പരാതിയിലുണ്ട്. 26നു മരണം നടക്കുന്നതിനു മുമ്പുള്ള ഫോൺ വിളികളുടെ വിവരങ്ങൾ പരിശോധിച്ചാൽ തന്നെ യുവാവിന്റെ ഉ
ആലപ്പുഴ : യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി അമ്മ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കി. കളവംകോടം തിരുകുളത്തു വീട്ടിൽ പ്രകാശന്റെ മകൾ ദീപികാ പ്രകാശ്(23) ആണ് കഴിഞ്ഞ 26ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ കടക്കരപ്പള്ളി സ്വദേശിയായ യുവാവിനു ബന്ധമുണ്ടെന്നു കാട്ടി അമ്മ രാധയാണ് പരാതി നല്കിയിട്ടുള്ളത്.
തന്റെ മകളുമായി യുവാവ് പ്രണയിത്തിലായിരുന്നുവെന്ന് മാതാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസ് മൊഴിയെടുത്തതിൽ ഗുരുതരമായ പാകപിഴകളുണ്ടായിട്ടുണ്ടെന്നും ആരോപണ വിധേയനെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നൊഴിവാക്കാൻ ബോധപൂർവ്വമായി പൊലീസ് ശ്രമിച്ചതായും മാതാവ് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി കടക്കരപ്പള്ളി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിന്റെ മറവിൽ സാമ്പത്തികവും ശാരീരികവുമായ ചൂഷണം ഉണ്ടായിട്ടുണ്ടെന്നും പരാതിയിലുണ്ട്. 26നു മരണം നടക്കുന്നതിനു മുമ്പുള്ള ഫോൺ വിളികളുടെ വിവരങ്ങൾ പരിശോധിച്ചാൽ തന്നെ യുവാവിന്റെ ഉത്തരവാദിത്വം തെളിയുമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പൊലീസ് അന്വേഷണം ആരംഭിച്ചതായി ചേർത്തല എസ്.ഐ. സി.സി.പ്രതാപ ചന്ദ്രൻ പറഞ്ഞു. മരണത്തെ ലാഘവത്തോടെ കാണുകയോ മുൻവിധിയോടെ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ദുരൂഹത ഉയർന്നതിനാൽ പൊലീസ് വിവരം ആർ.ഡി.ഒയെ അറിയിച്ച് തഹസിൽദാരുടെ സാന്നിധ്യത്തലായിരുന്നു ഇൻക്വസ്റ്റ് തയ്യാറാക്കിയത്. പൊലീസ് സർജ്ജനാണ് മൃതദേഹ പരിശോധനയും നടത്തിയത്. യുവതിയുടെ ഫോൺ കോളുകളും ഡയറിയും പരിശോധിച്ച് അന്വേഷണത്തിന്റെ 30 ശതമാനവും പൂർത്തിയാക്കിയതായും പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. മൃതദേഹ പരിശോധനാ രേഖ ലഭിച്ചാലെ മറ്റ് അന്വേഷണങ്ങൾ പൂർത്തിയാക്കാനാകുകയുള്ളു.