- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ച മാധ്യമ പ്രവർത്തകന്റ കുടുംബത്തിന് പത്ത് ലക്ഷം നൽകണം; പരിക്കേറ്റയാൾക്ക് രണ്ട് ലക്ഷവും; വ്യവസായിയുടെ മകന് രണ്ട് കൊല്ലം തടവും; ബിഎംഡബ്ള്യൂ കാറിലെ അപകടത്തിൽ ഡൽഹി കോടതിയുടെ ശിക്ഷാ വിധി ഇങ്ങനെ
ന്യൂഡൽഹി: 2008 ൽ ആഡംബര കാറിടിച്ച് മാധ്യമപ്രവർത്തകർ മരിച്ച കേസിൽ ഹരിയാ സ്വദേശിയായ വ്യവസായിയുടെ മകൻ ഉത്സവ് ഭാസിന് രണ്ടുവർഷം തടവുശിക്ഷ. ന്യൂഡൽഹിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സജ്ഞീവ് കുമാറാണ് ശിക്ഷ വിധിച്ചത്. 2008 സെപ്റ്റംബർ 11 നാണ് മോട്ടോർസൈക്കിളിന് പിന്നിലിരുന്ന് സഞ്ചരിച്ച ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ ആനൂജ് സിങ് ആഡംബര കാറിടിച്ച് മരിച്ചത്. മോട്ടോർസൈക്കിൾ ഓടിച്ചിരുന്ന മറ്റൊരു മാധ്യമ പ്രവർത്തകന് ഗുരുതരമായ പരിക്കേറ്റിരുന്നു. ബി.എം.ഡബ്ല്യൂ കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ അനൂജ് സിങിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും, അപകടത്തിൽ പരിക്കേറ്റ മൃഖങ്ക് ശ്രീവാസ്തവക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ വ്യവസായിയുടെ മകൾ ഉത്സവ് ഭാസിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സൗത്ത് ഡൽഹിയിലെ മുൽഛന്ദ് ഫ്ളൈ ഓവറിന് സമീപത്തുവച്ചാണ് 2008 ൽ കേസിന് ആസ്പദമായ സംഭവം നടന്നത്.
ന്യൂഡൽഹി: 2008 ൽ ആഡംബര കാറിടിച്ച് മാധ്യമപ്രവർത്തകർ മരിച്ച കേസിൽ ഹരിയാ സ്വദേശിയായ വ്യവസായിയുടെ മകൻ ഉത്സവ് ഭാസിന് രണ്ടുവർഷം തടവുശിക്ഷ.
ന്യൂഡൽഹിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സജ്ഞീവ് കുമാറാണ് ശിക്ഷ വിധിച്ചത്. 2008 സെപ്റ്റംബർ 11 നാണ് മോട്ടോർസൈക്കിളിന് പിന്നിലിരുന്ന് സഞ്ചരിച്ച ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ ആനൂജ് സിങ് ആഡംബര കാറിടിച്ച് മരിച്ചത്. മോട്ടോർസൈക്കിൾ ഓടിച്ചിരുന്ന മറ്റൊരു മാധ്യമ പ്രവർത്തകന് ഗുരുതരമായ പരിക്കേറ്റിരുന്നു.
ബി.എം.ഡബ്ല്യൂ കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ അനൂജ് സിങിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും, അപകടത്തിൽ പരിക്കേറ്റ മൃഖങ്ക് ശ്രീവാസ്തവക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ വ്യവസായിയുടെ മകൾ ഉത്സവ് ഭാസിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
സൗത്ത് ഡൽഹിയിലെ മുൽഛന്ദ് ഫ്ളൈ ഓവറിന് സമീപത്തുവച്ചാണ് 2008 ൽ കേസിന് ആസ്പദമായ സംഭവം നടന്നത്.