- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യദ്രോഹിയായി ജയിലിൽ അടയ്ക്കപ്പെട്ട വിദ്യാർത്ഥി നേതാവ് പുറത്തുവരുന്നത് രാജ്യത്തിന്റെ നേതാവായി; ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പട്ടിണി പറിച്ചുമാറ്റി പഠിക്കാൻ പോയ കനയ്യ കുമാർ ഇന്ത്യൻ യുവത്വത്തിന്റെ ചെഗുവേര
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും സ്വാഭികമായി രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കപ്പെട്ടവൽ, രണ്ടാമേത്തേത്, സ്വപ്രയത്‌നം കൊണ്ട് പ്രതിസന്ധികളോട് പൊരുതിയും നിരലാംബർക്ക് വേണ്ടി പോരാടിയും പ്രതിരോധം തീർത്തും തീ
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും സ്വാഭികമായി രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കപ്പെട്ടവൽ, രണ്ടാമേത്തേത്, സ്വപ്രയത്‌നം കൊണ്ട് പ്രതിസന്ധികളോട് പൊരുതിയും നിരലാംബർക്ക് വേണ്ടി പോരാടിയും പ്രതിരോധം തീർത്തും തീയിൽ കുരുത്ത് സ്വയം നേതാവായവർ. ഏതൊരു നേതാവിന്റെയും ജനപ്രീതിയും വളർച്ചയും ഓരോ കാലഘട്ടത്തിലെ സാമൂഹ്യ മാറ്റവുമായി ബന്ധപ്പെട്ട് തന്നെയാണ്. ഇന്നിന്റെ രാഷ്ട്രീയത്തിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന സിപിഐ രാഷ്ട്രീയത്തിൽ നിന്നും കരുത്തുറ്റ ഒരു യുവ രാഷ്ട്രീയക്കാരന്റെ ഉദയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബിഹാറിൽ നിന്നുമുള്ള ജെഎൻയു വിദ്യാർത്ഥി കനയ്യ കുമാറാണ് ഇന്ത്യൻവിപ്ലവ യുവത്വത്തിന്റെ പ്രതീകമായി പിറവിയെടുത്തിരിക്കുന്നത്. എന്തിനെയും മർദ്ദിച്ചു നേരിടാമെന്ന ഭരണകൂടത്തിന്റെ ഹുങ്കിനോടുള്ള പ്രതിരോധമായി പിറവിയെടുത്തതാണ് കനയ്യകുമാർ.
ജെഎൻയുവിൽ ഹിന്ദുത്വവാദികളുടെ അജണ്ടകളെ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച കനയ്യകുമാർ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തുവരുന്നത് രാജ്യത്തിന്റെ നേതാവായാണ്. ഇന്ത്യൻ യുവത്വം നെഞ്ചിലേറ്റിയ പേരായി കനയ്യ കുമാർ മാറിയിരിക്കുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിച്ചത് കന്നയ്യയുടെ മോചനമാണ്. ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തി നെറികേടുകൾക്കെതിരെ പോരാടിയ കനയ്യ്ക് ഇന്ത്യൻ ചെഗുവേരെയെന്ന് പോലും വാഴ്‌ത്തുന്നവരുണ്ട്. ഇന്നലെ കനയ്യക്ക് ജാമ്യം നൽകിയതോടെ ബിഹാറിലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ആഹ്ലാദത്തിലാണ്.
ബിഹാറിലെ ബെഗുസരായ് ജില്ലയിലുള്ള ബിഹാട്ട് ഗ്രാമത്തിലാണ് കനയ്യ ജനിച്ചത്. രാജ്യദ്രോഹത്തിന് മകൻ അറസ്റ്റിലായപ്പോഴും അദ്ദേഹത്തിന്റെ മാതാപാതിക്കൾ ഉറപ്പിച്ചത്. മകൻ ഒരിക്കലും ഭാരതമാതാവിന് അപകടകാരിയാകില്ലെന്നാണ്. എന്തായാലും ആ വിശ്വാസം തെറ്റിയില്ല, ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായ കനയ്യ അവരുടെ വിശ്വാസം കാത്തു.
2013 മുതൽ പക്ഷാഘാതം ബാധിച്ച് തളർന്ന് കിടക്കുന്ന ജയ്ശങ്കർ സിംഗും മീനാദേവിയുമാണ് കൻഹൈയയുടെ മാതാപിതാക്കൾ. അംഗനവാടി ടീച്ചറായി കഷ്ടപ്പെട്ട് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഈ മാതാവ് മകനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്. നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയ ഡൽഹിക്ക് അയക്കുകയുമായിരുന്നു. ആ മകൻ രാജ്യദ്രോഹത്തിന് അറസ്റ്റിലായെന്ന വാർത്ത ഇവരെ ഏറെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, പിന്തുണയുമായി രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയതോടെ ഇവർ ആത്മവിശ്വാസത്തിലായിരുന്നു.
തനിക്ക് വെറും പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞിരുന്നുള്ളുവെന്നും എന്നാൽ താൻ മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കിട്ടുണ്ടെന്നുമാണ് ജയ്ശങ്കർ സിങ് വേദനയോടെ പറയുന്നത്. തങ്ങളെ പോലുള്ള പാവപ്പെട്ടവർക്ക് വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനമെന്നും അദ്ദേഹം പറയുന്നു. ഒരു വീഡിയോ, ഓഡിയോ ഫൂട്ടേജിലും തന്റെ മകൻ രാജ്യദ്രോഹപരമായി എന്തെങ്കിലും പറഞ്ഞുവെന്ന് കാണിക്കുന്നില്ലെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞിരുന്നു. തന്റെ മകനെ ആരൊക്കെയോ ചേർന്ന് കുരുക്കിലാക്കുകയായിരുന്നുവെന്നാണ് തന്റെ വീട്ടിൽ തടിച്ച് കൂടിയ ജനക്കൂട്ടത്തോട് ജയ്ശങ്കർ സിങ് പറഞ്ഞത്. ഇങ്ങനെ കുടുക്കിയത് ബിജെപിക്കാരാണെന്ന കാര്യം പിന്നീട് വ്യക്തമാകുകയും ചെയ്തു.
കനയ്യ അറസ്റ്റിലായപ്പോൾ ധൈര്യമുള്ള മുഖത്തോടെയാണ് അമ്മയായ മീനാദേവി ഈ സന്ദർഭത്തോട് പ്രതികരിച്ചിരുന്നത്. തന്റെ മകൻ രാജ്യത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞിട്ടില്ലെന്നും അതിനാൽ അവനൊന്നും സംഭവിക്കുകയില്ലെന്നുമാണ് അവർ ഉറച്ച് വിശ്വസിച്ചത്. ഇവിടെയൊരു കോടതിയുണ്ടെന്നും തനിക്ക് മകനിലും ദൈവത്തിലും പൂർണമായ വിശ്വാസമുണ്ടെന്നും മീനാദേവി ദൃഢമായ സ്വരത്തിൽ പറഞ്ഞിരുന്നു. ഈ വിശ്വാസം തന്നെ ശരിയായി ഭവിക്കുകയും ചെയ്തു. അംഗനവാടി ടീച്ചറായി ഇവർക്ക് മാസത്തിൽ ലഭിക്കുന്ന 3000 രൂപയാണ് ഈ കുടുംബത്തിന്റെ മുഖ്യവരുമാനങ്ങളിലൊന്ന്. കൂടാതെ ഇവരുടെ മൂത്ത മൂന്ന് ആൺകുട്ടികൾ ജോലിക്ക് പോകുന്നുമുണ്ട്.
ജെഎൻയു ഇടത് പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണെന്നും അതിനാൽ തന്റെ മകനെ കേസിൽ പെടുത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്.ബിഹാറിൽ കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കൻഹൈയ സിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനാലാണ് ഇപ്പോൾ കേസിലകപ്പെടാൻ കാരണമായതെന്നും ഈ പിതാവ് പറയുന്നു. ടെഗ്ഹ്ര നിയമസഭാമണ്ഡലത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ബിഹാട്ടിൽ ഇപ്പോൾ ജെഡി(യു) എംഎൽഎ ആണുള്ളതെങ്കിലും പ്രദേശം ലെനിൻഗ്രാഡ് ഓഫ് ബീഹാർ എന്നാണറിയപ്പെടുന്നത്.
നാല് ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയാണിത്. ഇടതുവിരുദ്ധ പാർട്ടികളുമായി നിരവധി പ്രശ്‌നങ്ങളും ആക്രമണങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്.പഠിക്കുന്ന കാലത്ത് തന്നെ കൻഹൈയ സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ ആൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നുവെന്നാണ് മൂത്ത സഹോദരനയാ പ്രിൻസ് പറയുന്നത്. തങ്ങളുടെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റുകളാണെന്നും പ്രിൻസ് വെളിപ്പെടുത്തുന്നു.ബറൗനിയിലെ ആർകെസി ഹൈസ്‌കൂൾ, മഗധ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു കൻഹൈയയുടെ വിദ്യാഭ്യാസം. ആൾ ഇന്ത്യ സ്റ്റുഡന്റ് ഫെഡറേഷന്റെയും ആൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെയും ബെഗുരാസായിലെ യൂണിറ്റുകൾ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി എന്നിവർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഭരണകൂട ഭീകരതയ്ക്ക് എതിരായ പ്രതിരോധത്തിന്റെ ശബ്ദമയാ മാറിയിരുന്നു കനയ്യകുമാർ. കനയ്യ അറസ്റ്റിലായ വേളയിൽ കനയ്യയുടെ ചിത്രങ്ങൾ സഹിതമുള്ള ടീ ഷർട്ടുകൾ ധരിച്ചാണ് യുവാക്കൾ പിന്തുണ അർപ്പിച്ചിരുന്നത്. 150 രൂപയ്ക്കാണ് ടീ ഷർട്ടുകൾ ലഭ്യം. മേരാ യാർ കനയ്യകുമാർ എന്ന് ടീഷർട്ടിൽ പ്രന്റ് ചെയ്തിട്ടുമുണ്ട്.നിരവധി പേരാണ് കനയ്യകുമാറിന്റെ ചിത്രമുള്ള ടീ ഷർട്ടുകൾ തേടി വരുന്നത്. മുൻകാലങ്ങളിൽ ചെഗുവേര ചിത്രങ്ങൾക്കാണ് പ്രിയമെങ്കിൽ അതാണ് ഇപ്പോൾ കാമ്പസിന്റെ വീരപുരുഷനായ കനയ്യയ്ക്ക് വഴിമാറിയത്.
കനയ്യക്ക് ജാമ്യം അനുവദിച്ച വാർത്ത പുറത്തുവന്നതോടെ ജന്തർമന്ദറിൽ എബിവിപി ഒഴിച്ചുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ആഹ്‌ളാദപ്രകടനം നടന്നു. മോദി സർക്കാരിന്റെ ഏകാധിപത്യമനോഭാവത്തിനേറ്റ കനത്തതിരിച്ചടിയാണ് വിധിയെന്ന് വിദ്യാർത്ഥിനേതാക്കൾ പ്രതികരിച്ചു. ഇന്ന് ക്യാമ്പസിൽ എത്തുന്ന കനയ്യക്ക് ഉജ്വലവരവേൽപ്പ് നൽകുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്. ജാമ്യവാർത്ത അറിഞ്ഞ് ബിഹാർ ബെഗുസരായ് ബിഹാട്് ഗ്രാമത്തിലെ കനയ്യയുടെ വീട്ടിൽ ഹോളി ആഘോഷം നടന്നു.