- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് ആവശ്യപ്പെട്ടു; പിശാചിനെ സന്തോഷിപ്പിക്കാൻ മകളുടെ ചെവി മുറിച്ചു; കൊടും ക്രൂരത മകൾ നരകത്തിൽ പോകുന്നതിൽനിന്ന് രക്ഷിക്കാനെന്ന് പൊലീസിനോട് പിതാവ്
ന്യൂഡൽഹി: 'പിശാചിനെ സന്തോഷിപ്പിക്കാൻ' യുവാവ് മൂന്നുവയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കഴുത്തിലേക്ക് കത്തിചൂണ്ടവെ നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കിഴക്കൻ ഡൽഹിയിലെ ഷാദരയിലാണ് സംഭവം. സംഭവത്തിൽ 35 -കാരനായ അമൃത് ബഹാദൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അയാൾ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ ചെവി പിശാചിന് സമർപ്പിക്കാനാണ് മുറിച്ചെടുത്തത്. അല്ലാത്ത പക്ഷം കുട്ടിയെ തനിക്കൊപ്പം നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പിശാച് ഭീഷണിപ്പെടുത്തി. ചെവി മുറിച്ചിട്ടും പിശാച് തൃപ്തനായില്ല. തുടർന്ന് കഴുത്തിലെ ഞരമ്പ് മുറിക്കാൻ പിശാച് ആവശ്യപ്പെടുകയായിരുന്നുവെന്നും അമൃത് പറഞ്ഞു. ഏറെ നേരം ഇയാൾ കുട്ടിയെ മർദിക്കുകയും പിന്നാലെ ചെവി മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വേദനയെ തുടർന്ന് നിലവിളിച്ച കുട്ടിയോട്, എല്ലാം നിന്റെ നല്ലതിനുവേണ്ടിയാണെന്നും അമൃത് പറഞ്ഞു. തടയാനെത്തിയ ഭാര്യയെ മർദിക്കുകയും വീട് വിട്ടുപോകാൻ ആ
ന്യൂഡൽഹി: 'പിശാചിനെ സന്തോഷിപ്പിക്കാൻ' യുവാവ് മൂന്നുവയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കഴുത്തിലേക്ക് കത്തിചൂണ്ടവെ നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കിഴക്കൻ ഡൽഹിയിലെ ഷാദരയിലാണ് സംഭവം.
സംഭവത്തിൽ 35 -കാരനായ അമൃത് ബഹാദൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അയാൾ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ ചെവി പിശാചിന് സമർപ്പിക്കാനാണ് മുറിച്ചെടുത്തത്. അല്ലാത്ത പക്ഷം കുട്ടിയെ തനിക്കൊപ്പം നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പിശാച് ഭീഷണിപ്പെടുത്തി. ചെവി മുറിച്ചിട്ടും പിശാച് തൃപ്തനായില്ല. തുടർന്ന് കഴുത്തിലെ ഞരമ്പ് മുറിക്കാൻ പിശാച് ആവശ്യപ്പെടുകയായിരുന്നുവെന്നും അമൃത് പറഞ്ഞു.
ഏറെ നേരം ഇയാൾ കുട്ടിയെ മർദിക്കുകയും പിന്നാലെ ചെവി മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വേദനയെ തുടർന്ന് നിലവിളിച്ച കുട്ടിയോട്, എല്ലാം നിന്റെ നല്ലതിനുവേണ്ടിയാണെന്നും അമൃത് പറഞ്ഞു.
തടയാനെത്തിയ ഭാര്യയെ മർദിക്കുകയും വീട് വിട്ടുപോകാൻ ആവശ്യപ്പെടുകയും പിന്നീട് ഭാര്യയെയും മറ്റ് അഞ്ച് കുട്ടികളെയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഭാര്യ ഒച്ചവെച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിക്കൂടുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി അമൃതിനെ അറസ്റ്റും ചെയ്തു.