- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് പെൺകുട്ടിയെ വീഴ്ത്തി; ബൈക്ക് വാങ്ങാൻ പണമുണ്ടാക്കാൻ യുവതിയെ വിൽക്കാൻ തീരുമാനിച്ചു; വേശ്യാലയമെന്ന് കരുതി വിളിച്ചത് എസ് ഐയെ; നമ്പർ വാങ്ങി വിളിയിലെ കള്ളത്തരം മനസ്സിലാക്കി ഇടപെടൽ; പ്രണയിനിയെ വിൽക്കാനെത്തിയ രണ്ട് യുവാക്കളെ കീഴ്പ്പെടുത്തി ഡൽഹി പൊലീസ്
ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിൽക്കാനായി വേശ്യാലയം എന്ന് കരുതി നമ്പർ തെറ്റി പൊലീസിനെ വിളിച്ച രണ്ട് യുവാക്കൾ കുടുങ്ങി. ബീഹാർ സ്വദേശികളായ അമർ (24), രഞ്ജിത് ഷാ (27) എന്നിവരാണ് പിടിയിലായത്. കുറച്ചു ദിവസങ്ങളായി സുന്ദരിയായ ഒരു പെൺകുട്ടി കൈവശമുണ്ടെന്ന് പറഞ്ഞ് സെൻട്രൽ ഡൽഹിയിലെ കമല മാർക്കറ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനിൽ കുമാറിന്റെ ഫോണിൽ നിരന്തരം കോൾ വന്നുകൊണ്ടിരുന്നു. നമ്പർ മാറി വിളിക്കുകയാണെന്ന് മനസിലാക്കിയ പൊലീസ് കരുതലോടെ ഇടപെട്ടു. വേശ്യാലയം നടത്തിപ്പുകാരെന്ന വ്യാജേന ഇവരുമായി പണം സംബന്ധിച്ച് കരാർ ഉറപ്പിച്ചു. യുവാക്കൾ അറിയിച്ചതുപ്രകാരം പൊലീസ് സംഘം വേഷം മാറി റെയിൽവേ സ്റ്റേഷനിൽ എത്തി. രണ്ട് ലക്ഷം രൂപയ്ക്ക് കുട്ടിയെ കൈമാറാമെന്ന് അമർ പൊലീസുകാരോട് പറഞ്ഞു. വരുന്ന ബുധനാഴ്ച ഗുഡ്ഗാവിലെ ഇഫ്‌കോ ചൗക്കിൽ വച്ച് കുട്ടിയെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. പൊലീസ് ഗുഡ്ഗാവിൽഎത്തിയെങ്കിലും അവസാന നിമിഷം യുവാക്കൾ പദ്ധതി മാറ്റി. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ പൊലീസ്, കെണി ഒരുക്കിയിരുന്നു. ചെറിയ സംഘട്ടനത്തി
ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിൽക്കാനായി വേശ്യാലയം എന്ന് കരുതി നമ്പർ തെറ്റി പൊലീസിനെ വിളിച്ച രണ്ട് യുവാക്കൾ കുടുങ്ങി. ബീഹാർ സ്വദേശികളായ അമർ (24), രഞ്ജിത് ഷാ (27) എന്നിവരാണ് പിടിയിലായത്.
കുറച്ചു ദിവസങ്ങളായി സുന്ദരിയായ ഒരു പെൺകുട്ടി കൈവശമുണ്ടെന്ന് പറഞ്ഞ് സെൻട്രൽ ഡൽഹിയിലെ കമല മാർക്കറ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനിൽ കുമാറിന്റെ ഫോണിൽ നിരന്തരം കോൾ വന്നുകൊണ്ടിരുന്നു. നമ്പർ മാറി വിളിക്കുകയാണെന്ന് മനസിലാക്കിയ പൊലീസ് കരുതലോടെ ഇടപെട്ടു. വേശ്യാലയം നടത്തിപ്പുകാരെന്ന വ്യാജേന ഇവരുമായി പണം സംബന്ധിച്ച് കരാർ ഉറപ്പിച്ചു.
യുവാക്കൾ അറിയിച്ചതുപ്രകാരം പൊലീസ് സംഘം വേഷം മാറി റെയിൽവേ സ്റ്റേഷനിൽ എത്തി. രണ്ട് ലക്ഷം രൂപയ്ക്ക് കുട്ടിയെ കൈമാറാമെന്ന് അമർ പൊലീസുകാരോട് പറഞ്ഞു. വരുന്ന ബുധനാഴ്ച ഗുഡ്ഗാവിലെ ഇഫ്‌കോ ചൗക്കിൽ വച്ച് കുട്ടിയെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. പൊലീസ് ഗുഡ്ഗാവിൽഎത്തിയെങ്കിലും അവസാന നിമിഷം യുവാക്കൾ പദ്ധതി മാറ്റി. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ പൊലീസ്, കെണി ഒരുക്കിയിരുന്നു.
ചെറിയ സംഘട്ടനത്തിലൂടെ ഇരുവരെയും കീഴടക്കി. പെൺകുട്ടിയെ പ്രണയം നടിച്ചാണ് കടത്തിയതെന്ന് അമർ പൊലീസിനോട് സമ്മതിച്ചു. പ്രതിഫലമായി ലഭിക്കുന്ന പണം ഉപയോഗിച്ച് ബൈക്ക് വാങ്ങുകയായിരുന്നു ഉദ്ദേശ്യമെന്നും ഇയാൾ പറഞ്ഞു