ബ്രിട്ടനിലെ ജെസീക്ക സ്റ്റബിൻസ് എന്ന യുവതി ആശുപത്രിയിൽ വച്ചാണ് പ്രസവിച്ചെങ്കിലും ലേബർ റൂമിൽ വച്ചല്ല പ്രസവിച്ചത്. 100 മീറ്റർ അകലെ ഭർത്താവ് കാർ പാർക്ക് ചെയ്യുന്നത് നോക്കി ആശുപത്രി റിസപ്ഷനിൽ നിൽക്കവെയാണ് ഈ യുവതി കുഞ്ഞിന് ജന്മം നൽകിയത്. അവരെ ലേബർ റൂമിൽ കേറ്റാൻ സ്‌ട്രെക്ചർ വരും മുമ്പ് പ്രസവം ശുഭമായി പര്യവസാനിക്കുകയായിരുന്നു. താൻ ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കുഞ്ഞ് വയറ്റിൽ നിന്ന് പുറത്തേക്ക് വരാൻ തുടങ്ങുന്നതായി തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നാണ് ജെസീക്ക പിന്നീട് വെളിപ്പെടുത്തിയത്.

എന്നാൽ റിസപ്ഷനിൽ നിന്നും ആശുപത്രിക്കുള്ളിലേക്ക് കടക്കാൻ തുടങ്ങുമ്പോഴേക്കും പ്രസവം നടന്നിരുന്നു. താൻ വെറും 100 മീറ്റർ അകലെ നിന്നിരുന്നുവെങ്കിലും ഈ അപൂർവ ദൃശ്യം കാണാൻ തനിക്ക് ഭാഗ്യം ലഭിച്ചില്ലെന്നാണ് യുവതിയുടെ ഭർത്താവ് പ്രതികരിച്ചത്. ഇന്നലെ നടന്ന ഗുഡ്മോണിങ് ബ്രിട്ടൻ പരിപാടിയിൽ ഈ ദമ്പതികൾ തങ്ങൾക്ക് പിറന്ന മകൾ ലൂസിയുമായി പങ്കെടുക്കാനെത്തിയിരുന്നു. തങ്ങൾക്കുണ്ടായ അപൂർവ അനുഭവം ഇവർ ഈ പരിപാടിയിൽ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

ജെസീക്ക കുഞ്ഞിന് ജന്മം നൽകുന്ന അപൂർവ ദൃശ്യങ്ങൾ ഹോസ്പിറ്റലിലെ സിസിടിവി ക്യാമറയിൽ പകർത്തപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഈ ദൃശ്യം കാണാൻ സാധിച്ചില്ലല്ലോ എന്നോർത്ത് ജെസീക്കയ്ക്ക് കുറ്റബോധമുണ്ടായിരുന്നുവെന്നാണ് ഭർത്താവ് ടോം ഗുഡ്മോണിങ് ബ്രിട്ടനിലൂടെ വെളിപ്പെടുത്തിയത്. ഇതൊരു പെൺകുട്ടിയാണെന്ന് ആ നിമിഷത്തിൽ ജെസീക്ക വിളിച്ച് പറഞ്ഞിരുന്നുവെന്നും ടോം വെളിപ്പെടുത്തുന്നു. എന്താണ് ആ നിമിഷത്തിൽ സംഭവിക്കുന്നതെന്നോർത്ത് താനാകെ ഞെട്ടിത്തരിച്ച് നിന്ന് പോയെന്നും ടോം പറയുന്നു. കാർ പാർക്ക് ചെയ്യാൻ പോയ ടോമിനോട് തന്നെ ആശുപത്രി എൻട്രൻസിൽ ഇറക്കിയാൽ മതിയെന്ന് പറയുകയായിരുന്നുവെന്നാണ് ജെസീക്ക പരിപാടിയുടെ ഹോസ്റ്റായ ബെൻ ഷെപ്പാർഡിനോട് വെളിപ്പെടുത്തിയത്. തുടർന്ന് ഇറങ്ങി നടക്കാൻ തുടങ്ങുമ്പോഴേക്കും കുട്ടി പുറത്തേക്ക് വരാൻ തുടങ്ങുന്നതായി അനുഭവപ്പെട്ടിരുന്നു.

കുട്ടി ജനിക്കുന്ന ഫൂട്ടേജ് തന്റെ ഭർത്താവ് ടോം ഇതുവരെ കണ്ടിട്ടില്ലെന്നും ജസീക്ക പറയുന്നു. കാർഡ് ഫാക്ടറിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ് ജെസീക്ക. മകൾ ഉള്ളിൽ നിന്നും വരുന്നത് താൻ അറിഞ്ഞിരുന്നുവെന്നും അവളെ ഒരിക്കലും തടഞ്ഞ് നിർത്താനോ തനിക്ക് ഇരിക്കാനോ സാധിക്കുമായിരുന്നില്ലെന്നും ജെസീക്ക ഞെട്ടലോടെ ഓർക്കുന്നു.തുടർന്ന് കുട്ടി പുറത്തെത്തിയ ശേഷം അത് കണ്ട നഴ്സുമാർ അവിടേക്ക് ഓടിയെത്തി കുഞ്ഞിനെ ഹൂഡി ഉപയോഗിച്ച് പൊതിയുകയായിരുന്നു. തുടർന്ന് അമ്മയെയും മകളെയും മുറിക്കുള്ളിലെത്തിക്കുകയും ചെയ്തു. ആ ദിവസം രാവിലെ ജെസീക്ക സ്‌കുൻതോർപ് ജനറൽ ഹോസ്പിറ്റൽ സന്ദർശിച്ചിരുന്നു. തുടർന്ന് അർധരാത്രിയിൽ പ്രസവവേദന തുടങ്ങിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു.