- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെൽറ്റ എയർലൈൻ വിമാനങ്ങൾക്ക് ടേയ്ക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല; 60 രാജ്യങ്ങളിൽ 325 വിമാനങ്ങൾ കുടുങ്ങി; ലോകമെമ്പാടും വിമാന സർവീസുകൾ തടസ്സപ്പെട്ടു
ഡെൽറ്റ എയർലൈനിന്റെ കമ്പ്യൂട്ടർ നെറ്റ് വർക്കിലുണ്ടായ തകരാറിനെ തുടർന്ന് കമ്പനിയുടെ നിരവധി വിമാനങ്ങൾക്ക് ടേയ്ക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല. തൽഫലമായി ആറ് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളിൽ ഡെൽറ്റയുടെ 325 വിമാനങ്ങളാണ് കുടുങ്ങിപ്പോയത്.ഇതിനെ തുടർന്ന് വിമാന സർവീസുകൾ തടസപ്പെടുകയും ചെയ്തു. തങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിലുണ്ടായ തകരാറിനെ തുടർന്ന് ഡെൽറ്റയുടെ 450 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ കമ്പനിയുടെ വിമാനങ്ങളെല്ലാം ഇന്നലെ രാവിലെ പറന്നുയരാൻ സാധിക്കാതെ നിലത്ത് തന്നെ കിടക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തകരാറ് പരിഹരിച്ചുവെങ്കിലും ഇതിനിടെ 1000ത്തോളം വിമാനങ്ങൾ വൈകുകയും ആയിരക്കണക്കിന് യാത്രക്കാർ വലയുകയയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ അക്ഷമയോടെ വിവിധ വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാരെ അനുനയിപ്പിക്കാൻ ഡെൽറ്റയുടെ ജീവനക്കാർ കിണഞ്ഞ് പരിശ്രമിക്കുന്നത് കാണാമായിരുന്നു. ഇതിന്റെ ഭാഗമായി പിസയും ഡോനട്ടുകളും സൗജന്യമായി ആൽക്കഹോളും യാത്രക്കാർക്ക് നൽകിയിരുന്നു. എന്നാൽ ഇതിനിടെ എന്താ
ഡെൽറ്റ എയർലൈനിന്റെ കമ്പ്യൂട്ടർ നെറ്റ് വർക്കിലുണ്ടായ തകരാറിനെ തുടർന്ന് കമ്പനിയുടെ നിരവധി വിമാനങ്ങൾക്ക് ടേയ്ക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല. തൽഫലമായി ആറ് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളിൽ ഡെൽറ്റയുടെ 325 വിമാനങ്ങളാണ് കുടുങ്ങിപ്പോയത്.ഇതിനെ തുടർന്ന് വിമാന സർവീസുകൾ തടസപ്പെടുകയും ചെയ്തു. തങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിലുണ്ടായ തകരാറിനെ തുടർന്ന് ഡെൽറ്റയുടെ 450 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ കമ്പനിയുടെ വിമാനങ്ങളെല്ലാം ഇന്നലെ രാവിലെ പറന്നുയരാൻ സാധിക്കാതെ നിലത്ത് തന്നെ കിടക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തകരാറ് പരിഹരിച്ചുവെങ്കിലും ഇതിനിടെ 1000ത്തോളം വിമാനങ്ങൾ വൈകുകയും ആയിരക്കണക്കിന് യാത്രക്കാർ വലയുകയയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ അക്ഷമയോടെ വിവിധ വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാരെ അനുനയിപ്പിക്കാൻ ഡെൽറ്റയുടെ ജീവനക്കാർ കിണഞ്ഞ് പരിശ്രമിക്കുന്നത് കാണാമായിരുന്നു. ഇതിന്റെ ഭാഗമായി പിസയും ഡോനട്ടുകളും സൗജന്യമായി ആൽക്കഹോളും യാത്രക്കാർക്ക് നൽകിയിരുന്നു. എന്നാൽ ഇതിനിടെ എന്താണ് ഈ തടസത്തിന് കാരണമെന്നുള്ള ചോദ്യങ്ങൾ കമ്പനിക്ക് നേരെ ഉയർന്നിരുന്നുവെങ്കിലും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കമ്പനി വിശദമാക്കിയിട്ടില്ല. എഫ്ബിഐ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത് ഹാക്കിംഗോ മറ്റേതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങൾ മൂലമോ ഉണ്ടായതല്ലെന്നാണ് കരുതുന്നത്.ഊർജ പ്രശ്നം മൂലമാണീ വിഷമാവസ്ഥയുണ്ടായതെന്നാണ് ഡെൽറ്റ എയർലൈൻസ് പറയുന്നത്.
എന്നാൽ ഊർജ പ്രശ്നമുണ്ടാകുമ്പോൾ അതിനെ അതിജീവിക്കാനായി ബാക്കപ്പ് ജനറേറ്ററോ അല്ലെങ്കിൽ മികച്ച അടിയന്തിര പ്ലാനോ പകരം കമ്പനിയിൽ ഇല്ലേ എന്ന കാര്യത്തിലുള്ള ഉത്കണ്ഠയും ഇതൊടൊപ്പം ശക്തമാകുന്നുമുണ്ട്. യാത്രക്കാർക്ക് ഇതിനെ തുടർന്ന് നേരിട്ട അസൗകര്യത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ച് ഡെൽറ്റ് സിഇഒ എഡ് ബാസ്റ്റിയാൻ രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ തന്റെ സ്റ്റാഫുകൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.തെരഞ്ഞെടുത്ത ചില റൂട്ടുകളിൽ വൈകിയ വിമാനങ്ങളിലെ യാത്രക്കാർക്ക് മീൽസ് നൽകാൻ വരെ കമ്പനി തയ്യാറായിരുന്നു. ഇന്നലെ രാവിലെ 8.40നായിരുന്നു തകരാറ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനെ തുടർന്ന് വിമാനങ്ങൾ വൈകുമെന്നും യാത്രക്കാർ ദീർഘനേരം കാത്തിരിക്കേണ്ടി വരുമെന്നും കമ്പനി യാത്രക്കാർക്ക് മുന്നറിയിപ്പേകിയിരുന്നു.
എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് തങ്ങൾ അന്വേഷിച്ച് പരിഹരിക്കാൻ ശ്രമിച്ച് വരുകയാണെന്നും എന്നാൽ അതിനിടെ തങ്ങളുടെ കസ്റ്റമർമാർക്ക് വേണ്ടത് ചെയ്തുകൊടുക്കുന്നതിൽ മുൻഗണനയേകുന്നുണ്ടെന്നുമായിരുന്നു ഡെൽറ്റ ഇന്നലെ വ്യക്തമാക്കിയിരുന്നത്. ഊർജത്തകരാറിനെക്കുറിച്ച് ആദ്യംസോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് രാവിലെ 3.30നായിരുന്നു. നിരവധി യാത്രക്കാർ തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ രോഷാകുലരായി സോഷ്യൽ മീഡിയയിൽ കമന്റുകളും പോസ്റ്റുകളുമിട്ടിരുന്നു.