- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് മുഴുവനും തിരിച്ചു വന്നാൽ മോദിയെ കുറ്റം പറയേണ്ട; തിരിച്ചെത്തിയതിൽ നാല് ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പണവും ഉൾപ്പെട്ടു; പരിശോധനകൾക്ക് ശേഷം ഒരോരുത്തരായി കുടുങ്ങും; പിടിപ്പതു ജോലിയുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ടത് കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുകയാണ്. എന്നാൽ വിപണിയിലുണ്ടായ നോട്ടുകളുടെ 98 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ ഈ ലക്ഷം പൊളിഞ്ഞുവെന്ന് വിലയിരുത്തലുണ്ടായി. എന്നാൽ ഈ വാദം അപ്രസക്തമാക്കുന്ന കണക്കുകൾ പുറത്തുവരുകയാണ്. അതിനിടെ വലിയ നോട്ടുകൾ നിരോധിക്കാൻ 'ഉപദേശിച്ചത്' സർക്കാരാണെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. റിസർവ് ബാങ്ക് ഉപദേശപ്രകാരമാണു നോട്ടുനിരോധനമെന്ന പൊതുധാരണയ്ക്കു വിരുദ്ധമാണ് ആർബിഐയുടെ വെളിപ്പെടുത്തൽ. നിരോധിച്ച വലിയ നോട്ടുകൾ തിരിച്ചടയ്ക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 50 ദിവസ സമയപരിധിയിൽ രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപമായി എത്തിയെന്നു കരുതുന്ന കള്ളപ്പണം 4 ലക്ഷം കോടി രൂപയാണ്. വിശദാംശങ്ങൾ പരിശോധിച്ചശേഷം നികുതി വെട്ടിച്ച 4 ലക്ഷം കോടിയുടെ നിക്ഷേപകർക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയയ്ക്കും. നവംബർ ഒൻപതിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ പണമായി എത്തിയതു 10,700 കോടി രൂപയാണ്. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച 16,000 ക
ന്യൂഡൽഹി: നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ടത് കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുകയാണ്. എന്നാൽ വിപണിയിലുണ്ടായ നോട്ടുകളുടെ 98 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ ഈ ലക്ഷം പൊളിഞ്ഞുവെന്ന് വിലയിരുത്തലുണ്ടായി. എന്നാൽ ഈ വാദം അപ്രസക്തമാക്കുന്ന കണക്കുകൾ പുറത്തുവരുകയാണ്. അതിനിടെ വലിയ നോട്ടുകൾ നിരോധിക്കാൻ 'ഉപദേശിച്ചത്' സർക്കാരാണെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. റിസർവ് ബാങ്ക് ഉപദേശപ്രകാരമാണു നോട്ടുനിരോധനമെന്ന പൊതുധാരണയ്ക്കു വിരുദ്ധമാണ് ആർബിഐയുടെ വെളിപ്പെടുത്തൽ.
നിരോധിച്ച വലിയ നോട്ടുകൾ തിരിച്ചടയ്ക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 50 ദിവസ സമയപരിധിയിൽ രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപമായി എത്തിയെന്നു കരുതുന്ന കള്ളപ്പണം 4 ലക്ഷം കോടി രൂപയാണ്. വിശദാംശങ്ങൾ പരിശോധിച്ചശേഷം നികുതി വെട്ടിച്ച 4 ലക്ഷം കോടിയുടെ നിക്ഷേപകർക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയയ്ക്കും. നവംബർ ഒൻപതിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ പണമായി എത്തിയതു 10,700 കോടി രൂപയാണ്. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച 16,000 കോടി രൂപയുടെ വിശദാംശങ്ങളും ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്.
ഗ്രാമീണ ബാങ്കുകളിലെ 13,000 കോടി രൂപയുടെ നിക്ഷേപവും പരിശോധിക്കുന്നുണ്ട്. ഭീകരപ്രവർത്തകരുടെ സാന്നിധ്യമുള്ള മേഖലകളിലെ ബാങ്കുകളിലെ നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധന നടത്തും. ഇതെല്ലാം കള്ളപ്പണമാണെന്ന പ്രാഥമിക നിഗമനത്തിലാണ് ആർ ബി ഐ. ഈ നിക്ഷേപത്തിലെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ട് വന്ന് നോട്ട് നിരോധനത്തിലെ ലക്ഷ്യം നേടിയെന്ന് ഉറപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ആദായ നികുതി വകുപ്പ് ഇക്കാര്യത്തിൽ വ്യക്തമായ പരിശോധനകൾ തുടരും. നിശ്ചിത കാലപരിധിക്കുള്ളിൽ എല്ലാം ശരിയാക്കാനാണ് തീരുമാനം.
കള്ളനോട്ട്, ഭീകരർക്കുള്ള ധനസഹായം, കള്ളപ്പണം എന്നിവ തടയാൻ വലിയ നോട്ടുകൾ നിരോധിക്കുന്നതു പരിഗണിക്കണമെന്നു കേന്ദ്രസർക്കാർ നവംബർ ഏഴിനു റിസർവ് ബാങ്കിന് ഉപദേശം നൽകുകയായിരുന്നുവെന്നു പാർലമെന്റിന്റെ വകുപ്പുതല ധനകാര്യ സമിതിക്കു നൽകിയ കുറിപ്പിലാണ് ആർബിഐ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിന്റെ ഉപദേശം പരിഗണിക്കാൻ ആർബിഐയുടെ സെൻട്രൽ ബോർഡ് പിറ്റേന്നു യോഗം ചേർന്നു. ആലോചനകൾക്കുശേഷം വലിയ നോട്ടുകളുടെ നിരോധനത്തിനു കേന്ദ്രസർക്കാരിനോടു ശുപാർശ ചെയ്തു. മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വലിയ നോട്ടുകൾ നിരോധിച്ചു.
കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി തലവനായ പാർലമെന്റ് വകുപ്പുതല ധനകാര്യ സമിതിക്കു മുൻപാകെയാണ് ആർബിഐ ഏഴു പേജ് രേഖാമൂലം വിശദീകരണം നൽകിയത്. 5000 രൂപയുടെയും 10,000 രൂപയുടെയും പുതിയ നോട്ടുകൾ ഇറക്കാൻ 2014ഒക്ടോബറിൽ കേന്ദ്ര ബാങ്ക് സർക്കാരിനു ശുപാർശ നൽകിയിരുന്നു. എന്നാൽ 2000 രൂപയുടെ നോട്ടിറക്കാനാണു 2016 മെയ് 18ന് അനുമതി നൽകിയത്.
നോട്ട് അസാധുവാക്കലിനുശേഷം 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപം രണ്ടു ലക്ഷം രൂപയിലേറെ എത്തി. നിർജീവ അക്കൗണ്ടുകളിലേക്കു പണമായി എത്തിയത് 25,000 കോടി രൂപയാണ്. 80,000 കോടി രൂപ പണമായി വായ്പകളിൽ തിരിച്ചടച്ചുവെന്നും ആർബിഐ വ്യക്തമാക്കുന്നു.