- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് നാട്ടിലെ നിർമ്മാണ കമ്പനികൾ എല്ലാം പൂട്ടുന്നു; ആയിരങ്ങൾ കൊടും പട്ടിണിയിലേക്ക്; ബാങ്കുകൾ ഇല്ലാത്ത ഗ്രാമങ്ങളും ചെറുകിട വ്യാപാരികളും ആത്മഹത്യയുടെ വക്കിൽ; കേരളത്തിന് പുറത്ത് നോട്ട് പിൻവലിക്കൽ മഹാദുരന്തമായി മാറുന്നു
ചെന്നൈ: 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 11 ദിവസം പിന്നിടുമ്പോൾ അത് മഹാദുരിതങ്ങൾക്ക് വഴിയൊരുക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. നോട്ട് ആവശ്യത്തിന് ലഭിക്കാത്ത പ്രതിസന്ധി മൂലം തമിഴ് നാട്ടിലെ നിർമ്മാണ കമ്പനികൾ എല്ലാം പൂട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ആയിരങ്ങൾ കൊടും പട്ടിണിയിലേക്ക് കൂപ്പ് കുത്താൻ പോവുകയാണെന്ന മുന്നറിയിപ്പും ശക്തമാണ്. ബാങ്കുകൾ ഇല്ലാത്ത ഗ്രാമങ്ങളും ചെറുകിട വ്യാപാരികളും ആത്മഹത്യയുടെ വക്കിലെത്തിച്ചേർന്നിരിക്കുകയാണ്. ഇത്തരത്തിൽ കേരളത്തിന് പുറത്ത് നോട്ട് പിൻവലിക്കൽ മഹാദുരന്തമായി മാറിയിരിക്കുന്നു. തമിഴ്‌നാട്ടിൽ മാത്രം നിർമ്മാണ മേഖലയിൽ അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനെ തുടർന്ന് പിരിച്ച് വിടൽ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്നത്. തമിഴ്‌നാട്ടിലെ നിർമ്മാണ മേഖല സ്തംഭിച്ച് നിൽക്കുന്നുവെന്നാണ് വിദഗ്ദരും വിവിധ ഏജൻസികളും വെളിപ്പെടുത്തുന്നത്. കറൻസികളുടെ കുറവ് ഉടൻ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മഹാദുരന്തമാണ് കാത്തിരിക്കുന്നതെന്നാണ് ചെന്നൈ
ചെന്നൈ: 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 11 ദിവസം പിന്നിടുമ്പോൾ അത് മഹാദുരിതങ്ങൾക്ക് വഴിയൊരുക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. നോട്ട് ആവശ്യത്തിന് ലഭിക്കാത്ത പ്രതിസന്ധി മൂലം തമിഴ് നാട്ടിലെ നിർമ്മാണ കമ്പനികൾ എല്ലാം പൂട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ആയിരങ്ങൾ കൊടും പട്ടിണിയിലേക്ക് കൂപ്പ് കുത്താൻ പോവുകയാണെന്ന മുന്നറിയിപ്പും ശക്തമാണ്. ബാങ്കുകൾ ഇല്ലാത്ത ഗ്രാമങ്ങളും ചെറുകിട വ്യാപാരികളും ആത്മഹത്യയുടെ വക്കിലെത്തിച്ചേർന്നിരിക്കുകയാണ്. ഇത്തരത്തിൽ കേരളത്തിന് പുറത്ത് നോട്ട് പിൻവലിക്കൽ മഹാദുരന്തമായി മാറിയിരിക്കുന്നു. തമിഴ്‌നാട്ടിൽ മാത്രം നിർമ്മാണ മേഖലയിൽ അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനെ തുടർന്ന് പിരിച്ച് വിടൽ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്നത്.
തമിഴ്‌നാട്ടിലെ നിർമ്മാണ മേഖല സ്തംഭിച്ച് നിൽക്കുന്നുവെന്നാണ് വിദഗ്ദരും വിവിധ ഏജൻസികളും വെളിപ്പെടുത്തുന്നത്. കറൻസികളുടെ കുറവ് ഉടൻ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മഹാദുരന്തമാണ് കാത്തിരിക്കുന്നതെന്നാണ് ചെന്നൈ, കോയമ്പത്തൂർ, ട്രിച്ചി , മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇവിടങ്ങളിലെ തൊഴിലാളികൾ കൂലിയോ ഭക്ഷണമോ ഇല്ലാതെ പിടിച്ച് നിൽക്കാൻ പാടുപെടുകയാണ്. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ്സ് ഡെവലപേർസ് അസോസിയേഷൻ ഓഫ്ഇന്ത്യ (ക്രെഡായ്) തമിഴ്‌നാട് എന്ന സംഘടനയിൽ അംഗങ്ങളായ ബിൽഡർമാരോട് തൊഴിലാളികൾക്ക് റേഷൻ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ക്രെഡായ് തമിഴ്‌നാടിന്റെ പ്രതിനിധിയിയായ എൻ. നന്ദകുമാർ വെളിപ്പെടുത്തുന്നത്.
എന്നാൽ തമിഴ്‌നാട്ടിലുള്ള എല്ലാ ബ ിൽഡർമാരും ക്രെഡായിൽ ഉൾപ്പെടുന്നില്ല. ചെന്നൈയിൽ മാത്രം 500 മുതൽ 600 വരെ അസംഘടിതരായ ബിൽഡർമാരുണ്ടെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റ് ഒഫീഷ്യൽ പറയുന്നത്. അവർ ക്രെഡായിലോ മറ്റ് ബിൽഡേർസ് ഓർഗനൈസേഷനിലോ അംഗങ്ങളുമല്ല. ഇത്തരം നൂറു കണക്കിന് പ്രൊജക്ടുകളിലെ ആയിരക്കണക്കിന് തൊഴിലാളികളെ നോട്ട് ക്ഷാമം രൂക്ഷമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
ചെന്നൈ നഗരം, മഹാബലിപുരം റോഡ്, ജിഎസ്ടി റോഡ് എന്നിവിടങ്ങളിലെ 200 പ്രധാനപ്പെട്ട കൺസ്ട്രക്ഷൻ പ്രൊജക്ടുകൾ നിർത്തി വയ്ക്കുകയോ ഭാഗികമായി ബാധിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റ് ഒഫീഷ്യൽ വ്യക്തമാക്കുന്നത്.ചെന്നൈ, കാഞ്ചീപുരം ജില്ലകളിൽ മാത്രമായി 1000 പ്രധാനപ്പെട്ട പ്രൊജക്ടുകളെ ഇത് ബാധിച്ചുവെന്നാണ് ക്രെഡായും മറ്റ് ഉറവിടങ്ങളും വെളിപ്പെടുത്തുന്നത്.
നോട്ട് പിൻവലിക്കലിനെ തുടർന്ന് ഇന്ത്യയിലെ വിദുര ഗ്രാമങ്ങളിൽ മിക്കവയിലെയും സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ചെറുകിട, ഇടത്തരം , ഗ്രാമീണ സംരംഭങ്ങൾക്ക് ആവശ്യത്തിന് 100 രൂപയും 50 രൂപയും ലഭിക്കാത്തതിനാൽ മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാൽ അവയ്ക്ക് ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാൻ സാധിക്കാത്തതിനാൽ അടച്ച് പൂട്ടൽ മാത്രമേ രക്ഷയുള്ളൂ. ഗ്രാമീണ പ്രദേശങ്ങളിലെ ഓരോ ബാങ്ക് ശാഖകളും നഗര പ്രദേശങ്ങളിലെയും മെട്രോപൊളിറ്റൻ സെന്ററുകളിലെയും ബാങ്കുകളേക്കാൾ ഇരട്ടി പേർക്കാണ് സേവനം ചെയ്യാൻ നിർബന്ധിതമാകുന്നത്.
അതിനനുസരിച്ച് കറൻസികൾ ഇവയ്ക്ക് ലഭ്യമാക്കാത്തതിനാൽ പ്രതിസന്ധി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഗ്രാമീണ പ്രദേശങ്ങളിലെ ബാങ്ക് ബ്രാഞ്ചുകളിലൊന്ന് 12,863 പേർക്ക് സേവനം നൽകുമ്പോൾ നഗര പ്രദേശങ്ങളിലെ ബ്രാഞ്ചുകൾ വെറും 5351 പേർക്ക് മാത്രമേ സേവനം ചെയ്യേണ്ടി വരുന്നുള്ളൂ.
എടിഎമ്മുകൾ കൂടുതലായുണ്ടായിട്ടുള്ളത് നഗരപ്രദേശങ്ങളിലാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ എടിഎം കുറവായത് ഇവിടുത്തുകാരുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്. എടിഎമ്മിൽ നിന്നും പണമെടുക്കണമെങ്കിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടുന്ന ദുരവസ്ഥയാണ് ഗ്രാമീണർക്കുള്ളത്. ഉദാഹരണമായി ഡൽഹിയിൽ 9070 എടിഎമ്മുകൾ ഉള്ളപ്പോൾ ഏറ്റവും വലിയ സ്റ്റേറ്റുകളിലൊന്നായ രാജസ്ഥാനിലുള്ള എടിഎമ്മുകളേക്കാൾ കൂടുതലാണിത്. ഗ്രാമപ്രദേശങ്ങളിലെ ചെറിയ ബിസിനസ് യൂണിറ്റുകളിൽ ജോലി ചെയ്യുന്നവർ ജോലിക്ക് പോലും പോകാനാവാതെ ദിവസം മുഴുവൻ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടുന്ന അവസ്ഥ സംജാതമായിരിക്കുന്നത് പല ചെറുകിട ബിസിനസുകളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
2001നും 2015നും ഇടയിൽ അർബൻ പ്രദേശങ്ങളിലും മെട്രൊപൊളിറ്റൻ സെന്ററുകളിലും ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയിലധികമായിട്ടുണ്ടെന്നാണ് ആർബിഐ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. അതായത് ഇക്കാകലത്തിനിടെ ഇവയുടെ എണ്ണം 20,713ൽ നിന്നും 43,716 ആയി പെരുകിയിരുന്നു. എന്നാൽ ഗ്രാമപ്രദേശങ്ങളഇലും സെമി അർബൻ പ്രദേശങ്ങളിലും ഈ വർധനവുണ്ടായിരുന്നില്ലെന്നത് ഇപ്പോൾ ഗുരുതരമായ പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.