- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഡിറ്റനേഷൻ സെന്റർ ആരംഭിക്കാൻ പ്രൊപ്പോസൽ സമർപ്പിക്കാനുള്ള കാലാവധി ആ മാസം 20 വരെ; തടങ്കൽ പാളയ നിർമ്മാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; പ്രതികരിക്കാൻ മടിച്ച് ഇസ്ലാമിക- ഇടത് സംഘടനകൾ; പത്രപരസ്യങ്ങൾ സത്യം ചർച്ചയാക്കുമ്പോൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമത്തിന്റെ ഭാഗമായുള്ള തടങ്കൽ പാളയങ്ങളുടെ നിർമ്മാണവുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്ററുകൾ നിർമ്മിക്കാൻ തയ്യാറാകുന്ന സന്നദ്ധസംഘടനകൾക്ക് പ്രൊപ്പോസൽ നൽകാനുള്ള കാലാവധി ഈ മാസം 20 ന് അവസാനിക്കും. കാലാവധി നീട്ടി നൽകണമോ എന്ന കാര്യത്തിൽ തീരുമായിട്ടില്ല. ഇതു സംബന്ധിച്ച് പത്ര പരസ്യവും സർക്കാർ നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വലിയരീതിയിലുള്ള സിഎഎ വിരുദ്ധ സമരകോലാഹലങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ആ സമരങ്ങൾക്ക് നേതൃത്വം നൽകിയ ഇസ്ലാമിക സംഘടനകളും ഇടത് പാർട്ടികളും സിഎഎ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് മാസ് പ്രഖ്യാപനം നടത്തി കയ്യടി വാങ്ങിയ പിണറായി വിജയൻ രണ്ടാം വരവിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ ആവേശത്തോടെ ഡിറ്റൻഷൻ സെന്ററുകളുടെ നിർമ്മാണത്തിലേയ്ക്ക് കടക്കുന്നുവെന്നതാണ് വിരോധാഭാസം.
ആസാം മോഡൽ ഡിറ്റഷൻ ക്യാമ്പുകളാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. പൗരത്വ ഭേദഗതി നിയമം/പൗരത്വ രജിസ്റ്റർ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി തടങ്കൽ പാളയങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും നിർമ്മിക്കാൻ ആഭ്യന്തരമന്ത്രാലം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിൽ മോചിതരാകുന്ന വിദേശികളെ പാർപ്പിക്കാൻ തിരുവനന്തപുരത്ത് തടങ്കൽ പാളയം പിണറായി സർക്കാർ ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ കുറ്റവാളികളെയാണ് ഇത്തരം സെന്ററുകളിൽ താമസിപ്പിക്കുന്നത്. തുടർന്ന് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനായി ഉപയോഗിക്കും.
സിഎഎ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളൊക്കെ നിശബ്ദമാണ്. സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കാനുള്ള ധൈര്യമില്ലാത്ത അവസ്ഥയിലേയ്ക്ക് സംസ്ഥാനത്തെ ഇസ്ലാമിക സംഘടനകളും ഇടത് പ്രസ്ഥാനങ്ങളും അധപതിച്ചു എന്നാണ് ഉയരുന്ന വിമർശനങ്ങൾ.
സിഎഎ തെറ്റിദ്ധരിപ്പിക്കപ്പെട്ടതെങ്ങനെ?
ചില സ്ഥാപിത താൽപര്യക്കാരുടെ പ്രവർത്തനങ്ങൾ മൂലം ജനങ്ങൾക്കിടയിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒറു നിയമമാണ് സിഎഎ. അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് പീഡനങ്ങൾ കാരണം ഇന്ത്യയിലെത്തുന്ന ആറ് മത വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ ഭേദഗതി. ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മത വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഇന്ത്യൻ പൗരത്വം ലഭിക്കുക.
2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കാണ് പൗരത്വം. ആറ് വർഷം ഇന്ത്യയിൽ സ്ഥിരമായി താമസിച്ച മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ടവർ പൗരത്വം ലഭിക്കാൻ അർഹരാണ്. നേരത്തെ ഇത് 11 വർഷത്തെ സ്ഥിരതാമസം എന്നതായിരുന്നു മാനദണ്ഡം. രേഖകളില്ലാതെ ഇന്ത്യയിൽ താമസിക്കുന്നത് കുറ്റകരമാണ്. എന്നാൽ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവരെ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കി 2016ൽ കേന്ദ്രസർക്കർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇവർക്കെല്ലാം പൗരത്വം നൽകുന്നതാണ് പുതിയ ഭേദഗതി നിയമം. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളിൽ സിഎഎ നിയമം ബാധകമല്ല. കൂടാതെ അരുണാചൽ പ്രദേശ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമുള്ള മേഖലകളിലും സിഎഎ ബാധകമാകില്ല. പൗരത്വം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച വ്യക്തിയെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും അന്വേഷിച്ച ശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുക.
2014ലെ പൊതുതിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് പൗരത്വ ഭേദഗതി നിയമം. 2016ൽ ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് പാർലമെന്ററി സമിതിക്ക് കൈമാറി. രാജ്യസഭ തടസം നിന്നതിനെ തുടർന്ന് ബിൽ അസാധുവായെങ്കിലും കഴിഞ്ഞ വർഷം ഡിസംബറിൽ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ ബില്ല് നിയമമായി.
ഈ നിയമത്തിൽ മുസ്ലിം മതവിഭാഗം ഉൾപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അത് മുസ്ലിം വിരുദ്ധമാണ് എന്നായിരുന്നു വ്യാപക പ്രചരണം. എന്നാൽ മേൽപ്പറഞ്ഞ രാജ്യങ്ങൾ ഇസ്ലാം രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇസ്ലാം മതസ്ഥർക്ക് അവിടങ്ങളിൽ മതപീഡനമുണ്ടാകില്ലെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് അവർ മാറ്റിനിർത്തപ്പെട്ടത്. ഇന്ത്യൻ നിയമപ്രകാരം 12 വർഷം കൃത്യമായ രേഖകളോടെ ഇവിടെ ജീവിക്കുന്ന ഒരാൾക്ക് പൗരത്വം ലഭിക്കാൻ അധികാരമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ചില രാഷ്ട്രീയ പാർട്ടികളും മറ്റ് ചിലരും ചേർന്ന് വിഷയം ആളിക്കത്തിക്കുകയായിരുന്നു.
എന്താണ് ഡിറ്റൻഷൻ സെന്ററുകൾ?
നാം ഒരു രാജ്യത്ത് പോയാൽ നമ്മുടെ കൈയിൽ വിസയടക്കമുള്ള ചില രേഖകൾ ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തെത്തിക്കഴിഞ്ഞ് ആ രേഖകൾ ഇല്ലെന്ന് തെളിഞ്ഞാൽ രാജ്യത്തിനുള്ളിലേയ്ക്ക് കടക്കാൻ ലോകത്ത് ഒരു രാജ്യവും നമ്മളെ അനുവദിക്കില്ല. എന്നാൽ രേഖകളില്ലാത്തതിനാൽ തിരിച്ചു കയറ്റിവിടാനുമാകില്ല. അത്തരം സന്ദർഭങ്ങളിൽ അഭയാർത്ഥികളെ പാർപ്പിക്കുന്നതിനായി നിർമ്മിക്കുന്ന സ്ഥലങ്ങളാണ് ഡിറ്റൻഷൻ സെന്ററുകൾ. അത് സ്വാഭാവികവുമാണ്.
എന്നാൽ ഒരു കാരണവശാലും കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് ബഡായി പറഞ്ഞ പിണറായി വിജയൻ തന്നെയാണ് സിഎഎയുടെ ഭാഗമായി കേരളത്തിൽ ഡിറ്റൻഷൻ സെന്ററുകൾ നിർമ്മിക്കുന്നതെന്നതാണ് തമാശ.
സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ ചുമതലയിലാണ് കേന്ദ്രങ്ങൾ. തൃശൂരിലെ കേന്ദ്രത്തിൽ 2 നൈജീരിയക്കാർ ഉൾപ്പെടെ 3 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദേശികളെ ഇതുവരെ അതത് ജയിൽ വളപ്പിൽ തന്നെയാണ് താമസിപ്പിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നു പരാമർശം വന്നതിനെത്തുടർന്നാണ് പുതിയ തീരുമാനം. ജയിൽ വളപ്പിലെ താമസം തടവു ജീവിതത്തിനു തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ശിക്ഷാ കാലാവധി കഴിഞ്ഞവർക്ക് അവരുടെ രാജ്യത്തേക്കു തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാകുന്നതു വരെ ഈ കേന്ദ്രങ്ങളിൽ താമസിക്കാം.അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികൾ, വീസ, പാസ്‌പോർട്ട് കാലാവധി തീർന്ന ശേഷവും ഇവിടെ തുടരുന്നവർ എന്നിവരെയും രാജ്യം വിടുന്നതു വരെ ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.