- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതി പ്രവേശനത്തിൽ റിപ്പോർട്ട് നൽകിയാൽ തിരിച്ചടിയാകുമെന്ന് നിയമോപദേശം; ശബരിമല പ്രതിഷേധത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ എ പത്മകുമാർ; നിയമ പ്രശ്നങ്ങൾ മനു അഭിഷേക് സിങ്വിയുമായി കൂടിയാലോചന നടത്തി തീരുമാനിക്കും; സ്ഥിഗതികൾ കോടിയേരിയുമായി ചർച്ച ചെയ്ത് പത്മകുമാർ; മുഖ്യമന്ത്രിയെ കാണാൻ നിർദ്ദേശിച്ച് കോടിയേരി; അന്തിമ തീരുമാനം പിണറായി വിജയന്റേത് തന്നെ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി നട തുറന്നത് മുതൽ പ്രശ്നങ്ങളാണ്. 10 യുവതികളാണ് ഇന്നലെവരെ സന്നിധാനത്ത് എത്താൻ ശ്രമിച്ചത്. എന്നാൽ ഇവരിൽ ആർക്കും തന്നെ ഭക്തരോഷം മറികടന്ന് സന്നിധാനത്ത് എത്താൻ കഴിഞ്ഞില്ല. വലിയ രീതിയിലുള്ള പ്രതിഷേധം പലപ്പോഴും സ്ഥിതിഗതികൾ കൈവിട്ട് പോകുന്ന അവസ്ഥ വരെ എത്തിയെങ്കിലും പൊലീസിന്റെയും സർക്കാരിന്റേയും ഇടപെടൽ പ്രതിസന്ധി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിതിഗതികൾ കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. എന്നാൽ ഇതിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്ത ശേഷം മാത്രമാണ് കൈക്കൊള്ളുക. സ്ഥിതി ഗതികളെ കുറിച്ച് റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ചു സർക്കാരിന്റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി നട തുറന്നത് മുതൽ പ്രശ്നങ്ങളാണ്. 10 യുവതികളാണ് ഇന്നലെവരെ സന്നിധാനത്ത് എത്താൻ ശ്രമിച്ചത്. എന്നാൽ ഇവരിൽ ആർക്കും തന്നെ ഭക്തരോഷം മറികടന്ന് സന്നിധാനത്ത് എത്താൻ കഴിഞ്ഞില്ല. വലിയ രീതിയിലുള്ള പ്രതിഷേധം പലപ്പോഴും സ്ഥിതിഗതികൾ കൈവിട്ട് പോകുന്ന അവസ്ഥ വരെ എത്തിയെങ്കിലും പൊലീസിന്റെയും സർക്കാരിന്റേയും ഇടപെടൽ പ്രതിസന്ധി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിതിഗതികൾ കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. എന്നാൽ ഇതിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്ത ശേഷം മാത്രമാണ് കൈക്കൊള്ളുക.
സ്ഥിതി ഗതികളെ കുറിച്ച് റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ചു സർക്കാരിന്റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്നാണു മുൻപു കേസ് വാദിച്ച മനു അഭിഷേക് സിങ്വിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാമെന്നു ധാരണയായത്. മറ്റു ചില സുപ്രീം കോടതി അഭിഭാഷകരും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി.
യുഎഇയിൽ നിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രിയുടെ നിലപാടുകൂടി തേടിയശേഷം തുടർനടപടിയാകാമെന്ന് ഇതോടെ ബോർഡ് തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്തു തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കും. ബോർഡിന്റെ നിസ്സഹായതയും സമ്മർദവും പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാനായിരുന്നു കോടിയേരിയുടെയും നിർദേശമെന്നാണു സൂചന.
ശബരിമല നട ഇന്ന് അടയ്ക്കുമെങ്കിലും ബിജെപിയും സഹസംഘടനകളും സമരം തുടരും. 23 മുതൽ 30 വരെ പഞ്ചായത്തു തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും. അതേസമയം കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഓർഡിനൻസിനു തയാറാകുന്നില്ലെന്ന ചോദ്യം പാർട്ടി നേരിടുന്നുണ്ട്.കേരളത്തിലെ തീർത്ഥാടന കേന്ദ്രത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ എങ്ങനെ നിയമം സാധ്യമാകുമെന്ന മറുചോദ്യമാണു ബിജെപി നേതാക്കളുടേത്. സുപ്രീം കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ കേന്ദ്രം അഭിപ്രായം അറിയിക്കുമോയെന്ന ആകാംക്ഷയുമുണ്ട്; അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിധിയിൽ എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.