- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ അന്തിമപരിശോധനക്കായി ഡി.ജി.സി.എ. വിദഗ്ധരെത്തി; ഇന്നും നാളേയും വിമാനത്താവളത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള സമഗ്രപരിശോധന; അടുത്ത ഘട്ടം യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലിന്: വിമാനമിറക്കിയുള്ള പരിശോധന പൂർത്തിയാക്കിയാൽ ഉടൻ കണ്ണൂർ വിമാനത്താവളം വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കും
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി അന്തിമ പരിശോധനക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ അധികൃതർ കണ്ണൂരിലെത്തി. ഇന്നും നാളേയുമായി വിമാനത്താവളത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള സമഗ്രപരിശോധനക്കാണ് ഡി.ജി.സി.എ അധികൃതർ എത്തിയത്. പരിശോധനാ സംഘത്തിൽ ഡി.ജി.സി.എ യിലെ എയറോഡ്രാം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ കുമാർ, ഡപ്യൂട്ടി ഡയറക്ടർ സന്താനം എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. വിമാനത്താവളത്തിലൊരുക്കിയ എല്ലാ വിധ സംവിധാനങ്ങളുടേയും പരിശോധനയും സംഘം നടത്തും. നേരത്തെ നടത്തിയ പരിശോധനയെ തുടർന്ന് നൽകിയ നിർദേശങ്ങൾ കാര്യക്ഷമായി നടപ്പാക്കിയിട്ടുണ്ടോ എന്നും ഈ സംഘം വിലയിരുത്തും. 200 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനം ഇറക്കിയായിരിക്കും ഡി.ജി.സി.എ. പരിശോധനക്ക് ശേഷം നടത്തുക. അതോടെ കണ്ണൂർ വിമാനത്താവളം രാജ്യത്തെ വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കും. കാലിബ്രേഷൻ വിമാനം ഉപയോഗിച്ച് എയർപോർട്ട് അഥോറിറ്റി നടത്തിയ പരിശോധനകളെ തുടർന്ന
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി അന്തിമ പരിശോധനക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ അധികൃതർ കണ്ണൂരിലെത്തി. ഇന്നും നാളേയുമായി വിമാനത്താവളത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള സമഗ്രപരിശോധനക്കാണ് ഡി.ജി.സി.എ അധികൃതർ എത്തിയത്. പരിശോധനാ സംഘത്തിൽ ഡി.ജി.സി.എ യിലെ എയറോഡ്രാം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ കുമാർ, ഡപ്യൂട്ടി ഡയറക്ടർ സന്താനം എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. വിമാനത്താവളത്തിലൊരുക്കിയ എല്ലാ വിധ സംവിധാനങ്ങളുടേയും പരിശോധനയും സംഘം നടത്തും.
നേരത്തെ നടത്തിയ പരിശോധനയെ തുടർന്ന് നൽകിയ നിർദേശങ്ങൾ കാര്യക്ഷമായി നടപ്പാക്കിയിട്ടുണ്ടോ എന്നും ഈ സംഘം വിലയിരുത്തും. 200 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനം ഇറക്കിയായിരിക്കും ഡി.ജി.സി.എ. പരിശോധനക്ക് ശേഷം നടത്തുക. അതോടെ കണ്ണൂർ വിമാനത്താവളം രാജ്യത്തെ വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കും. കാലിബ്രേഷൻ വിമാനം ഉപയോഗിച്ച് എയർപോർട്ട് അഥോറിറ്റി നടത്തിയ പരിശോധനകളെ തുടർന്ന് തയ്യാറാക്കിയ ഇൻസ്ട്രമെന്റ് അപ്രോച്ച് നടപടി അനുസരിച്ചാണ് വിമാനം ലാന്റിങ് നടത്തുക.
ഈ മാസം തന്നെ വിമാനമിറക്കിയുള്ള പരിശോധന പൂർത്തിയാക്കാനാണ് അധികാരികളുടെ തീരുമാനം. ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം ഡോപ്ലർ വെരിഹൈ ഫ്രീക്വൻസി ഓംമ്നി റെയ്ഞ്ച് അന്തരീക്ഷ വിഞ്ജാന വിഭാഗം സഞ്ചമാക്കിയ മെറ്റ് പാർക്ക്, ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ കാര്യക്ഷമത എന്നിവയും ഡി.ജി.സി.എ സംഘം വിലയിരുത്തും. പരിശോധയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനസർവ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. വിമാനത്താവളത്തിന്റെ ഉത്ഘാടനം ഒക്ടോബർ അവസാനവാരം നടക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതോടെ സർവ്വീസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കണം.
എന്നാൽ എയർ ഇന്ത്യ സർവ്വീസിന്റെ ഷെഡ്യൂൾ പുറത്ത് വിട്ട് ഒന്നാമതായി രംഗത്ത് ഇറങ്ങിയിരിക്കയാണ്. ഒക്ടോബർ 29 ന് പ്രാവർത്തികമാവത്തക്കം ഷെഡ്യൂൾ എയർ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. അന്തിമാനുമതി ലഭിച്ചാൽ ദിവസങ്ങൾക്കകം ഷെഡ്യൂൾ തീയ്യതിയും സമയവും തീരുമാനിക്കാമെന്നാണ് അവർ ലക്ഷ്യമിടുന്നത്. സിവിൽ എവിയേഷൻ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കിയാൽ അധികൃതരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. അതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിലും തീരുമാനമാകും. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഒമാൻ, മസ്ക്കറ്റ്, ഷാർജ, റിയാദ്, ദമാം, എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് വിമാന സർവ്വീസ് നടത്തുക. ദിവസം മൂന്ന് സർവ്വീസെങ്കിലും ഉണ്ടാകും.
എയർ ഇന്ത്യക്ക് പുറമേ ജറ്റ് എയർവേസ്, ഇൻഡിഗോ എന്നീ വിമാന കമ്പനികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റൺവേ, പാസഞ്ചർ ടെർമിനൽ, കസ്റ്റംസ് പരിശോധനാ സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, എയർപോർട്ട് ഇക്കണോമിക് റഗുലേറ്റ് അഥോറിറ്റി, ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റി എന്നീ പരിശോധനയെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ പരിശോധനകളും വിമാനത്താവളത്തിൽ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞതിനാൽ അന്തിമ പരിശോധനയോടെ മറ്റ് വിമാനകമ്പനികളും ഷെഡ്യൂൾ തീയ്യതിയും സമയവും ക്രമീകരിച്ച് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.