- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിപി ഉത്തരവിറക്കിയാലും വഴിത്തർക്കങ്ങളിലും ഇടപാടുകളിലെ തർക്കങ്ങളിലും പൊലീസിന് ഇടപെടാം; മധ്യസ്ഥത പറയുന്നതും നിയമ വിരുദ്ധമല്ല; ആകെ അവസാനിക്കുന്നത് പൊലീസ് സ്റ്റേഷനിലെ കരാറെഴുത്ത് മാത്രം
തിരുവനന്തപുരം: ടി പി സെൻകുമാർ ഡിജിപി ആയതിന് ശേഷം പൊലീസ് വകുപ്പിന്റെ യശസ്സ് ഉയർത്തുന്നതിനായി നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. മനുഷ്യാവകാശ പരമായ സർക്കുലറുകൾ പലതും പൊലീസുകാർ തന്നെ വകവച്ചില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും ചെറിയ ചില മാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു. പൊലീസുകാരുടെ തെറിവിളി ശീലം തടയാനും മറ്റുമുള്ള ശ്
തിരുവനന്തപുരം: ടി പി സെൻകുമാർ ഡിജിപി ആയതിന് ശേഷം പൊലീസ് വകുപ്പിന്റെ യശസ്സ് ഉയർത്തുന്നതിനായി നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. മനുഷ്യാവകാശ പരമായ സർക്കുലറുകൾ പലതും പൊലീസുകാർ തന്നെ വകവച്ചില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും ചെറിയ ചില മാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു. പൊലീസുകാരുടെ തെറിവിളി ശീലം തടയാനും മറ്റുമുള്ള ശ്രമങ്ങൾ ചെറിയ തോതിൽ വിജയം കണ്ടിരുന്നു. ഇങ്ങനെ പൊലീസ് വകുപ്പിനെ നവീകരിക്കുന്നതിന്റെ ഭാഗമായി ഡിജിപി ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മെമോയിൽ എന്നാൽ നിറഞ്ഞത് മുഴുവൻ ആശയക്കുഴപ്പമാണ്.
വ്യക്തികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളിൽ മധ്യസ്ഥതയ്ക്കായി പലപ്പോഴും പൊലീസുകാർ ഇടപെടാറുണ്ട്. എന്നാൽ, ഇനി മുതൽ അങ്ങനെ വേണ്ടെന്ന് നിർദ്ദേശിച്ചുകൊണ്ടാണ് ഡിജിപി സെൻകുമാർ പുതിയ മെമോ പുറപ്പെടുവിച്ചത്. ഇന്നലെ പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർക്കിടയിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അക്രമണത്തിന് സാഹചര്യം ഉണ്ടായാൽ അത് തടയുക എന്നതാണ് പൊലീസിന്റെ ദൗത്യങ്ങളിൽ ഒന്ന്. വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളിൽ പൊലീസ് ഇടപെടുന്നതിന്റെ അടിസ്ഥാന തത്വവും ഇതാണ് എന്നിരിക്കെ പൊലീസിന് എങ്ങനെ ഇത്തരം കേസുകളിൽ ഇടപെടാതിരിക്കാൻ സാധിക്കുമെന്നാണ് ചോദ്യം.
സിവിൽ, അതിർത്തി തർക്കങ്ങളിൽ പൊലീസുകാർ ഇടപെട്ട് മധ്യസ്ഥത വഹിക്കരുത്. വ്യക്തികൾ തമ്മിലുള്ള സിവിൽ തർക്കങ്ങൾ അക്രമത്തിലേക്ക് കടക്കുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നും ഡിജിപിയുടെ മെമോയിൽ പറയുന്നുണ്ട്. വ്യക്തികൾ തമ്മിലുള്ള സിവിൽ തർക്കങ്ങൾ അക്രമത്തിലേക്ക് കടക്കുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നും മെമോയിൽ പറയുന്നു.
പൊലീസുകാർ ഇടപെട്ട് ഏകപക്ഷീയമായി കേസുകൾ ഒത്തുതീർക്കുന്നതിനെതിരെ നിരവധി പരാതികൾവന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. സിവിൽ സ്വഭാവത്തിലുള്ള തർക്കങ്ങളിൽ പെലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കക്ഷികളെ പ്രശ്‌നപരിഹാരത്തിന് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കാനോ പാടില്ല. സിവിൽ തർക്കം, വസ്തു തർക്കം, അതിർത്തി തർക്കം എന്നിവ ഇതിൽ ഉൾപ്പെടും. സിവിൽ കോടതിയുടേയും റവന്യൂ അധികൃതരുടേയും പരിധിയിൽ മാത്രം വരുന്ന കാര്യങ്ങളാണിതെന്ന് മെമോയിൽ ഓർമിപ്പിക്കുന്നു.
വ്യക്തികളോ സംഘങ്ങളോ തമ്മിലുള്ള തർക്കം ക്രിമിനൽ നടപടികളിലേക്ക് നീങ്ങുന്നതായി ആരെങ്കിലും ശ്രദ്ധയിൽപ്പെടുത്തിയാൽ കേരള പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. പൊലീസുകാർ ഇടപെട്ട് മധ്യസ്ഥം വഹിക്കരുത്. അതേ സമയം പ്രത്യേക കോടതി നടപടികൾക്ക് വേണ്ടിയോ പൊലീസ് സംരക്ഷണം നൽകുന്നതിനോ കോടതിയുടെ ഉത്തരവ് കിട്ടിയിൽ അവ പാലിക്കണമെന്നും ഡിജിപി പുറത്തിറക്കിയ മെമോയിൽ പറയുന്നു.
അതേസമയം പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരം വ്യക്തികളോ ഗ്രൂപ്പുകൾ തമ്മിലോ തർക്കങ്ങൾ ഉണ്ടായാൽ പൊലീസ് നടപടി എടുക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇതിൽ തന്നെ വ്യക്തികളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് സമവായ സാധ്യത ആരായണമെന്നാണ് നിർദ്ദേശിക്കുന്നത്. ഇത്തരം സംഭവങ്ങളിൾ ഒരു മധ്യസ്ഥന്റെ റോളാണ് പൊലീസ് വഹിക്കേണ്ടതെന്നും 63ാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. വകുപ്പിൽ ഇക്കാര്യം വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഡിജിപിയുടെ മെമോ എത്രകണ്ട് ഗുണകരമാകുമെന്ന കാര്യത്തിൽ ഉറപ്പില്ല.
ഒരാളെ തെറി വിളികക്ുന്നതും മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമൊക്കെ ക്രിമിനൽ കുറ്റമാണ്. പലപ്പോഴും സിവിൽ തർക്കങ്ങളുമായി ബന്ധപ്പെട്ടാകും പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങുന്നതും. അതുകൊണ്ട് തന്നെ ഫലത്തിൽ സിവിൽ കേസുകളിലും പൊലീസിന് ഇനിയും ഇടപെടേണ്ടി വന്നേക്കും. പ്രശ്‌നം പറഞ്ഞു തീർക്കാൻ മധ്യസ്ഥത വഹിക്കേണ്ടിയും വരും. ഫലത്തിൽ ഡിജിപി പുറപ്പെടുവിച്ച മെമോ കാരണം പൊലീസ് സ്‌റ്റേഷനിൽ വച്ച് മധ്യസ്ഥത കരാർ എഴുതി ഒപ്പിടാൻ പറ്റില്ലെന്നത് മാത്രമാണ് ഒരു തടസമായി നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഡിജിപി സർക്കുലർ ഇറക്കിയാലും അതിർത്തി തർക്കങ്ങളിലെ പൊലീസ് ഇടപെടൽ തുടർന്നും ഉണ്ടാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിജിപിയുടെ മെമോ പൊലീസുകാരിൽ കുടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വകാര്യവ്യക്തികൾ തമ്മിലുള്ള സിവിൽ തർക്കങ്ങളിൽ പൊലീസുകാർ ഇടപെട്ട് മധ്യസ്ഥം വഹിക്കരുതെന്ന് രണ്ടു വർഷം മുന്പ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷവും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നു. അടുത്തിടെ കോതമംഗലം, പൂജപ്പുര സ്റ്റേഷനുകൾക്ക് കീഴിലുള്ള രണ്ട് കേസുകൾ സംസ്ഥാന പൊലീസ് കംപ്ലയിൻഡ്‌സ് അഥോറിറ്റിക്ക് മുന്നിലുമെത്തി.
പെലീസ് ഏകപക്ഷീയമായി ഒരു ഭാഗത്തിന്റെ പക്ഷം പിടിച്ച് തീരുമാനം അടിച്ചേൽപ്പിക്കുന്നു എന്നതായിരുന്നു പ്രധാന പരാതി. ഇത്തരം നീക്കങ്ങളിൽ നിന്ന് പൊലീസുകാരെ തടയണം എന്നാവശ്യപ്പെട്ട് പൊലീസ് കംപ്ലയിൻഡ്‌സ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഡിജിപിക്ക് നിർദ്ദേശവും നൽകി. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകി ഡിജിപി ടി പി സെൻകുമാർ ആഭ്യന്തര മെമോ ഇറക്കിയത്.