- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു തവണ മൈക്കിലൂടെ അനൗൺസ് ചെയ്തു ഓൺലൈൻ പത്രപ്രവർത്തകർ പുറത്തിറങ്ങണമെന്ന് പറഞ്ഞു; അതിനു ശേഷം മൂന്നു നാലു പേർ ഒരുമിച്ച് വന്നു പുറത്തിറങ്ങാൻ പറഞ്ഞു; ഒരാൾ സംസാരിച്ചത് പരുഷമായി; ഓൺലൈൻ മാധ്യമങ്ങളെ പ്രസ് ക്ലബ്ബിൽ റിപ്പോർട്ടിങ് അനുവദിക്കില്ല എന്ന നിയമമോ നിർദ്ദേശമോ ഉണ്ടോ? കെയുഡബ്ല്യുജെ ഭാരവാഹികൾക്ക് കത്തെഴുതി ദ ന്യൂസ് മിനുറ്റ് ചീഫ് എഡിറ്റർ ധന്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്ക് കേരളാ പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ്ക്ലബ്ബുകളിൽ അയിത്തം പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതേഷേധം ശക്തമാകുന്നു. ഇന്നലെ എറണാകുളം പ്രസ്ക്ലബിൽ ഓൺലൈൻ മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാതിരുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ ദ ന്യൂസ് മിനുറ്റിന്റെ എഡിറ്റൻ ഇൻ ചീഫായ ധന്യാ രാജേന്ദ്രനെയും പ്രസ്സ് ക്ലബ് ഭാരവാഹികൾ റിപ്പോർട്ടിംഗിന് അനുനദിച്ചിരുന്നില്ല. ഈ സംഭവത്തിൽ തന്റെ അനുഭവം വിവരിച്ചു കൊണ്ടും ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രസ്ക്ലബുകളിൽ വിലക്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി പത്രപ്രവർത്തക യൂണിയന് നേതാക്കൾക്ക് കത്തയച്ചു. പ്രസ്ക്ലബിൽ വെച്ച് തന്നോട് ഭാരവാഹികളിൽ ചിലർ മോശമായി സംസാരിച്ചു എന്നു വ്യക്തമാക്കി കൊണ്ടാണ് ദ ന്യൂസ് മിനുറ്റ് ചീഫ് എഡിറ്റർ ധന്യാ രാജേന്ദ്രൻ കത്തെഴുതിയത്. ഒരു തവണ മൈക്കിലൂടെ അനൗൺസ് ചെയ്തു ഓൺലൈൻ പത്രപ്രവർത്തകർ പുറത്തി
തിരുവനന്തപുരം: ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്ക് കേരളാ പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ്ക്ലബ്ബുകളിൽ അയിത്തം പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതേഷേധം ശക്തമാകുന്നു. ഇന്നലെ എറണാകുളം പ്രസ്ക്ലബിൽ ഓൺലൈൻ മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാതിരുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ ദ ന്യൂസ് മിനുറ്റിന്റെ എഡിറ്റൻ ഇൻ ചീഫായ ധന്യാ രാജേന്ദ്രനെയും പ്രസ്സ് ക്ലബ് ഭാരവാഹികൾ റിപ്പോർട്ടിംഗിന് അനുനദിച്ചിരുന്നില്ല.
ഈ സംഭവത്തിൽ തന്റെ അനുഭവം വിവരിച്ചു കൊണ്ടും ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രസ്ക്ലബുകളിൽ വിലക്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി പത്രപ്രവർത്തക യൂണിയന് നേതാക്കൾക്ക് കത്തയച്ചു. പ്രസ്ക്ലബിൽ വെച്ച് തന്നോട് ഭാരവാഹികളിൽ ചിലർ മോശമായി സംസാരിച്ചു എന്നു വ്യക്തമാക്കി കൊണ്ടാണ് ദ ന്യൂസ് മിനുറ്റ് ചീഫ് എഡിറ്റർ ധന്യാ രാജേന്ദ്രൻ കത്തെഴുതിയത്. ഒരു തവണ മൈക്കിലൂടെ അനൗൺസ് ചെയ്തു ഓൺലൈൻ പത്രപ്രവർത്തകർ പുറത്തിറക്കണമെന്നും അതിനുശേഷം മൂന്നു നാലു പേർ ഒരുമിച്ച് വന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് ധന്യ വ്യക്തമാക്കിയത്.
തിരുവനന്തപുരം ഒഴികെയുള്ള പ്രസ് ക്ലബുകൾ കെയുഡബ്ല്യുജെയുടെ കീഴിലാണെങ്കിലും ഓൺലൈൻ മാധ്യമങ്ങളെ പ്രസ് ക്ളബിൽ റിപ്പോർട്ടിങ് അനുവദിക്കില്ല എന്ന നിയമമോ നിർദ്ദേശമോ ഉണ്ടോ? എന്നു വ്യക്തമാക്കണമെന്നും ധന്യാ രാജേന്ദ്രൻ ചോദിച്ചു.
ഇക്കാര്യം വിശദീകരിച്ചു കൊണ്ട് ധന്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്:
ഇന്നലെ എറണാകുളം പ്രസ് ക്ലബിൽ നടന്ന WCC യുടെ പത്രസമ്മേളനം കവർ ചെയ്യാൻ എത്തിയ എന്നോട് ഓൺലൈൻ മാധ്യമ പ്രവർത്തകരെ അനുവദിക്കില്ല എന്നു പറഞ്ഞ് ചില പത്ര പ്രവർത്തകർ ഇറക്കി വിടാനുള്ള ശ്രമം പലപ്രാവശ്യം നടത്തി. ഒരുതവണ മൈക്കിലൂടെ അനൗൺസ് ചെയ്തു ഓൺലൈൻ പത്രപ്രവർത്തകർ പുറത്തിറക്കണമെന്ന് അതിനുശേഷം മൂന്നുനാലുപേർ ഒരുമിച്ച് വന്നു എന്നോട് പുറത്തിറങ്ങാൻ പറഞ്ഞു ഞാൻ ഒരു പത്രപ്രവർത്തകയും 15 വർഷങ്ങളായി പല സ്ഥാപനങ്ങളിലും ജോലി എടുത്തിട്ടുണ്ടെന്നും ഞാനവരോട് പറഞ്ഞു. അതിലൊരാൾ പരുഷമായി സംസാരിച്ചു.
മൊബൈലിൽ video എടുക്കാനോ ലൈവ് ചെയ്യാനോ പോയിട്ട് ഫോട്ടോ എടുക്കാന്‍ പോലും പാടില്ല എന്നു പറഞ്ഞു. ഫോട്ടോ എടുത്തപ്പോൾ പരുഷമായി സംസാരിച്ചു. ഞാൻ പുറത്തിറങ്ങില്ല എന്ന് തീർത്തും പറഞ്ഞപ്പോൾ ഒരു പ്രസ്സ് ക്ലബ് അംഗം എന്നെ സഹായിക്കാനായി രണ്ടാമത്തെ നിലയിൽ കൊണ്ടുപോയി എനിക്കറിയാവുന്ന ഡബ്ല്യുസിസി ഭാരവാഹികളുടെ കൂടെ താഴെ press meet നടക്കുന്ന മുറിയിലേക്ക് വരാൻ പറഞ്ഞു. പിന്നീട് ഞാൻ ഡബ്ല്യുസിസി ഭാരവാഹികളുടെ കൂടെ താഴോട്ട് വന്നതുകൊണ്ട് എന്നെ പിന്നീട് പുറത്താക്കാൻ അവർക്ക് പറ്റിയില്ല.
ആർജ്ജവമുള്ള പത്ര പ്രവര്‍ത്തനം ചെയുന്ന ആരും ഇത്തരമൊരു അവഹേളനം അർഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ പത്ര പ്രവർത്തന ജീവിതത്തിലെ ഇത്തരത്തിലെ ആദ്യ അനുവഭം ആരുന്നു ഇതു.
തിരുവനന്തപുരം ഒഴികെയുള്ള പ്രസ് ക്ലബുകൾ KUWJ യുടെ കീഴിലാണല്ലോ. ഓൺലൈൻ മാധ്യമങ്ങളെ പ്രസ് ക്ളബിൽ റിപ്പോര്‍ട്ടിങ് അനുവദിക്കില്ല എന്ന നിയമമോ നിർദ്ദേശമോ ഉണ്ടോ?
അന്വേഷണത്തിൽ അറിഞ്ഞത് ഒരു ഓൺലൈൻ മാധ്യമത്തിനു ഒഴികെ വേറെ മാധ്യമങ്ങൾക്ക് വിലക്കില്ല എന്നതാണ്. അങ്ങനെ എങ്കിൽ എന്നോട് അങ്ങനെ ആവശ്യപ്പെട്ട മാധ്യമ പ്രവർത്തകരെ KUWJ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഥവാ മാധ്യമ പ്രവർത്തകര്‍ ആണെന്ന് നടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നവരാണെന്ന് സംശയം ഉണ്ടെകിൽ identity card ചോദിക്കാമായിരുന്നു.
അതു പോലെ ദേശീയ മാധ്യമങ്ങളടക്കം mojo (mobile journalism) യിലേക്ക് മാറിയ കാര്യം സമാകലിക മുന്നേറ്റങ്ങൾ കൃത്യമായി അറിയുന്ന മാധ്യമ പ്രവർത്തകർക്ക് അറിവുള്ളതാണല്ലോ. പിന്നെ എന്തുകൊണ്ടാണ് mobille ൽ shot ചെയ്യുന്നതിന് വിലക്ക്. നേരുത്തെയും mobille ൽ ലൈവ് ചെയ്യുന്നതിനിടെ തടസ്സപ്പെടുത്തുന്ന അനുഭവവും ഉണ്ടായി. mobil ൽ shot ചെയ്യുന്നത് KUWJ വിലക്കിയിട്ടുണ്ടോ . ഇത്തരം വിലക്കുകൾ ഉണ്ടെങ്കിൽ തന്നെ പ്രസ് ക്ലബുകളിൽ വച്ച് നടത്തുന്ന പത്ര സമ്മേളനങ്ങളിലും പരിപാടികളിലും മാത്രമല്ലേ ബാധകമാകൂ. അതില്‍ നിന്നു തന്നെ മാധ്യമ രംഗത്തെ ചില സഹ പ്രവർത്തകരുടെ നിലപാട് എത്രയോ പ്രതിലോമകരമാണെന്ന് വ്യക്തമല്ലേ.
ഈ വിഷയത്തിൽ KUWJ യുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.