- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് പീഡനവും ബലാത്സംഗവും ഒന്നുമല്ല; അറിഞ്ഞിട്ട് തന്നെയല്ലെ ഇതൊക്കെ സംഭവിക്കുന്നതെന്ന് ആക്രോശിച്ച് ഡോക്ടർ; പീഡനത്തിൽ ഗർഭിണിയായ പെൺകുട്ടിയെ അപമാനിച്ച് സർക്കാർ ആശുപത്രിയിലെ ഗൈനകോളജിസ്റ്റ്; ദളിതരോട് സമൂഹം കാട്ടുന്ന ക്രൂരതയുടെ മറ്റൊരു കഥ
കാസർഗോഡ്: പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട ദളിത് യുവതി ജിഷയുടെ കൊലപാതകിയെ പിടികൂടാനാകാതെ പൊലീസ് വലയുകയാണ്. പ്രതിയെ പിടികൂടാത്തതിലുള്ള പ്രക്ഷോപം ദിവസം തോറും ശക്തിപ്പെടുകയാണ്. ദളിതർക്കെതിരെ കേരളത്തിലും അക്രമം വർദ്ധിക്കുന്നു എന്ന വാദവും ശക്തമായി ഉയരുന്നു. കേരളത്തിൽ ജിഷമാരുടെ എണ്ണം ദിനംപ്രധി വർദ്ധിച്ച് വരികയാണ സ്ത്രീകളുടെ സുരക്ഷ ഇവിടെ സ്ഥിരമായി ചോദ്യം ചെയ്യപ്പെടുന്നു. ബാലികമാർ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വയോധികകൾ വരെ ഇവിടെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്നു. പ്രബുദ്ധ ജനതയെന്ന് സ്വയം അഹങ്കരിക്കുമ്പോഴും ഇരകളോട് കാണിക്കേണ്ട നീതിയോ പെരുമാറ്റത്തിലെ കാരുണ്യമോ പലപ്പോഴും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. അത്തരം സംഭവത്തിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കാസർഗോഡ് കഴിഞ്ഞ മാസം സംഭവിച്ചത്. കാസർഗോഡ് ആദൂരിലാണ് സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ പതിനാലുകാരി ദളിത് പെൺകുട്ടി ഗർഭിണിയാവുകയും തുടർന്ന് ആശുപത്രയിലെത്തിച്ചപ്പോൾ ഗയനക്കോളജിസ്റ്റ് അപമര്യാധയായി പെരുമാറിയതായും പരാതി ഉയർന്നിരിക്കുന
കാസർഗോഡ്: പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട ദളിത് യുവതി ജിഷയുടെ കൊലപാതകിയെ പിടികൂടാനാകാതെ പൊലീസ് വലയുകയാണ്. പ്രതിയെ പിടികൂടാത്തതിലുള്ള പ്രക്ഷോപം ദിവസം തോറും ശക്തിപ്പെടുകയാണ്. ദളിതർക്കെതിരെ കേരളത്തിലും അക്രമം വർദ്ധിക്കുന്നു എന്ന വാദവും ശക്തമായി ഉയരുന്നു. കേരളത്തിൽ ജിഷമാരുടെ എണ്ണം ദിനംപ്രധി വർദ്ധിച്ച് വരികയാണ സ്ത്രീകളുടെ സുരക്ഷ ഇവിടെ സ്ഥിരമായി ചോദ്യം ചെയ്യപ്പെടുന്നു. ബാലികമാർ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വയോധികകൾ വരെ ഇവിടെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്നു.
പ്രബുദ്ധ ജനതയെന്ന് സ്വയം അഹങ്കരിക്കുമ്പോഴും ഇരകളോട് കാണിക്കേണ്ട നീതിയോ പെരുമാറ്റത്തിലെ കാരുണ്യമോ പലപ്പോഴും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. അത്തരം സംഭവത്തിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കാസർഗോഡ് കഴിഞ്ഞ മാസം സംഭവിച്ചത്. കാസർഗോഡ് ആദൂരിലാണ് സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ പതിനാലുകാരി ദളിത് പെൺകുട്ടി ഗർഭിണിയാവുകയും തുടർന്ന് ആശുപത്രയിലെത്തിച്ചപ്പോൾ ഗയനക്കോളജിസ്റ്റ് അപമര്യാധയായി പെരുമാറിയതായും പരാതി ഉയർന്നിരിക്കുന്നത്. കാസർഗോഡ് താലൂക്ക് ആശുപത്രി ഗയനക്കോളജിസ്റ്റ് ഡോക്ടർ വാസന്തിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നതായി ദളിത് സംഘടനകൾ. നിയമനനടപടികൾ ഉടൻ തുടങ്ങുമെന്ന് സാമൂഹിക പ്രവർത്തകയായ ധന്യാ രാമൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
രണ്ട് മാസം മുമ്പാണ് കുട്ടി പീഡനത്തിനിരയായത്. കേസിലെ പ്രതിയായ രവി (40)യെന്ന ഓട്ടോഡ്രൈവറെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയുടെ അയൽവാസികൂടിയായിരുന്നു പ്രതി രവി. നിർദ്ധന കുടുംബത്തിലെ മൂന്നൂ പെൺകുട്ടികളിൽ മുതിർന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്. കൂലിപ്പണിക്കാരിയായ അമ്മയെ സഹായിക്കുന്നതിനും, രോഗിയായ അച്ഛനെ ചികിത്സിക്കുന്നതിനുമുള്ള പണം കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുന്നത് കാരണം പഠനം ഉപേക്ഷിക്കുകയായിരുന്നു.സംഭവ ദിവസം വൈകുന്നേരം കുട്ടി വീട്ടിലുപയോഗിക്കുന്ന വസ്ത്രങ്ങൾ കീറിയതിനെ തുടർന്ന് ഒരു ജോഡി വസ്ത്രവും സൂചിയും നൂലും വാങ്ങുന്നതിനവുമായി കുട്ടി ടൗണിലേക്ക് പോയിരുന്നു.
തിരിച്ചു വരുമ്പോൾ തുടരെ രണ്ട് ബസ്സുകൾ നിർത്താതെ പോയതിനെ തുടർന്ന് പതിയെ നടക്കാൻ തുടങ്ങുകയായിരുന്നു. വീടിലേക്ക് നടന്നപ്പോൾ അയൽവാസി രവി ഓട്ടോയുമായി വന്നു അതിൽ കയറ്റി വിജനമായ സ്ഥലത്ത് എത്തിച്ചു ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കാസർഗോഡ് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ വിവരമറിയിച്ചതിനെ തുടർന്നാണ് ധന്യ രാമൻ അവിടെ എത്തിയത്. തന്നെ കണ്ടപ്പോൾ തന്നെ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആ കുട്ടി കരയുകയായിരുന്നു. മാനസിക രോഗിയായേക്കും എന്ന രീതിയിലായുന്നു കുട്ടിയുടെ അവസ്ഥ. തുർന്ന് ഒരുപാട് നേരം സംസാരിച്ചും സമാധാനിപ്പിച്ചുമാണ് കുട്ടിയെ ആശ്വസിപ്പിച്ചതെന്ന് ധന്യ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാനസികമായി തീർത്തും അസ്വസ്ഥയായിരുന്ന പെൺകുട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വീണ്ടും ആശുപത്രിയിലെത്തി. കുട്ടിയെ കണ്ടപ്പോൾ ഡോകടർ അപമര്യാദയായിട്ട് പെരുമാറുകയും കുട്ടിയെ ഇറിറ്റേറ്റ് ചെയ്യുകയുമായിരുന്നുവെന്നും ധന്യാ രാമൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതൊന്നും പീഡനവും ബലാത്സംഗവും ഒന്നുമല്ല. നിങ്ങൾ അറിയാതെ പോകുന്നതൊന്നുമല്ലല്ലോ. എല്ലാം അറിഞ്ഞിട്ട് തന്നെയല്ലെ ഇതൊക്കെ സംഭവിക്കുന്നത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഡോക്ടറുമായി കുറേ നേരം വാക്കേറ്റത്തിലേർപ്പെട്ടതായും അവർ പറഞ്ഞു. സമീപത്ത് ഇത് കേട്ട് നിന്ന കുട്ടി വിങ്ങി വിങ്ങി കരയുകയായിരുന്നുവെന്നും ആശ്വസിപ്പിക്കാൻ ഒരുപാട് പരിശ്രമിക്കേണ്ടി വന്നതായും അവർ പറഞ്ഞു.
മാനസികമായി താങ്ങാവുന്നതിലും വലിയ ആഘാതമേറ്റുവാങ്ങേണ്ടിവന്ന കുട്ടിയെ കൂടുതൽ തകർക്കുന്ന രീതിയിലാണ് ആ ഡോക്ടർ പെരുമാറിയത്. ഇപ്പോൾ കുട്ടിയെ കൗൺസിലിങ്ങിനു വിധേയയക്കിയുള്ള ചികിത്സയാണ് നൽകുന്നത്. ദളിത് സമൂഹത്തോടുള്ള ചിലരുടെ മനോഭാവമാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ദുരന്തങ്ങളിൽ കൈപിടിച്ചുയർത്തിയില്ലെങ്കിലും മാനസികമായി തകർക്കാതിരിക്കുക എന്ന മാനുഷിക പരിഗണനയെങ്കിലും അവർ അർഹിക്കുന്നില്ലേ. ബലാത്സംഗമല്ല മറിച്ച് ഇഷ്ടപ്രകാരം പോകുന്നതല്ലേയെന്ന ഡോക്ടറുടെ ചോദ്യത്തിന് പോയി ശീലമുള്ളവർക്കല്ലേ കുട്ടികളെ കാണുമ്പോൾ അങ്ങനെ തോന്നുകയുള്ളുവെന്നാണ് ധന്യാ രാമൻ നൽകുന്ന മറുപടി. ഈ ഡോക്ടർക്കെതിരെയാണ് സമൂഹിക സംഘടനകൾ പോരാട്ടത്തിന് ഇറങ്ങുന്നത്. ദളിതരോടുള്ള സമൂഹത്തിന്റെ പൊതു മനോഭാവാണ് ഇവിടെ നിഴലിക്കുന്നതെന്നാണ് ധന്യയടക്കമുള്ളവർ പറയുന്നത്.
പെരുമ്പാവൂരിൽ ജിഷയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ അലംഭാവമാണ്. ഉയരുന്ന ശല്യത്തെ കുറിച്ച് പൊലീസിന് നൽകിയ പരാതി ആരും കാര്യമായെടുത്തില്ല. ഇതു തന്നെയാണ് ജിഷയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആദിവാസി-ദളിത് സമൂഹത്തോട് കാട്ടുന്ന അവഗണനയുടെ നേർ ചിത്രമാണ് ഇത്. കാസർഗോഡ് സംഭവത്തിലും നിഴലിക്കുന്നത് ഇത് തന്നെ.