- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജപക്‌സയെ വീഴ്ത്തിയത് ഇന്ത്യൻ ചാരസംഘടനയോ? സിരിസേനയെയും പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിച്ച് അവസരമൊരുക്കിയത് 'റോ'യെന്ന് ആരോപണം; ഇന്ത്യൻ നീക്കം ശ്രീലങ്ക ചൈനയോട് അടുക്കുന്നത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിൽ
കൊളംബോ: ശ്രീലങ്കൻ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ എല്ലാവർക്കും ആദ്യം ഞെട്ടലാണ് ഉളവായത്. വിജയം ഉറപ്പിച്ചെന്ന മട്ടിൽ കാലാവധി തീരാൻ രണ്ട് വർഷം അവശേഷിക്കവേ തെരഞ്ഞെടുപ്പ് നടത്തിയ മഹീന്ദ രജപക്‌സെയെ അദ്ദേഹത്തിന്റെ മുൻകാല വിശ്വസ്തനായ മൈത്രിപാല സിരിസേന അട്ടിമറിക്കുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായ ഈ വിജയത്തിന് പിന്നിൽ ഇന
കൊളംബോ: ശ്രീലങ്കൻ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ എല്ലാവർക്കും ആദ്യം ഞെട്ടലാണ് ഉളവായത്. വിജയം ഉറപ്പിച്ചെന്ന മട്ടിൽ കാലാവധി തീരാൻ രണ്ട് വർഷം അവശേഷിക്കവേ തെരഞ്ഞെടുപ്പ് നടത്തിയ മഹീന്ദ രജപക്‌സെയെ അദ്ദേഹത്തിന്റെ മുൻകാല വിശ്വസ്തനായ മൈത്രിപാല സിരിസേന അട്ടിമറിക്കുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായ ഈ വിജയത്തിന് പിന്നിൽ ഇന്ത്യൻകരങ്ങുണ്ടോ? രജപക്‌സെയുടെ തോൽവിക്ക് പിന്നിൽ ഇന്ത്യൻ കരങ്ങൾ ഉണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നിർണ്ണായക ഇടപെടലാണ് രജപക്‌സെയെ വീഴ്‌ത്തിയതെന്നാണ് അഭ്യൂഹം. റോയാണ് രജപക്‌സയെ വീഴ്‌ത്തിയതെന്ന സംശയമുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അടുത്തകാലത്തായി ചൈനയുമായി അടുക്കാൻ അന്നത്തെ പ്രസിഡന്റായിരുന്ന രജപക്‌സെ ശ്രമിച്ചതാണ് ഇന്ത്യൻ ഇടപെടലിന് ഇടയാക്കിയതെന്നാണ് അറിയുന്നത്. രാജപക്‌സെ ചൈനയുമായി അടുക്കുന്നതു ഇന്ത്യക്ക് ഭീഷണി ആകുമെന്ന തിരിച്ചറിയലിൽ അദ്ദേഹത്തെ താഴെയിറിക്കാൻ പ്രതിപക്ഷവും രജപക്‌സെയുടെ വിശ്വസ്തനായിരുന്ന മൈത്രിപാല സിരിസേനയെയും ഉപയോഗിച്ചുവെന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
പ്രതിപക്ഷവുമായി കൂടുതൽ അടുപ്പം കാട്ടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊളംബോയിലെ റോ ഏജന്റിനെ തിരിച്ചു വിളിക്കാൻ ശ്രീലങ്ക ആവശ്യപ്പെടുകയും തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇന്ത്യ ഉദ്യോഗസ്ഥനെ മാറ്റിയതായും റിപ്പോർട്ടുണ്ട്. എന്നാൽ സാധാരണ നിലയിലുള്ള സ്ഥലം മാറ്റമാണതെന്നും അസ്വാഭാവികത ഒട്ടുമില്‌ളെന്നുമാണ് വിദേശകാര്യ വകുപ്പിന്റെ നിലപാട്. ഇന്ത്യൻ ഏജൻസിക്ക് പ്രതിപക്ഷവുമായി അടുത്ത ബന്ധമുണ്ടെന്ന് ചില ശ്രീലങ്കൻ പത്രങ്ങൾ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. രാജപക്‌സെയെ തോൽപ്പിച്ച പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി റോ ഉദ്യോഗസ്ഥൻ നിരന്തര ബന്ധം പുലർത്തിയിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
നിരന്തരമായി ചൈനിസ് അനുകൂല നിലപാട് സ്വീകരിച്ച രജപക്‌സെയിൽ ഇന്ത്യക്ക് അവിശ്വാസം വർദ്ധിച്ചന്നെും. ഇതുകൊണ്ട് പ്രതിപക്ഷത്തിന് വേണ്ട സഹായങ്ങൾ ചെയ്തുവെന്നുമാണ് വാർത്തകൾ. രാജപക്‌സെയുടെ പക്ഷത്തു നിന്ന് കൂടുതൽ പേരെ അടർത്തിയെടുക്കുന്നതിനു ഇദ്ദേഹം സഹായിച്ചു. മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ, മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ എന്നിവരെ റോ എജന്റ് കണ്ടതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ തെക്ക് ഭാഗത്ത് ഏറ്റവും തന്ത്രപ്രധാന മേഖലയിൽ ചൈനീസ് സാന്നിധ്യം അടുത്തയിടെ വർധിച്ചു വരുന്നത് ആശങ്കയോടെയാണ് രാജ്യം നിരീക്ഷിച്ചത്. അടുത്തകാലത്തായി രണ്ടു ചൈനീസ് അന്തർവാഹിനികൾക്ക് ലങ്കൻ തീരത്ത് നങ്കൂരമിടാൻ രാജപക്‌സെ സർക്കാർ അനുമതി കൊടുത്തിരുന്നു. കൂടാതെ ചൈനയുമായി ഊഷ്മളമായ ബന്ധമാണ് പുലർത്തിയ രജപക്‌സെ എട്ടു കൊല്ലത്തിനിടയിൽ ഏഴു തവണയാണ് ചൈന സന്ദർശിച്ചത്. മേഖലയിൽ ഇന്ത്യക്ക് ഏറ്റവും ഭീഷണി ചൈന തന്നെയാണ്. ഒരു വശത്ത് പാക്കിസ്ഥാന് വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുന്നത് ചൈനയാണ്. കൂടാതെ അരുണാചൽ പ്രദേശിൽ അതിർത്തി തർക്കങ്ങളും നിലനിൽക്കുന്നു.
ഇതിനിടെയാണ് ഇന്ത്യയുടെ തെക്കുഭാഗത്തും ചുവടുറപ്പിക്കാൻ ചൈന നീക്കം നടത്തിയത്. ഇതിന് അനുകൂലമായ നിലപാട് രജപക്‌സെ കൈക്കൊണ്ടതാണ് ഇന്ത്യയെ സംശത്തിലാക്കിയത്. ലങ്കയുടെ വർധിച്ചുവരുന്ന ചൈനീസ് പ്രേമം ഇന്ത്യ അതീവ ഗൗരവമായി എടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ അത് സമർഥമായി പ്രവർത്തിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. കൂടാതെ പുതിയ പ്രസിഡന്റ് സിരിസേനയെ സ്ഥാനമേറ്റു ആറു മണിക്കൂറിനുള്ളിൽ ഇന്ത്യൻ ഹൈ കമ്മിഷണർ വി കെ സിൻഹ സന്ദർശിച്ച് ആശംസ നേർന്ന കാര്യവും വാർത്താ ഏജൻസികൾ ഇതിനെ തെളിവായി ചൂണ്ടിക്കാട്ടുന്നു. അതേസമയം ലങ്കൻ അംബാസർക്ക് പോലും സിരിസേനയെ കാണാൻ അനുമതി കിട്ടിയത് ആറു ദിവസം കഴിഞ്ഞാണ്. താൻ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് പ്രസിഡന്റ് സിരിസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നേരത്തെ ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്ഷെ ശ്രമിച്ചുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നടത്തിയ വെളിപ്പെടുത്തലും തെരഞ്ഞെടുപ്പിലെ ഇന്ത്യ ഇടപെ്ട്ടുവെന്ന് വാദങ്ങൾ ശരിവെകക്ുന്നതാണ്. ചൈനയുമായി രാജപക്ഷെ ഒപ്പുവച്ച കരാറുകൾ പരിശോധിക്കുന്നത് അടക്കമുള്ള തീരുമാനത്തിലേക്ക് ലങ്ക നീങ്ങുമെന്നും അദ്ദേഹം വ്യക്താക്കുകയുണ്ടായി. ശ്രീലങ്കയിൽ നിർമ്മാണം പുരോഗമിക്കുന്ന ചൈനീസ് പദ്ധതികൾ റദ്ദാക്കും. കൊളംബോയിൽ ചൈന നിർമ്മാണം നടത്തുന്ന തുറമുഖസിറ്റി പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലകൾക്ക് സമ്പൂർണ സ്വയംഭരണാവകാശം നൽകുന്ന കാര്യം തത്വത്തിൽ അംഗീകരിച്ച് കഴിഞ്ഞു. മൈത്രിപാല സിരിസേന പ്രസിഡന്റ് പദവിയിലെത്തിയതിനെത്തുടർന്നാണ് റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
അതേസമയം മാദ്ധ്യമ റിപ്പോർട്ടുകൾ ശ്രീലങ്ക പ്രധാനമന്ത്രി റെനിൽ വിക്രമസംഗെ നിഷേധിച്ചു. തന്റെ പരാജയത്തിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടായോ എന്ന കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ രാജപക്‌സെ വിസമ്മതിച്ചു. കാര്യമറിയാതെ ആരെയും സംശയിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ രാജപക്‌സെയ്‌ക്കെതിരെ വിദേശത്ത് നിന്ന് ശക്തമായ പ്രചരണം നടന്നതിന് സൂചനകളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ കഴിഞ്ഞ നവംബറിൽ ശ്രീലങ്ക സന്ദർശിച്ചപ്പോൾ രാജപക്‌സെയുടെ സഹോദരനും പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഗോട്ടബയ രാജപക്‌സെ റാ ഉദ്യോഗസ്ഥനെ കുറിച്ച് പരാതിപ്പെട്ടിരുന്നു.