- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച 340 കോടിയിൽ നിങ്ങൾക്ക് വിഹിതം കിട്ടുമോ? ആനുകൂല്യം നേടാൻ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങൾ
പണമിടപാടുകൾ പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കി, കറൻസി രഹിത രാജ്യമായി ഇന്ത്യയെ മാറ്റുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ച സമ്മാന പദ്ധതികൾ കൂടുതൽ പേരെ ഈ രംഗത്തേയ്ക്ക് ആകർഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച ലക്കി ഗ്രാഹക് യോജനയും വ്യാപാരികൾക്കായുള്ള ഡിജി ധൻ യോജനയും അതിുള്ളതാണ്. ക്രിസ്മസ് സമ്മാനമെന്നാണ് പ്രധാനമന്ത്രി ഈ പദ്ധതികളെ വിശേഷിപ്പിച്ചത്.. ഈ പദ്ധതികളെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ ഇവയാണ്. ലക്കി ഗ്രാഹക് യോജനയിലൂടെയും ഡിജി ധൻ വ്യാപാർ യോജനയിലൂടെയും ദിവസേനയും ആഴ്ചയിലും സമ്മാനങ്ങൾ. നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹരെ നിശ്ചയിക്കുക. ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ വിലയിരുത്തിയിരിക്കുന്നത് 340 കോടി രൂപ. ഏപ്രിൽ 14 വരെയാണ് പദ്ധതി. രണ്ട് പദ്ധതികളിലും 50 രൂപ മുതൽ 3000 രൂപവരെയുള്ള ചെറിയ ഇടപാടുകളാണ് പരിഗണിക്കുന്നത്. നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും ഇത്
പണമിടപാടുകൾ പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കി, കറൻസി രഹിത രാജ്യമായി ഇന്ത്യയെ മാറ്റുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ച സമ്മാന പദ്ധതികൾ കൂടുതൽ പേരെ ഈ രംഗത്തേയ്ക്ക് ആകർഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച ലക്കി ഗ്രാഹക് യോജനയും വ്യാപാരികൾക്കായുള്ള ഡിജി ധൻ യോജനയും അതിുള്ളതാണ്. ക്രിസ്മസ് സമ്മാനമെന്നാണ് പ്രധാനമന്ത്രി ഈ പദ്ധതികളെ വിശേഷിപ്പിച്ചത്.. ഈ പദ്ധതികളെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ ഇവയാണ്.
- ലക്കി ഗ്രാഹക് യോജനയിലൂടെയും ഡിജി ധൻ വ്യാപാർ യോജനയിലൂടെയും ദിവസേനയും ആഴ്ചയിലും സമ്മാനങ്ങൾ. നറുക്കെടുപ്പിലൂടെയാണ് സമ്മാനാർഹരെ നിശ്ചയിക്കുക.
- ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ വിലയിരുത്തിയിരിക്കുന്നത് 340 കോടി രൂപ. ഏപ്രിൽ 14 വരെയാണ് പദ്ധതി.
- രണ്ട് പദ്ധതികളിലും 50 രൂപ മുതൽ 3000 രൂപവരെയുള്ള ചെറിയ ഇടപാടുകളാണ് പരിഗണിക്കുന്നത്. നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും ഇത് നടപ്പാക്കുക.
- റൂപേ കാർഡ്, എ.ഇ.പി.എസ്, യു.പി.ഐ, യു.എസ്.എസ്.ഡി തുടങ്ങിയ മാർഗങ്ങളിലൂടെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്കാണ് സമ്മാനം. സ്വകാര്യ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെയുള്ള ഇടപാടുകൾ പരിഗണിക്കില്ല.
- നറുക്കെടുപ്പിലൂടെയാകും ജേതാക്കളെ നിശ്ചയിക്കുക. ഡിസംബർ 25ന് ആദ്യ നറുക്കെടുപ്പ് നടക്കും. അംബേദ്കർ ദിനമായ ഏപ്രിൽ 14-നാണ് മെഗാ നറുക്കെടുപ്പ്.
- ലക്കി ഗ്രാഹക് യോജന അനുസരിച്ച് 15,000 പേർക്ക് ദിവസവും 1000 രൂപ വീതം സമ്മാനം നേടാനുള്ള അവസരമുണ്ട്. ഡിസംബർ 25 മുതൽ ഏപ്രിൽ 13 വരെയാണ് ഇതിന്റെ കാലാവധി.
- ഇതേ പദ്ധതിക്ക് കീഴിൽ ആഴ്ചയിൽ വേറെ നറുക്കെടുപ്പുണ്ട്. ഒരുലക്ഷം, 10.,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ
- ഡിജി ധൻ വ്യാപാർ യോജന അനുസരിച്ച് ആഴ്ചയിലാണ് നറുക്കെടുപ്പ്. 50,000 രൂപ, 5,000 രൂപ, 2500 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
- ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി ആഴ്ചയിൽ 7000 സമ്മാനങ്ങളുണ്ടായിരിക്കും.
- ദിവസേനയും ആഴ്ചതോറുമുള്ള നറുക്കെടുപ്പുകൾക്ക് പുറമെ, ഏപ്രിൽ 14ന് മെഗാ നറുക്കെടുപ്പുമുണ്ടാകും. നവംബർ എട്ടിനും ഏപ്രിൽ 13-നും ഇടയ്ക്ക് നടത്തിയ ഡിജിറ്റൽ ഇടപാടുകൾ പരിഗണിച്ചാണിത്.
Next Story