വംബർ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചശേഷം അതെക്കുറിച്ച് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങളുയർന്ന സംസ്ഥാനം കേരളമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സഹകരണ ബാങ്കുകകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി ഹർത്താൽപോലും നടത്തി. എന്നാൽ, ഇതേസമയം തന്നെ മോദി വിഭാവനം ചെയ്ത കാഷ്‌ലെസ് ഇക്കണോമിയിലേക്ക് കേരളം അതിവേഗം ചുവടുവെക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലിന് ശേഷം ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടു നടന്ന സംസ്ഥാനങ്ങളിൽ മോദിയുടെ ഗുജറാത്തിനെ പിന്തള്ളി കേരളം രണ്ടാമതെത്തി.

തെലങ്കാനയാണ് ഒന്നാം സ്ഥാനത്തുള്ളത്. നവംബർ ഒമ്പതിനും ജനുവവരി ഒമ്പതിനും ഇടയിയിൽ നടന്ന ഇടപാടുകളുടെ കണക്കനുസരിച്ചാണിത്. ഇക്കാലയളവിനിടെ തെലങ്കാനയിൽ ആയിരം ആളുകളുകൾ 2848.96 ഡിജിറ്റൽ ഇടപാടുകൾ നടത്തിയതായി ഇലക്ട്രോണിക് ട്രാൻസാക്ഷൻ അഗ്രഗേഷൻ ആൻഡ് അനാലിസിസ് ലേയറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇത് 2157.8-ഉം ഗുജറാത്തിൽ 1431.92-ഉമാണിത്. ജനസംഖ്യാടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ആദ്യ പത്തിലുള്ള മറ്റ് സംസ്ഥാനങ്ങൾ ആന്ധ്ര പ്രദേശ് (1162.38), ഹിമാചൽ പ്രദേശ് (960.9), ഛത്തീസ്‌ഗഢ് 9950.99), ഹരിയാണ (869.62), തമിഴ്‌നാട് (590.34), മധ്യപ്രദേശ് (549.84), മേഘാലയ (492.22) എന്നിവയാണ്.

ഇക്കാര്യത്തിലെ ദേശീയ ശരാശരി ആയിരം പേരിൽ 527.82 ഇടപാടുകളാണ്. നോട്ട് അസാധുവാക്കലിന് മുമ്പും ഡിജിറ്റൽ ഇടപാടുകളിൽ മുന്നിട്ടുനിന്ന രണ്ട് സംസ്ഥാനങ്ങൾ തെലങ്കാനയും കേരളവുമായിരുന്നു. 2016 കലണ്ടർ വർഷത്തിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഗുജറാത്ത് ആന്ധ്ര പ്രദേശിനെ പിന്തള്ളി കടന്നുവരികയായിരുന്നു. ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നതിന്റെ കണക്കിലും തെലങ്കാനയാണ് മുന്നിൽ. സാമ്പത്തികവും അല്ലാത്തതുമായ 128 സേവനങ്ങൾക്കായി നടന്ന ഡിജിറ്റൽ ഇടപാടുകൾ തെലങ്കാനയിൽ 10.02 കോടിയാണ്. ഗുജറാത്ത് 8.64 കോടിയുമായി രണ്ടാം സ്ഥാനത്താണ്.

രണ്ടുമാസത്തെ കാലയളവിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നത് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള യുഐഡിഎഐ സേവനങ്ങളാണ്. 113.61 കോടി യുഐഡി സേവനങ്ങൾ ഇക്കാലയളവിനിടെ നടന്നു. കിസാൻ എസ്.എം.എസ് പോർട്ടൽ ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ സേവനങ്ങളാണ് രണ്ടാം സ്ഥാനത്ത്. 25 കോടിയോളംവരുമിത്. പ്രധാനമമന്ത്രി ജൻ ധൻ യോജനയുടെ വിവിധ ഇടപാടുകളിലായി 10.47 കോടി ഇടപാടുകളും നടന്നു. ഇക്കാലയളവിൽ റെയിൽ വേ റിസർവേഷനുമാത്രം 6.38 കോടി ഡിജിറ്റൽ ഇടപാടുകൾ നടന്നതായും കണക്കുകൾ തെളിയിക്കുന്നു.