- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷി പറയാൻ മഞ്ജുവാര്യർ എത്തുമെന്ന് പ്രതീക്ഷ; മാപ്പുസാക്ഷിയാകാൻ ഉഗ്രൻ അപ്പുണ്ണിയെന്നും വിലയിരുത്തൽ; നാദിർഷായെ ഗൂഢാലോചനയിൽ പ്രതിയാക്കില്ല: നടിയും ദിലീപും തമ്മിലെ 'അമ്മ' ഷോയിലെ ഗ്വഗ്വാ വിളി സ്ഥിരീകരിക്കാൻ സിനിമാക്കാർക്ക് മടി; കോടതിയിൽ പൊളിയാതിരിക്കാൻ കരുതലോടെ പൊലീസ്
കൊച്ചി: നടൻ ദിലീപ് അറസ്റ്റിലായ കേസിൽ കോടതിയിൽ എത്തി മൊഴി പറയാൻ സിനിമാക്കാർക്ക് താൽപ്പര്യക്കുറവ്. ഇത് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത ഏറെയാണ്. ഗൂഡോലോചനയിൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ സാധൂകരിക്കുന്നതിന് ഇത് വെല്ലുവിളിയാണ്. അമ്മയുടെ ഷോയുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും നടനുമായുള്ള പ്രശ്‌നം നേരിൽ കണ്ടവർ പോലും അത് കോടതിയിൽ വെളിപ്പെടുത്തില്ല. ഷൂട്ടിങ് സെറ്റിൽ നടൻ ദിലീപും പൾസറും തമ്മിലെ അടുപ്പം വ്യക്തമാക്കുന്നതിനും സിനിമാക്കാരുടെ മൊഴി പൊലീസിന് തുണയാകില്ല. ഇത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കും. അതിനിടെ കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ പ്രധാന സാക്ഷിയാകും. മഞ്ജുവിൽ നിന്ന് മൊഴിയെടുത്തപ്പോൾ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഈ വിഷയങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയ്ക്ക് ഇടയാക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് എ.ഡി.ജി.പി ബി. സന്ധ്യയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്.
കൊച്ചി: നടൻ ദിലീപ് അറസ്റ്റിലായ കേസിൽ കോടതിയിൽ എത്തി മൊഴി പറയാൻ സിനിമാക്കാർക്ക് താൽപ്പര്യക്കുറവ്. ഇത് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത ഏറെയാണ്. ഗൂഡോലോചനയിൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ സാധൂകരിക്കുന്നതിന് ഇത് വെല്ലുവിളിയാണ്. അമ്മയുടെ ഷോയുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും നടനുമായുള്ള പ്രശ്‌നം നേരിൽ കണ്ടവർ പോലും അത് കോടതിയിൽ വെളിപ്പെടുത്തില്ല. ഷൂട്ടിങ് സെറ്റിൽ നടൻ ദിലീപും പൾസറും തമ്മിലെ അടുപ്പം വ്യക്തമാക്കുന്നതിനും സിനിമാക്കാരുടെ മൊഴി പൊലീസിന് തുണയാകില്ല. ഇത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കും.
അതിനിടെ കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ പ്രധാന സാക്ഷിയാകും. മഞ്ജുവിൽ നിന്ന് മൊഴിയെടുത്തപ്പോൾ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഈ വിഷയങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയ്ക്ക് ഇടയാക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് എ.ഡി.ജി.പി ബി. സന്ധ്യയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്.
വിവാഹബന്ധം തകരാനിടയായ കാര്യങ്ങൾ വിശദമായി സംസാരിച്ചെന്നാണ് വിവരം. കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്ജു വിശദീകരിച്ചു. ഇതിനുശേഷമാണ് ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ ചോദ്യം ചെയ്തത്. മഞ്ജുവിനോയും സാക്ഷിയാകേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തനിക്ക് അറിയാവുന്നത് എവിടേയും പറയാമെന്ന് മഞ്ജു വിശദീകരിച്ചതായാണ് സൂചന. മഞ്ജുവിന് പുറമേ ചില സിനിമാക്കാരെ കൂടി സാക്ഷി പട്ടികയിൽ വേണം. മാപ്പുസാക്ഷിയുടെ കാര്യത്തിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കിട്ടാത്തതും പൊലീസിനെ വലയ്ക്കുന്നു.
മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിൽ നിന്ന് പിടിച്ചെടുത്ത മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ലെങ്കിലും മായ്ച്ചു കളഞ്ഞതാണോയെന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഞായറാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രാജു ജോസഫിനെ വിട്ടയച്ചിരുന്നു. പ്രതീഷ് ചാക്കോയുടെ ഓഫീസിൽ കിടന്നതാണെന്ന് പറഞ്ഞാണ് രാജു ജോസഫ് മെമ്മറി കാർഡ് പൊലീസിന് കൈമാറിയത്. ഈ കാർഡുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പൊലീസിന് നേരത്തേ ലഭിച്ചുവെങ്കിലും അത് മെമ്മറി കാർഡിൽ നിന്ന് പകർത്തിയതാണെന്ന് വ്യക്തമായിരുന്നു. മൊബൈൽ ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏല്പിച്ചെന്നാണ് സുനിയുടെ മൊഴി. ഇത് ദിലീപിന് കൈമാറിയോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തള്ളിയാൽ ഉടൻ അറസ്റ്റുണ്ടായേക്കും. പ്രതിയാകുമെന്ന് ഉറപ്പായ ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ അറസ്റ്റ് പൊലീസ് നീട്ടിക്കൊണ്ടുപോകുകയാണ്.
ഇയാൾ പൊലീസ് കസ്റ്റഡിയിൽ രഹസ്യകേന്ദ്രത്തിലാണെന്നാണ് സൂചന. നാദിർഷയും പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനാണ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്ന വാദവും സജീവമാണ്. ഇതിൽ അപ്പുണ്ണിയേയും നാദിർഷായേയും മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ജാമ്യ ഹർജിയിൽ പൊലീസ് ഉന്നയിക്കുന്ന തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് അപ്പുണ്ണിയിലേക്കാണെന്ന് ദിലീപ് ആരോപിക്കുന്നുണ്ട്. അതായത് കുറ്റകൃത്യം ചെയ്തത് അപ്പുണ്ണിയാകാമെന്ന പരോക്ഷ സൂചനയാണ്. ഈ സാഹചര്യത്തിൽ അപ്പുണ്ണിയെ ദിലീപിനെതിരാക്കി മാപ്പുസാക്ഷിയാക്കാനാണ് നീക്കം.
അപ്പുണ്ണിയെ പോലൊരു മാപ്പുസാക്ഷിയെ കിട്ടിയാൽ കേസിൽ ദിലീപിന് ശിക്ഷയുറപ്പാണെന്ന് പ്രോസിക്യൂഷൻ തിരിച്ചറിയുന്നു. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നാദിർഷാ മാപ്പുസാക്ഷിയാകാൻ വിസമ്മതം തുടരുന്ന സാഹചര്യത്തിലാണ് ഇത്. നാദിർഷാ കേസിൽ പ്രതിയാകും. എന്നാൽ ഗൂഢാലോചന കുറ്റം ചുമത്തില്ല. ദിലീപിനെ സഹായിച്ചുവെന്നത് മാത്രമാകും നാദിർഷായ്‌ക്കെതിരെ ചുമത്തുക.