കൊച്ചി: ദിലീപിനെ കേസിൽ കുടുക്കിയത് മഞ്ജു വാര്യരോ? സംവിധായകൻ ശ്രീകുമാർ മേനോനും ബിനീഷ് കോടിയേരിക്കും ഇതിൽ എന്തെങ്കിലും പങ്കുണ്ടോ? മലയാളി ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് ഇത്. നടിയെ ആക്രമിച്ച കേസിൽ വിചാരണയിലേക്ക് കാര്യങ്ങളെത്തുമ്പോഴാണ് ഈ വാദങ്ങൾ ദിലീപ് പക്ഷം ചർച്ചയാക്കിയത്. കോടതിയിൽ അടക്കം ഈ നിലപാടാണ് വിശദീകരിച്ചത്. കേസിൽ ദിലീപിന്റെ കൂട്ടുപ്രതി മാർട്ടിനും മഞ്ജുവാര്യർക്ക് എതിരെയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇത്തരം തുറന്നു പറച്ചിലിനെതിരെ മഞ്ജു വാര്യർ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ശ്രീകുമാർ നായരും ബിനീഷും കേസ് കൊടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇതിനിടെ ദിലീപിനെ കുടുക്കിയ കേസിൽ മഞ്ജുവിന് യാതൊരു പങ്കുമില്ലെന്ന വെളിപ്പെടുത്തലും എത്തുകയാണ്. അഡ്വ. വികെ ജ്ഹഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്. മംഗളം സിനിമയിലാണ് ദിലീപിനെ ഏറെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നത്. എഡിജിപി സന്ധ്യയ്‌ക്കെതിരേയും ദിലീപ് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതെല്ലാം ദിലീപിനെ തന്നെ തിരിച്ചുകടിക്കുമെന്നാണ് അഡ്വക്കേറ്റ് വിശദീകരിക്കുന്നത്. കേസിലേക്ക് മഞ്ജുവും സന്ധ്യയും ശ്രീകുമാർ മേനോനും ബിനീഷ് കോടിയേരിയും എത്തുന്നത് തന്റെ ഭാവനയുടെ ഫലമാണെന്ന് അഡ്വക്കേറ്റ് പറയുന്നു. ദിലീപിന് വേണ്ടി താൻ തയ്യാറാക്കിയ റിട്ട് ഹർജിയിലെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നതെന്നും ഇതിൽ യാതൊരു സത്യവുമില്ലെന്ന തരത്തിലാണ് മംഗളം സിനിമയിലെ അഡ്വ ജഹ്ദറിന്റെ വെളിപ്പെടുത്തൽ

മംഗളം സിനിമയിൽ അദ്ദേഹം എഴുതുന്നത് ഇങ്ങനെ: ദിലീപിനു വേണ്ടി ഹർജി തയാറാക്കിയ എനിക്കു മാത്രമേ ഞാൻ തന്നെ തയാറാക്കിയ ഹർജിയിൽ ഒളിഞ്ഞിരിക്കുന്ന തിരിഞ്ഞുകടിക്കുന്ന സത്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ. അനാവശ്യ വിവാദങ്ങളിലേക്ക് മഞ്ജുവാര്യരെയും ശ്രീകുമാരമേനോനെയും എ.ഡി.ജി.പി സന്ധ്യയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചതിന്റെ പ്രത്യാഘാതങ്ങൾ ദിലീപിനെ കാത്തിരിക്കുകയാണ്. ആരോപണ വിധേയരായ ഈ നിരപരാധികൾ ദിലീപിനെതിരെ മാനനഷ്ടക്കേസിനു പോയാൽ ദിലീപിന്റെ അടപ്പിളകും എന്ന കാര്യത്തിപൽ സംശയം വേണ്ട.

ഇങ്ങനെയുള്ള നിരവധി പഴുതുകളാണ് നിയമോപദേശം ശ്രവിക്കാതെ തിടുക്കത്തിൽ ജാമ്യഹർജിയിൽ വേണ്ടതും വേണ്ടാത്തതും കുത്തിനിറച്ചതു കൊണ്ട് ദിലീപ് സൃഷ്ടിച്ചത്. ജാമ്യഹർജിയിൽ മഞ്ജു വാര്യരേയും എ.ഡി.ജി.പി സന്ധ്യയേയും വലിയ കുറ്റവാളികളായി ചിത്രീകരിച്ചപ്പോൾ മൂന്നാം ജാമ്യഹർജി പരിഗണിക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിമിഷം ശങ്കിച്ചു. ഹർജിയിൽ പറയുന്നതു പോലെ അന്വേക്ഷണ സംഘവും എ.ഡി .ജി. പി സന്ധ്യയും മഞ്ജുവും ശ്രീകുമാർ മേനോനും ഗൂഢാലോച നടത്തി ദിലീപിനെ ചതിച്ചതാണോ എന്ന ശങ്ക ഒരു ദിവസം ഹൈക്കോടതിയുടെ മനസ്സിലുദിച്ചു. ആ സംശയത്തിന്റെ ആനുകൂല്യമാണ് ദിലീപിനു ജാമ്യം കിട്ടാൻ കാരണം.

എന്നാൽ മേൽ പറഞ്ഞവർ ആരും തന്നെ ദിലീപിനെതിരെ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ജാമ്യ ഹർജിയിൽ പറയുന്ന കഥ തന്റെ ഭാവനയിൽ വിരിഞ്ഞതാണ്. ഒരഭിഭാഷകന്റെ തന്ത്രം. ദിലീപിനു ജാമ്യം ലഭിക്കാൻ എന്റെ ഭാവനയിലും ബുദ്ധിയിലും വിരിഞ്ഞ കുതന്ത്രം. എന്നാൽ എന്നെയും കടത്തിവെട്ടി ദിലീപ് എന്റെ ബുദ്ധിയേയും തൂക്കി വിറ്റ് വലിയ മഹാനായി വിലസുകയാണ്. എന്റെ ബുദ്ധിയും ഭാവനയും അധ്യാനവും ചൂഷണം ചെയ്ത ശേഷം ഒരു കറിവേപ്പില പോലെ എന്നെ ഉപേക്ഷിക്കുകയാണ് ദിലീപ ് ചെയ്തത്. ഒരു നന്ദി വാക്കു പോലും ദിലീപിൽ നിന്നും കിട്ടിയില്ല. കിട്ടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. നന്ദിയുള്ളവനാണ് ആശ്രിത വത്സലനാണ് ദിലീപ് എന്നു ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ യാതൊരു സത്യവുമില്ല. തനിക്ക് ആവശ്യമുള്ളവരെ ഉപയോഗപ്പെടുത്തിയ ശേഷം വലിച്ചെറിയുക എന്നതാണ് ദിലീപിന്റെ രീതി എന്നാണ് എനിക്കും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

സിനിമ എന്ന കലാരൂപത്തിലൂടെ നിറഞ്ഞു നിൽക്കാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ് എന്നാൽ ചിലർ ഈ സൗഭാഗ്യത്തെ തങ്ങളുടെ മനസ്സിലുള്ള പൈശാചികതയിലൂടെ കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഈ ഭാഗ്യം ചിന്നിത്തെറിക്കുന്നത് ഞാനും നിങ്ങളും ഈ അടുത്ത കാലത്തു കണ്ടു. മലയാള സിനിമയിലെ സൂപ്പർ താരമായിരുന്ന ദിലീപിന്റെ പതനം നാം കണ്ടു. നന്മയുടെ അവതാരമായി സിനിമയിൽ ഉടലെടുക്കുന്ന ദിലീപിന്റെ പൈശാചികത കേരളജനത കണ്ട് ഞെട്ടിയത് 2017 ഫെബ്രുവരി 18-ാം തീയതിയാണ്. മലയാള സിനിമയിലെ ഒരു പാവം നായികാ താരത്തെ ക്രൂരവും പൈശാചികവുമായി സിനിമയിലൂടെ നേടിയ സമ്പാദ്യവും സ്വാധീനവും ദിലീപ് വിനിയോഗിക്കുന്ന ഞെട്ടലോടെയാണല്ലോ ലോകം കണ്ടത്. സിനിമ എന്ന കലയെ ഏറ്റവും അധമമായി ഉപാസിക്കുന്ന ഇത്തരക്കാരെ മലയാളികൾ ഇനിയും സിനിമയിൽ വെച്ചു പൊറുപ്പിക്കണോ എന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടിയിരിക്കുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ തിരുകി കയറ്റാൻ അധമമായ എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടുമോ കിട്ടുമോ എന്നുള്ള അന്വേക്ഷണമാണ്് ദിലീപിനെയും ബന്ധുക്കളെയും എന്റെ അടുക്കലേക്ക് എത്തിച്ചത്. തുടർന്ന് ഞാൻ എന്റെ മറ്റു തിരക്കുകൾ മാറ്റിവച്ച് ഒരു മാസക്കാലം വളരെ അഗാധമായ ഒരൂ പഠനം നടത്തുകയും തുടർന്ന് എന്റെ പഠനങ്ങൾ കൂട്ടിയോജിപ്പിച്ച്് ദിലീപിനെ രക്ഷിക്കുന്ന തരത്തിൽ ഒരു ഹർജി തയ്യാറാക്കുകയുമാണ് ചെയ്തത്. ദിലീപിന്റെ പരാതി ഒരു റിട്ട് പെറ്റീഷനായി കോടതിയിൽ നൽകാവുന്ന രീതിയിലാണ് ഞാൻ തയ്യാറാക്കിയത്. ഇത് ഞാൻ ദിലീപിന്റെ ബന്ധുക്കളെ ഏൽപ്പിച്ചു.

തുടർന്ന് ദിലീപിന്റെ ബന്ധുക്കളും ജയിലിലുള്ള ദിലീപും ദിലീപ് പുതുതായി നിയോഗിച്ച അഭിഭാഷകനും കൂടിയാലോചിച്ച് ദിലീപ് റിട്ട് പെറ്റീഷൻ നൽകന്നതിനു പകരം ഹൈക്കോടതിയിൽ നൽകുന്ന ജാമ്യാപേക്ഷയിൽ ഇതെല്ലാം ഉപയോഗിച്ചു. റിട്ട് പെറ്റീഷനായി നൽകാൻ ഞാൻ ഏൽപ്പിച്ച സംഗതി ജാമ്യ ഹർജിയായി ഉപയോഗിച്ചതിലൂടെ ദിലീപ് തന്നെ തനിക്കുള്ള കുഴി തോണ്ടുകയാണ് ചെയ്തത്. ജാമ്യാപേക്ഷയിൽ പരാമർശിക്കപ്പെട്ട കുറ്റാരോപിതർക്കെല്ലാം തന്നെ ദിലീപിനെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കാവുന്നതാണ്. ഇതൊരു കുഴിയാണ് ദിലീപ് തന്നെ കുഴിച്ച കുഴി. കുഴിയിൽ മുന്നോട്ടുള്ള യാത്രയിൽ ഇനി ദിലീപ് കാണാനിരിക്കുന്നതേയുള്ളു.

സിനിമിലൂടെ നിരപരാധിത്വം തെളിയിക്കാനുള്ള ദിലീപിന്റെ ശ്രമവും അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. താൻ നിരപരാധിയാണെന്നു കാണിക്കുന്ന ചില ചേരുവകൾ ദിലീപ് കമ്മാര സംഭവത്തിൽ ചേർത്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. 100 രൂപ കൊടുത്ത് തിയേറ്ററിൽ കയറുന്നവൻ സിനിമ കണ്ട് കയ്യടിച്ചു എന്നു വരും. പക്ഷേ സിനിമ തിയേറ്ററല്ല കോടതി. അവിടെ തെളിവുകൾ ദിലീപിനെതിരെ തിരിയുമ്പോൾ കയ്യടിക്കാൻ ഫാൻസ് ഉണ്ടാവില്ല. ദിലീപ് അതോർത്താൽ നല്ലത്. -ഇങ്ങനെയാണ് വികെ ജഹ്ഫർ കുറിക്കുന്നത്.