- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടുമെത്തിയിൽ ഉറങ്ങിയിരുന്ന താരരാജാവ് ഇന്നലെ രാത്രി ഉറക്കിളച്ച് കുത്തിയിരുന്നത് ആലുവ പൊലീസ് ക്ലബ്ബിലെ സാധാരണ മുറിയിൽ; ഉറങ്ങാൻ അനുവദിച്ചിട്ടും കണ്ണടക്കാതെ കസേരയിൽ തന്നെ ഇരുന്ന് നേരം വെളുപ്പിച്ചു; രാത്രി മുഴുവൻ നീണ്ട ചോദ്യം ചെയ്യലിൽ തളർന്നു നടൻ
ആലുവ: ഇന്നലെ വരെ മലയാള സിനിമയെ കൈവെള്ളയിൽ വെച്ച് തട്ടിക്കളിച്ച വ്യക്തിയെന്ന് അഹങ്കരിച്ച വ്യക്തിയാണ് ജനപ്രിയ നായകനെന്ന ടാഗ് സ്വയം എടുത്തണിഞ്ഞ നടൻ ദിലീപ്. മലയാള സിനിമയുടെ എല്ലാം മേഖലയിലും കൈവെച്ച താരം ഇന്നലെ ആലുവ പൊലീസ് ക്ലബ്ബിലെ സാധാരണ മുറിയിൽ ഉറക്കമിളിച്ചിരുന്നു. കൊതുകകടിയും കൊണ്ട് പൊലീസുകാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കസേരയിൽ കണ്ണടക്കാതെ ഇരിക്കുകയായിരുന്നു ഇന്നലെ വരെ പട്ടുമെത്തയിൽ ഉറങ്ങിയിരുന്ന താരം. ഇടയ്്ക്കിടെ പൊലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെ ഉറക്കമില്ലാതെ കഴിച്ചു കൂട്ടേണ്ടി വന്നു നടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരൻ. പൊലീസ് ചോദ്യം ചെയ്യലിനിടെ പൊലീസ് പൊട്ടികക്രഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിൽ വെച്ച് ഇന്നലെ ഭക്ഷണം പൊലീസ് നൽകിയെങ്കിലും താരം കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. പൊലീസിന്റെ ചോദ്യം ചെയ്യൽ ഇവിടെ പുരോഗമിക്കുകയാണ്. മെഡിക്കൽ സംഘവും താരത്തെ പരിശോധിക്കാൻ ആലുവയിൽ എത്തിയിരുന്നു. പ്രതിയുടെ വൈദ്യപരിശോധന ഡോക്ടർമാർ പൂർത്തിയാക്കുകയും ചെയ്തു. രാത്രി വൈകിയും ആലുവ പൊലീ
ആലുവ: ഇന്നലെ വരെ മലയാള സിനിമയെ കൈവെള്ളയിൽ വെച്ച് തട്ടിക്കളിച്ച വ്യക്തിയെന്ന് അഹങ്കരിച്ച വ്യക്തിയാണ് ജനപ്രിയ നായകനെന്ന ടാഗ് സ്വയം എടുത്തണിഞ്ഞ നടൻ ദിലീപ്. മലയാള സിനിമയുടെ എല്ലാം മേഖലയിലും കൈവെച്ച താരം ഇന്നലെ ആലുവ പൊലീസ് ക്ലബ്ബിലെ സാധാരണ മുറിയിൽ ഉറക്കമിളിച്ചിരുന്നു. കൊതുകകടിയും കൊണ്ട് പൊലീസുകാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കസേരയിൽ കണ്ണടക്കാതെ ഇരിക്കുകയായിരുന്നു ഇന്നലെ വരെ പട്ടുമെത്തയിൽ ഉറങ്ങിയിരുന്ന താരം. ഇടയ്്ക്കിടെ പൊലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെ ഉറക്കമില്ലാതെ കഴിച്ചു കൂട്ടേണ്ടി വന്നു നടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരൻ. പൊലീസ് ചോദ്യം ചെയ്യലിനിടെ പൊലീസ് പൊട്ടികക്രഞ്ഞു.
ആലുവ പൊലീസ് ക്ലബ്ബിൽ വെച്ച് ഇന്നലെ ഭക്ഷണം പൊലീസ് നൽകിയെങ്കിലും താരം കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. പൊലീസിന്റെ ചോദ്യം ചെയ്യൽ ഇവിടെ പുരോഗമിക്കുകയാണ്. മെഡിക്കൽ സംഘവും താരത്തെ പരിശോധിക്കാൻ ആലുവയിൽ എത്തിയിരുന്നു. പ്രതിയുടെ വൈദ്യപരിശോധന ഡോക്ടർമാർ പൂർത്തിയാക്കുകയും ചെയ്തു. രാത്രി വൈകിയും ആലുവ പൊലീസ് ക്ലബ്ബിന് മുന്നിൽ മാധ്യമപ്രവർത്തകരുടെയും ജനങ്ങളുടെയും വലിയ സംഘമിവിടെ ഉണ്ടായിരുന്നു. ഇതോടെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ സാധിച്ചില്ല.
ദിലീപിനെ മജിസ്‌ട്രേറ്റിന്റെ അങ്കമാലിയിലെ വസതിയിൽ എത്തിച്ചു. അങ്കമാലി മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപുമായുള്ള പൊലീസ് വാഹനം അങ്കമാലിയിൽ എത്തി. പൊലീസ് വാനിലാണ് ദിലീപിനെ കൊണ്ടു പോകുന്നത്.
ഇന്നലെ വൈകുന്നരം ആറരയോടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാലത്ത് പൊലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. കൊച്ചിയിൽ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരിൽ നിന്ന് കാറിൽ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നൽകിയ പരാതിയെ തുടർന്ന് ആദ്യം പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് പൊലീസിന് നിർണായകമായ ചില സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചത്.
കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ കഥയാകെ മാറി.
തനിക്ക് നടിയോട് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസിനോട് ദിലീപ് സമ്മതിച്ചതായാണ് വിവരം. കുടുംബജീവിതത്തിൽ നടി നടത്തിയ ഇടപെടലാണ് അവരോടുള്ള പകയ്ക്ക് കാരണമെന്നും ദിലീപ് പറഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ അറസ്റ്റ് ഈ കേസിന്റെ അവസാനമല്ല, തുടരന്വേഷണത്തിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായിട്ടാണ് അറസ്റ്റെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി ദിലീപിനെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടാകുകയെന്നും ബെഹ്റ പറഞ്ഞിരുന്നു.