- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിലെ നേതാവിന്റെ സന്തത സഹചാരി; ജനപ്രതിനിധിയുടെ സംസാരരീതിയും പെരുമാറ്റവും പിന്തുടർന്ന ബിസിനസ്സുകാരൻ; മുസ്ലീമാണെന്ന് തെറ്റിധരിച്ച് പലരും വിളിച്ചത് 'ഇക്ക' എന്ന്; നായരെങ്ങനെ ഇക്കയായി എന്ന സംശവും മാറി; വിഐപി ശരത് തന്നെ; ദിലീപിന്റെ കൂട്ടുകാരനെ തേടി പൊലീസ് ഊട്ടിയിലേക്ക്
കൊച്ചി: ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ ഊട്ടിയിലെന്ന് സംശയം. ഒളിവിൽ പോയ ശരത്തിനെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. ഊട്ടിയിൽ റിസോർട്ടുള്ള ശരത് അവിടേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. അതിനിടെ ശരത് തന്നെയാണ് 'ഇക്ക'യെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആലുവയിലെ ഒരു നേതാവിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ശരത്. ദിലീപുമായും ഈ നേതാവിന് അടുപ്പമുണ്ട്. അങ്ങനെയാണ് നേതാവുമായും ശരത്ത് അടുപ്പമുണ്ടാക്കുന്നത്.
ദിലീപിന്റെ വിശ്വസ്തൻ എന്ന പരിഗണനയാണ് നേതാവും ആലുവയിലെ സൂര്യ ഹോ്ട്ടൽ ഉടമയായ ശരത്തിന് നൽകിയിരുന്നത്. ആലുവയിലെ എല്ലാം പൊലീസ് ഉദ്യോഗസ്ഥരുമായും അടുപ്പവുമുണ്ട്. നേതാവിന്റെ സംസാര രീതിയും പെരുമാറ്റവും ഇയാളും പിന്തുടർന്നിരുന്നു. നേതാവിനൊപ്പം കണ്ടിരുന്ന ശരത്തിനെ ആളുകൾ മുസ്ലീമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളിൽ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറയുന്നുണ്ട്.
ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകൾ, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന നടക്കുമ്പോൾ ദിലീപിന്റെ വീട്ടിൽ ശരത്ത് ഉണ്ടായിരുന്നതിന് ഒന്നിലധികം തെളിവും സാക്ഷിമൊഴികളും അന്വേഷണസംഘത്തിനു ലഭിച്ചു. ഈ സാഹചര്യത്തിൽ ശരത്തിനെ അറസ്റ്റു ചെയ്യാനാണ് തീരുമാനം. ഇതിന് വേണ്ടി പൊലീസ് ഊട്ടിയിലേക്ക് പോകും.
സംവിധായകൻ ബാലചന്ദ്രൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആറാമനായ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ റെക്കോർഡ് ചെയ്ത ശബ്ദത്തിന്റെ ഉടമ ശരത്താണെന്നു അന്വേഷണ സംഘം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ശരത്തിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുയെങ്കിലും ഇയാൾ ഒളിവിലാണെന്നു അന്വേഷണ സംഘം വ്യക്തമാക്കി. എന്നാലും ഫോറൻസിക്ക് പരിശോധനയിലൂടെ ശാസ്ത്രീയമായി ഉറപ്പിക്കണം. ശരത്തിന്റെ പാസ്പോർട്ട് പിടിച്ചടെുത്തതായിട്ടാണ് സൂചന.
ശബ്ദ സാമ്പിളുകളുടെ പരിശോധനാ ഫലമുൾപ്പെടെ ലഭിക്കാനുണ്ട്. ദൃശ്യത്തിന്റെ പകർപ്പ്, തോക്ക് തുടങ്ങിയവ കണ്ടെത്താൻ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ വീടുകളിലും ഓഫീസിലും പരിശോധന നടത്തിയിരുന്നു. ദിലീപിന്റെ വീട്ടിൽനിന്നും മൊബൈൽ ഫോണുകളും പെൻഡ്രൈവും മറ്റും പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിക്കുന്നതിനായി സിഡാക്കിലേക്ക് അയച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തീരുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതിയുടെ പരിഗണനയിലാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് പുതിയ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. അതിനാൽ, ആദ്യത്തെ കേസിന്റെ വിചാരണ തുടരണമോ എന്ന കാര്യത്തിൽ വിചാരണകോടതി തീരുമാനമെടുക്കും. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. അവർക്കു സമൻസ് അയയ്ക്കാൻ നടപടിയുണ്ടാകും. അതിനുശേഷം വിസ്താരം ആരംഭിക്കും. സർക്കാരിനു വേണ്ടി തൃശൂർ ജില്ലാകോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ ഇന്നു ഹാജരാകും. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. അനിൽ കുമാർ രാജിവച്ച സാഹചര്യത്തിലാണു പുതിയ ക്രമീകരണം.
സ്പെഷൽ പ്രോസിക്യൂട്ടറുടെ രാജി സ്വീകരിച്ചുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. വിചാരണകാലാവധി ആറുമാസത്തേക്കു നീട്ടണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടക്കുകയാണെന്നും പുതിയ സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ