- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഇപ്പോഴത്തെ കേസിൽ കാർണിവൽ ഉടമയിൽ നിന്ന് ക്രൈംബ്രാഞ്ച് ആഗ്രഹിക്കുന്നത് നടനെ കുടുക്കാനുള്ള മൊഴി; ദിലീപിനെ കുടുക്കാൻ ദേ പുട്ട് പാർട്ണറെ ചോദ്യം ചെയ്യുമ്പോൾ
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാനായി ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ശ്രീകാന്ത് ഭാസിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ദേ പുട്ട് എന്ന സ്ഥാപനത്തിൽ ദിലീപിന്റെ പാർട്ണറാണ് ശ്രീകാന്ത് ഭാസി.
ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് നേരത്തേയും കാർണിവൽ ഗ്രൂപ്പ് ചർച്ചകളിൽ എത്തിയിരുന്നു. ദീപിനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത് കാർണിവൽ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നടിയെ ആക്രമിക്കപ്പെട്ട ഗൂഡോലചനക്കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമയിലെ ക്ലൈമാക്സുകളേയും വെല്ലുന്ന തിരക്കഥയിലായിരുന്നു. അന്ന് 83 ദിവസമാണ് ദിലീപ് അകത്തു കിടന്നത്. ഒരുപക്ഷേ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിൽ ആ നീക്കവും പൊളിയുമായിരുന്നു. ആരും തന്നെ അറസ്റ്റ് ചെയ്യില്ലെന്ന അഹന്തയാണ് അന്ന് ദിലീപിനെ അകത്താക്കിയത്. ആ തെറ്റിൽ നിന്ന് പിന്നീട് ദിലീപ് പാഠം പഠിച്ചു.
പുതിയ കേസിൽ ദിലീപ് കൃത്യമായി തന്നെ നീങ്ങി. അഡ്വ രാമൻപിള്ളയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തു. ഇതോടെ രണ്ടാമതൊരു അറസ്റ്റിൽ നിന്നാണ് ദിലീപ് രക്ഷപ്പെട്ടു. അപ്പോഴും കാർണിവൽ ഗ്രൂപ്പ് ഈ കേസിലും ചർച്ചയാവുകയാണ്. സാമ്പത്തിക ഇടപാടുകൾ തിരിച്ചറിഞ്ഞാണ് ശ്രീകാന്ത് ഭാസിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2017ലായിരുന്നു ദിലീപിന്റെ നടിയെ ആക്രമിച്ച കേസിലെ അറസ്റ്റ്. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അന്വേഷണ സംഘം കുടുക്കിയത്.
ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തിൽ പോലും കരുതിയില്ല. ആലുവയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത് എന്നാണ് സൂചനകൾ പുറത്തു വന്നത്. കേസിൽ താൻ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാൽ സംഭവിച്ചത് മറ്റൊന്നും. കാർണിവൽ ഗ്രൂപ്പിന്റേതായിരുന്നു ഈ ഗസ്റ്റ് ഹൗസ് എന്നാണ് അന്ന് ചർച്ചയായത്.
വിതരണക്കാരുടെ സംഘടനയുടെ തലപ്പത്തേക്ക് ദിലീപിനെ എത്തിക്കുന്നതിൽ കാർണ്ണിവർ ഗ്രൂപ്പും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്. നടിയെ ആക്രമിച്ച കേസിൽ സംശയം എല്ലാം തന്നിൽ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അങ്ങനെ അകത്തായി.
കേസിലെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് ചില പൊലീസുകാർ ദിലീപിനെ സമീപിക്കുകയായിരുന്നു എന്നാണ് അന്ന് വിശ്വസനീയ കേന്ദ്രങ്ങൾ മറുനാടന് നൽകിയ സൂചന. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകൻ കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെയുള്ള ചർച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം.
പൊലീസ് ഉദ്യോഗസ്ഥനെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് ഈ ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്തതും ദിലീപായിരുന്നു. കൃത്യസമയത്ത് ദിലീപ് എത്തുകയും കൂടിക്കാഴ്ച തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ചതിക്കപ്പെട്ട കാര്യം ദിലീപ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഡിജിപി ഓഫീസിലിരുന്നുള്ള ലോക്നാഥ് ബെഹ്റയുടെ ചോദ്യങ്ങളോട് ദിലീപ് പതറുകയും ചെയ്തു. ഇത് അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചു. പിന്നീട് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിൽ കൊണ്ടു വന്നു. ഇതിന് ശേഷമാണ് അറസ്റ്റ് വിവരം പുറംലോകം പോലും അറിഞ്ഞത്.
അന്ന് ദിലീപിനൊപ്പം ഉണ്ടായിരുന്നത് സൂര്യ ഹോട്ടൽ ഉടമയായ ശരത്തും ഉണ്ടായിരുന്നു. ശരത്തിനേയും അന്ന് ദിലീപിനൊപ്പം ആലുവ ഗസ്റ്റ് ഹൗസിലെത്തിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞ് വരും വഴി ദിലീപിനെ പൊക്കിയെന്നാണ് പൊലീസ് അന്ന് ഔദ്യോഗികമായി പുറത്തു പറഞ്ഞിരുന്നത്.ഗസ്റ്റ് ഹൗസിൽ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും. പിന്നെ 83 ദിവസം തടവറയിൽ ദിലീപ് കിടന്നു.
മറുനാടന് മലയാളി ബ്യൂറോ