- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം നാലപത് ദിവസത്തിനുള്ളിൽ തീർക്കണം; പുതിയ മേധാവി നാൾവഴി പഠിച്ച ശേഷം നിർണ്ണായക തീരുമാനം എടുക്കും; അതുവരെ സിനിമാക്കാരെയോ അഭിഭാഷകരെയോ ചോദ്യം ചെയ്യില്ല; കാവ്യാ മാധവനും ആ രണ്ട് നടികൾക്കും താൽകാലിക ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം നിശ്ചലമാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും തുടരന്വേഷണം മുറുകുന്നതിനിടെ ക്രൈംബ്രാഞ്ച് തലപ്പത്തുവന്ന മാറ്റം കേസിനെ ബാധിക്കും. നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യില്ല. ക്രൈംബ്രാഞ്ച് മേധാവിയുടെ മനസ്സ് അറിഞ്ഞ ശേഷമേ അതുണ്ടാകൂ. അഭിഭാകരെ ചോദ്യം ചെയ്യുന്നതും നീട്ടും. സർക്കാരിന് താൽപ്പര്യമില്ലാത്ത തരത്തിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് മേധാവിയുടെ തീരുമാന പ്രകാരമാകും നീക്കങ്ങൾ.
സർക്കാർ നടപടിയെ തുടർന്ന് കാവ്യാമാധവൻ ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യുന്നത് വൈകും. പുതിയ മേധാവിയെത്തി കേസിന്റെ നാൾവഴി പഠിച്ച ശേഷമേ ഇനി അന്വേഷണസംഘം മുന്നോട്ട് പോവുകയുള്ളു. നടിയെ ആക്രമിച്ചക്കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ 40 ദിവസമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്, ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചനാക്കേസിലും തെളിവുകൾ ശേഖരിക്കണം. കാവ്യമാധവനെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടത് ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു.
ഒറ്റ രാത്രികൊണ്ട് എസ്.ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റിയതോടെ അന്വേഷണം പാതിവഴിയിൽ നിലച്ചു. ഇനി 40 ദിവസം കൊണ്ട് കാര്യങ്ങൾ പൂർത്തിയാകൻ ഇടയില്ല. അങ്ങനെ വന്നാൽ കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വരും. അത് ദിലീപിന് അനുകൂലമായി മാറുകയും ചെയ്യും. പുതിയ മേധാവിയെത്തി കേസിന്റെ നാൾ വഴികൾ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ഇനി അന്വേഷണസംഘത്തിന് മുന്നോട്ടുപോകാൻ സാധിക്കുള്ളു.
നടിയെ ആക്രമിച്ച കേസ് പുനരന്വേഷണം മെയ് അവസാനംവരെയാണ് കോടതി നീട്ടിനൽകിയിരിക്കുന്നത്. ഈവിഷയങ്ങളിലൊക്കെ പുതിയ ക്രൈംബ്രാഞ്ച് മേധാവി തീരുമാനമെടുക്കേണ്ടതുണ്ട്. നിലവിൽ രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നടിയെ ആക്രമിച്ച കേസ് പുനരന്വേഷണം ഡിവൈ.എസ്‌പി. ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലും അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസന്വേഷണം എസ്‌പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുമാണ് മുന്നോട്ടുപോകുന്നത്. രണ്ടു സംഘവും ഇനി കരുതലോടെ മാത്രമേ മുമ്പോട്ട് പോകൂ. അടുത്തു തന്നെ പൊലീസിൽ സമഗ്ര അഴിച്ചു പണിയുണ്ടാകും. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആകെ സ്ഥലം മാറ്റം ഉണ്ടാകാനും സാധ്യത ഏറെയാണ്.
കാവ്യാ മാധവൻ, മറ്റു രണ്ട് നടിമാർ എന്നിവരെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത്. അന്വേഷണവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകുന്നുവെന്നതിന്റെ പേരിൽ കോടതിയിൽനിന്ന് ക്രൈംബ്രാഞ്ചിന് വിമർശനം നേരിട്ടിരുന്നു. അന്വേഷണസംഘത്തിനും ക്രൈംബ്രാഞ്ച് മേധാവിക്കും നേരെ ദിലീപിന്റെ അഭിഭാഷകൻ ആഭ്യന്തരസെക്രട്ടറിക്ക് പരാതിനൽകുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് മാറ്റംവന്നത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകരെയും ചോദ്യംചെയ്യണമെന്ന നിലപാടിലേക്ക് അന്വേഷണസംഘം വന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിരുന്നില്ല. പ്രതികളെയും ബന്ധുക്കളെയും ജുഡീഷ്യറിയെത്തന്നെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ച് മുൻ മേധാവിയുടെ കുടുംബസുഹൃത്താണെന്നുമായിരുന്നു അഭിഭാഷകന്റെ പരാതി.
അന്വേഷണവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരു ചാനലിനുമാത്രം പതിവായി നൽകുന്നുവെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. മറുനാടൻ മലയാളിയ്‌ക്കെതിരേയും വ്യാജ ആരോപണം ഉയർത്തി.
മറുനാടന് മലയാളി ബ്യൂറോ