- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസറിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്തത് ക്വട്ടേഷൻ തുകയിൽ വ്യക്തത വരുത്താൻ; ദൃശ്യത്തെളിവില്ലാത്തതിനാൽ പൾസറിന് കിട്ടിയ അഡ്വാൻസിൽ വ്യക്തത വരുത്താൻ സിഐ ബൈജു പൗലോസിന്റെ കരുനീക്കം; ദിലീപിന്റെ മൊഴികളിലെ വൈരുധ്യം പൊളിക്കാൻ കൂടുതൽ തെളിവ് തേടി പൊലീസ്; നടിയെ ആക്രമിച്ച ഗൂഢാലോചന കുറ്റത്തിൽ നിന്നും താരരാജാവ് രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെ നീക്കങ്ങൾ; കുറ്റപത്രത്തിൽ വിശദ നിയമോപദേശവും തേടും
പെരുമ്പാവൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസുനിയുടെ അമ്മയേയും ബന്ധുവിനെയും ചോദ്യം ചെയ്തത് പണമിടപാടുകളിൽ വ്യക്തവരുത്താൻ. അമ്മ ശോഭന ഇവരുടെ സഹോദരിയുടെ മകൻ വിഷ്ണു എന്നിവരെയാണ് ഇന്നലെ കേസിന്റെ മുഖ്യഅന്വേഷകൻ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. അതിനിടെ കേസിൽ ദിലീപിനെതിരായ കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ തുടങ്ങി കഴിഞ്ഞു. ഉടൻ കുറ്റപത്രം നൽകേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പരമാവധി തെളിവുകൾ കണ്ടെത്താനാണ് നീക്കം. കുറ്റപത്രം തയ്യാറായി കഴിഞ്ഞാൽ അത് വിശദ നിയമോപദേശത്തിന് അയക്കും. അതിന് ശേഷം മാത്രമേ കോടതിയിൽ സമർപ്പിക്കൂ. ഇത് കാരണം ഇനിയും ദിവസങ്ങൾ കുറ്റപത്രം കോടതിയിൽ എത്താൻ വേണ്ടി വരുമെന്നാണ് സൂചന. കേസിൽ ഈ മാസം കുറ്റപത്രം നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നിയമോപദേശം തേടാനുള്ള സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുന്നതിനാൽ ഇത് വീണ്ടും വൈകും. പ്രോസിക്യൂഷൻ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിൽ വ്യക്തത വരുത്താനാണ് സിഐ ബിജു പൗലോസിന്റെ ശ്രമം. പ്രത്യേക വിചാരണ കോട
പെരുമ്പാവൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസുനിയുടെ അമ്മയേയും ബന്ധുവിനെയും ചോദ്യം ചെയ്തത് പണമിടപാടുകളിൽ വ്യക്തവരുത്താൻ. അമ്മ ശോഭന ഇവരുടെ സഹോദരിയുടെ മകൻ വിഷ്ണു എന്നിവരെയാണ് ഇന്നലെ കേസിന്റെ മുഖ്യഅന്വേഷകൻ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. അതിനിടെ കേസിൽ ദിലീപിനെതിരായ കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ തുടങ്ങി കഴിഞ്ഞു. ഉടൻ കുറ്റപത്രം നൽകേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പരമാവധി തെളിവുകൾ കണ്ടെത്താനാണ് നീക്കം. കുറ്റപത്രം തയ്യാറായി കഴിഞ്ഞാൽ അത് വിശദ നിയമോപദേശത്തിന് അയക്കും. അതിന് ശേഷം മാത്രമേ കോടതിയിൽ സമർപ്പിക്കൂ. ഇത് കാരണം ഇനിയും ദിവസങ്ങൾ കുറ്റപത്രം കോടതിയിൽ എത്താൻ വേണ്ടി വരുമെന്നാണ് സൂചന.
കേസിൽ ഈ മാസം കുറ്റപത്രം നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നിയമോപദേശം തേടാനുള്ള സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുന്നതിനാൽ ഇത് വീണ്ടും വൈകും. പ്രോസിക്യൂഷൻ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിൽ വ്യക്തത വരുത്താനാണ് സിഐ ബിജു പൗലോസിന്റെ ശ്രമം. പ്രത്യേക വിചാരണ കോടതിയിലാകും ദിലീപിനെതിരായ വിചാരണ നടക്കുക. അതുകൊണ്ട് തന്നെ അതിവേഗം നടപടികൾ അവസാനിക്കും. അതിനാൽ ദിലീപിനെ കോടതി വെറുതേ വിട്ടാൽ പിണറായി സർക്കാരിന് വമ്പൻ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് പഴുതുകൾ അടയ്ക്കാനുള്ള ശ്രമം. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിധിയുണ്ടാകാതിരിക്കാനാണ് അന്വേഷണ സംഘവും ശ്രമിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് സുനിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്തത്. നേരത്തെ കോടതിയിൽ ഇവർ രഹസ്യമൊഴി നൽകിയിരുന്നു. കുറ്റപത്രത്തിൽ എല്ലാം വ്യക്തത വരുത്താനായിരുന്നു സുനിയുടെ അമ്മയെ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയത്. ശോഭനയുടെ പേരിലെ ബാങ്ക് അക്കൗണ്ടിൽ അരലക്ഷത്തോളം രൂപ കണ്ടെത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും ചോദ്യം ചെയ്യൽ. ഇത് സംബന്ധിച്ച് പൊലീസ് നേരത്തെ ഇവരിൽ നിന്നും പ്രഥമീക വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി തനി പൊലീസ് സ്‌റ്റൈൽ ചോദ്യം ചെയ്യൽ ആദ്യമാണ്. ബാങ്ക് അക്കൗണ്ടിൽ നിലവിലുണ്ടായിരുന്ന പണത്തിന് പുറമേ സുനി അറസ്റ്റിലായ ശേഷം അരലക്ഷം രൂപയുടെ വർദ്ധനവ് ഉണ്ടായതായുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇതേക്കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു പ്രധാനമായും ചോദ്യം ചെയ്യൽ.
കുടുംബശ്രീയിൽ നിന്നും ലോണെടുത്തതും സ്വന്തമായി നടത്തിയിരുന്ന ചിട്ടിയിൽ പിരിഞ്ഞുകിട്ടിയ തുകയുമാണ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച് ശോഭന പൊലീസിന് നൽകിയ ആദ്യ വിശദീകരണം. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലന്നാണ് ഇന്നലെ ശോഭന അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ നിന്നും വ്യക്തമാവുന്നത്. താൻ ചെറിയ പലിശക്ക് പണം നൽകാറുണ്ടെന്നും ഇത്തരത്തിൽ 90000 രൂപ ഒരാൾക്ക് നൽകിയിരുന്നെന്നും ഇയാൾ മടക്കി നൽകിയ 50000 രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നതെന്നും ഇന്നലെ നടന്ന തെളിവെടുപ്പിൽ ശോഭന പൊലീസിൽ വെളിപ്പെടുത്തിയെന്നാണ് സൂചന.
ഇത് പ്രകാരം ശോഭന പണം നൽകിയെന്ന് പറയപ്പെടുന്ന ആളെ അന്വേഷകസംഘം ഫോണിൽവിളിച്ച് വിവരങ്ങൾ ആരാഞ്ഞു. താൻ അൻപതിനായിരം രൂപ ശോഭനക്ക് നൽകിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. തുക നൽകിയ തീയതിയും വ്യക്തമാക്കി. ഇത് അറിഞ്ഞതോടെ ഇത്തരത്തിൽ നടന്ന മുഴുവൻ ഇടപാടുകളുടെയും വിവരങ്ങളും നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ശോഭനയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് കൈവശമില്ലന്നായിരുന്നു ശോഭനുടെ നിലപാട്. ഓരോരുത്തരുടെയും ഇടപാട് പൂർത്തിയാവുമ്പോൾ രേഖപ്പെടുത്തുന്ന പേപ്പർ നശിപ്പിച്ചുകളയാറാണ് പതിവെന്നും വൻതോതിൽ തനിക്ക് ഇത്തരത്തിലുള്ള പണമിടപാടുകൾ ഇല്ലായിരുന്നെന്നും ഇവർ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം.
ബാങ്കിൽ എത്തുമ്പോൾ സ്ലിപ്പുകൾ സ്വയം പൂരിപ്പിക്കാതെ മറ്റുള്ളവരെക്കൊണ്ട് പൂരിപ്പിക്കുന്ന ശോഭനയുടെ പതിവ് നടപടിയിലും പൊലീസ് വിശദീകരണം തേടി. ബാങ്കിലെ പണമിടപാടുകൾക്കുള്ള സ്ലിപ്പുകൾ വർഷങ്ങൾക്ക് മുമ്പുമുതൽ താൻ ഇത്തരത്തിലാണ് പൂരിപ്പിച്ചിരുന്നതെന്നായിരുന്നു ഇതിനുള്ള ഇവരുടെ മറുപിടി. ശോഭനയുടെ കൈയക്ഷരം ഉറപ്പിക്കാൻ ഇവരെക്കൊണ്ട് പേപ്പറിൽ എഴുതിച്ചതായും അറിയുന്നു. ശോഭനയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിരുന്നത് പൾസറാണോ എന്ന സംശയം പൊലീസിനുണ്ട്. ഇതുറപ്പിക്കാനാണ് കൈയക്ഷരം എഴുതിച്ചത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനവട്ട പ്രവർത്തനങ്ങൾ സജീവമായിരിക്കെയാണ് അമ്മയിൽ നിന്നും പൾസറിന്റെ ബന്ധുവിൽ നിന്നും പൊലീസ് ഇന്ന് വിവരശേഖരണം നടത്തിയത്. ഇന്നലെ ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് വിവരശേഖരണം നടത്തിയത്. വിഷ്ണുവിന്റെ ബൈക്കിലാണ് ഇവർ പൊലീസ് ക്ലെബ്ബിലെത്തിയത്. ഇരുവരും ഒരുമിച്ചാണ് പൊലീസ് ക്ലബ്ബ് വളപ്പിൽ പ്രവേശിച്ചതെങ്കിലും ആദ്യം ശോഭനയെയാണ് പൊലീസ് ഉദ്യോഗസ്ഥർ സി ഐ ബൈജു പൗലോസിന്റെ അടുത്തേക്ക് വിളിപ്പിച്ചത്. ഈ സമയം വിഷ്ണു പുറത്ത് നിൽക്കുകയാിരുന്നു.
പന്ത്രണ്ട് മണിയോടെയാണ് ശോഭനയെ മുറിക്കുള്ളിലേക്ക് വിളിപ്പിച്ചത്. ഇവർ തിരിച്ച് മുറിക്ക് പുറത്തെത്തുന്നത് ഒരുമണിയോടടുത്താണ്. തിരികെപ്പോകാനായി ഗേറ്റിന് പുറത്തെത്തി ബൈക്ക് സ്റ്റാർട്ടാക്കാനൊരുങ്ങുമ്പോഴാണ് പൊലീസ് കോൺസ്റ്റബിൾ എത്തി വിഷ്ണുവിനെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നെ രണ്ടരയോടടുത്താണ് ഇരുവരും പൊലീസ് ക്ലബ്ബിൽ നിന്നും ഇറങ്ങിയത്. തുടർന്ന് വിഷ്ണു വല്യമ്മയുമായി വേഗം സ്ഥലം വിട്ടു.
ഇന്നലെ രാവിലെ പൾസർ സിനിയെ പൊലീസ് അങ്കമാലി കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാന്റ് കാലാവധി തീർന്നതിനെത്തുടർന്നായിരുന്നു ഇത്. പതിനാല് ദിവസത്തേക്ക് റിമാന്റ് നീട്ടുകയും ചെയ്തിരുന്നു. കോടതിയിൽ എത്തിച്ച അവസരത്തിൽ ശോഭനനയും വിഷ്ണുവും പൾസർ സുനിയോട് സംസാരിച്ചിരുന്നു. ഇത്തേത്തുടർന്ന് കൂടിയാണ് ഇവരെ വിളിച്ച് മൊഴിയെടുത്തത്. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യൽ കേസിലെ സുപ്രധാന വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നിരിക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.