- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി ചികിൽസയിൽ പുതിയ കേസ് എടുക്കില്ല; അഡ്‌മിറ്റ് ചെയ്ത് ചികിൽസയെന്ന തരത്തിലെ സർട്ടിഫിക്കറ്റ് നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക തെളിവാകും; ഗൂഡാലോചയിൽ താരരാജാവിനെ കുടുക്കാൻ പുതു തന്ത്രങ്ങളുമായി അന്വേഷണ സംഘം; ഡിജിപിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് അന്വേഷണം അട്ടിമറിക്കാൻ തന്നെ; കാവ്യയേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യുന്നതും പരിഗണനയിൽ; ദിലീപിനെതിരെ കുറ്റപത്രം നീളുന്നത് ചർച്ചയാക്കി ഫാൻസുകാരും
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തത് വ്യാജ തെളിവുകളുണ്ടാക്കി നടൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ തെളിവുണ്ടാക്കാൻ. ഇന്നലെ ആലുവ പൊലീസ് ക്ലബിൽ നടത്തിയ ചോദ്യംചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടു. നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. പുറത്തുവന്ന റിപ്പോർട്ടുകളും നടന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. ദിലീപിനെതിരെ ഇനി കേസൊന്നും പുതുതായെടുക്കില്ല. ദിലീപിന്റെ ഭാര്യ കാവ്യാമാധവനേയും സുഹൃത്ത് നാദിർഷായേയും വീണ്ടും ചോദ്യംചെയ്യാനും സാധ്യതയുണ്ട്. കേസിൽ ഇവരെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പൊലീസിന് ഇനിയും തീരുമാനമെടുക്കാനായിട്ടില്ല, അതിനിടെ ഇന്നലത്തെ ചോദ്യം ചെയ്യലിനെ കളിയാക്കി ദിലീപ് ഫാൻസുകാർ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാക്കുകയാണ്. കുറ്റപത്രം 2 ആഴ്ചക്കുള്ളിൽ കൊടുക്കാം എന്ന് പറഞ്ഞിട്ട് 2 മാസം ആകാൻ പോകുന്നു. കുറ്റപത്രം എല്ലാം തയ്യാറാണ് എന്നും ഒന്നാം പ്രതി വരെ ആക്കുന്നു എന്ന് വരെ ഉറപ്പിച്ചു വാർത്ത വന്നിട്ടും ചോദ്
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തത് വ്യാജ തെളിവുകളുണ്ടാക്കി നടൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ തെളിവുണ്ടാക്കാൻ. ഇന്നലെ ആലുവ പൊലീസ് ക്ലബിൽ നടത്തിയ ചോദ്യംചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടു. നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. പുറത്തുവന്ന റിപ്പോർട്ടുകളും നടന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. ദിലീപിനെതിരെ ഇനി കേസൊന്നും പുതുതായെടുക്കില്ല. ദിലീപിന്റെ ഭാര്യ കാവ്യാമാധവനേയും സുഹൃത്ത് നാദിർഷായേയും വീണ്ടും ചോദ്യംചെയ്യാനും സാധ്യതയുണ്ട്. കേസിൽ ഇവരെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പൊലീസിന് ഇനിയും തീരുമാനമെടുക്കാനായിട്ടില്ല,
അതിനിടെ ഇന്നലത്തെ ചോദ്യം ചെയ്യലിനെ കളിയാക്കി ദിലീപ് ഫാൻസുകാർ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാക്കുകയാണ്. കുറ്റപത്രം 2 ആഴ്ചക്കുള്ളിൽ കൊടുക്കാം എന്ന് പറഞ്ഞിട്ട് 2 മാസം ആകാൻ പോകുന്നു. കുറ്റപത്രം എല്ലാം തയ്യാറാണ് എന്നും ഒന്നാം പ്രതി വരെ ആക്കുന്നു എന്ന് വരെ ഉറപ്പിച്ചു വാർത്ത വന്നിട്ടും ചോദ്യം ചെയ്യൽ കഴിഞ്ഞില്ല.. എന്തോന്ന് അന്വേഷണം ആണ് ഇത്. അപ്പോൾ പറഞ്ഞു വരുന്നത് മുൻപ് 13 മണിക്കൂറും പിന്നെയും കുറെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങളെ ഇപ്പോളും പറയാൻ ഉള്ളൂ. നിങ്ങൾ 2 ആഴ്ചക്കുള്ളിൽ സമർപ്പിക്കാം എന്ന് പറഞ്ഞ കുറ്റപത്രം കൊടുക്കു. ഇനി ദിലീപേട്ടന് പറയാൻ ഉള്ള കാര്യങ്ങൾ കോടതിയിൽ പറഞ്ഞോളും-എന്നാണ് ദിലീപ് ഓൺലൈനിലെ പോസ്റ്റ് സർക്കാരിനും അന്വേഷണ സംഘത്തിനും എതിരായ നിലപാട് പ്രഖ്യാപനമാണ്. രാഷ്ട്രീയചർച്ചകൾ വഴി തിരിച്ചുവിടാനുള്ള തന്ത്രമാണ് ഇതെന്നും ദിലീപ് ഓൺലൈൻ ആരോപിച്ചിരുന്നു.
ജയിലിൽനിന്നു പൾസർസുനി ഫോൺ ചെയ്ത അന്നുതന്നെ ഡി.ജി.പിയെ താൻ വിവരം അറിയിച്ചിരുന്നെന്നു ദീലീപ് പറഞ്ഞതിനെപ്പറ്റി വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ. നടി ആക്രമണത്തിന് ഇരയായ ദിവസം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്ന വിവരവും ആരാഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നു കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ദിലീപ് ഹാജരാക്കിയിരുന്നു. ഇതേപ്പറ്റി അന്വേഷിച്ച പൊലീസ് ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തിരുന്നു. ദിലീപ് ചികിത്സയ്ക്ക് എത്തിയിരുന്നെങ്കിലും അഡ്‌മിറ്റ് ആയില്ല എന്നാണ് ഇവർ മൊഴി നൽകിയത്.
അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തിരുന്നു. ചികിത്സക്ക് എത്തിയിരുന്നെങ്കിലും അഡ്‌മിറ്റ് ആയില്ല എന്നാണ് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചിരുന്നത്. പനിയും ക്ഷീണവും ഉണ്ടായിരുന്നെങ്കിലും പകൽ സമയത്ത് മാത്രമാണ് ആശുപത്രിയിൽ വിശ്രമിച്ചിരുന്നത്. രാത്രിയിൽ വീട്ടിൽ പോയിരുന്ന ദിലീപിന് ഇഞ്ചക്ഷൻ നൽകാൻ നഴ്സുമാരെ അങ്ങോട്ടേക്ക് കൊണ്ടുപോകലായിരുന്നു പതിവ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിൽ ദിലീപിന് പലപ്പോഴും ഉത്തരം മുട്ടിയെന്നാണ് സൂചന. ഇക്കാര്യങ്ങളും കുറ്റപത്രത്തിന്റെ ഭാഗമാക്കും. മറ്റൊരു കേസ് തൽകാലം എടുക്കില്ല.
നടി ആക്രമണത്തിനിരയായ സമയം താൻ വീട്ടിലുണ്ടായിരുന്നുവെന്നു ദിലീപ് മൊഴി നൽകിയെന്നാണു സൂചന. എസ്‌പി. സുദർശനൻ, സിഐ ബിജു പൗലോസ് എന്നിവരാണു ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണു ദിലീപിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത്. ദിലീപിനെ ചോദ്യം ചെയ്തത് മൊഴിയിലെ പൊരുത്തക്കേടിനെ തുടർന്നാണെന്ന് റൂറൽ എസ്‌പി എ.വി. ജോർജ് പറഞ്ഞു. നേരത്തെ നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ടായിരുന്നു. അതിനാലാണ് ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. കുറ്റപത്രം അന്തിമ ഘട്ടത്തിലാണ്. പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നും എസ്‌പി വ്യക്?തമാക്കി.
ദിലീപിന് പുറമെ അനുജൻ അനൂപിനെയും അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. വൈകിട്ടാണ് അനൂപിനെ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. രാവിലെ പത്തുമണി മുതൽ ഉച്ചക് 12 വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. നോട്ടീസ് നൽകി ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ദിലീപ് പൊലീസ് ക്ലബ്ബിൽ നിന്ന് മടങ്ങി. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിനെതിരെയുള്ള കുറ്റപത്രം അന്തിമ ഘട്ടത്തിലാണ്.