ആലുവ: ദിലീപ് കേസ് രേഖകൾ പരിശോധിച്ചു. അഭിഭാഷകനുമായി കോടതിയിൽ എത്തിയാണ് താരം രേഖകൾ പരിശോധിച്ചത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. നടിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസ് രേഖ പരിശോധിക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ നേരത്തെ ദിലീപ് അപേക്ഷ നൽകുകയുമുണ്ടായി.