- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യയിൽ പൾസർ സുനി എത്തിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ? ശാസ്ത്രീയ പരിശോധനാ ഫലങ്ങളും നായകനെ കുടുക്കുമെന്ന പ്രതീക്ഷയിൽ പ്രോസിക്യൂഷൻ; സൂപ്പർ താരത്തിനെതിരെ പൊലീസ് തയ്യാറാക്കിയത് 760 രേഖകൾ; ദൃശ്യത്തെളിവ് നൽകാനാവില്ലെന്ന നിലപാടിലും മാറ്റമില്ല; തെളിവ് വേണമെന്ന ആവശ്യത്തിൽ കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ദിലീപും
അങ്കമാലി : നടി ഉപദ്രവിക്കപ്പെട്ട കേസിൽ പൾസർ സുനി കാവ്യാ മാധവന്റെ ലക്ഷ്യയെന്ന സ്ഥാപനത്തിൽ എത്തിയതിന് പൊലീസിന്റെ കൈയിൽ തെളിവുണ്ടെന്ന് സൂചന. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കോടതിയിൽ തെളിവായി എത്തിക്കുമെന്നാണ് സൂചന. ദിലീപിനെതിരായ കേസിൽ വിചാരണക്കോടതിയിൽ പൊലീസ് സമർപ്പിക്കുന്നത് 760 രേഖകൾ ആണ്. ഈ രേഖകളുടെ പട്ടികയും സത്യവാങ്മൂലവും പൊലീസ് കോടതിയിൽ നൽകി കഴിഞ്ഞു. സുപ്രധാനമായ ചില രേഖകൾ ഒഴികെ പട്ടികയിലുള്ള രേഖകൾ പ്രതിഭാഗത്തിനു കൈമാറി. പരിശോധനാ ഫലങ്ങൾ, മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, മെമ്മറി കാർഡ്, പെൻഡ്രൈവ് തുടങ്ങിയവ ഉൾപ്പെടുന്ന രേഖകളും തെളിവുകളുമാണു പട്ടികയിലുള്ളത്. ഇതിലെ സിസിടിവി ദൃശ്യങ്ങൾ പൾസർ സുനി ലക്ഷ്യയിലെത്തിയതിന്റെ തെളിവാണെന്നാണ് സൂചന. മെമ്മറി കാർഡിലുള്ളത് നടിയെ ആക്രമിച്ച ദൃശ്യങ്ങളും. ഈ ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് ദിലീപ്. എന്നാൽ ദൃശ്യത്തെളിവ് നൽകാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. നടിയുടെ ആക്രമണ ദൃശ്യങ്ങൾ ചോരുമെന്ന ഭയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത നിലപാട് പൊലീസ് തുടരും.
അങ്കമാലി : നടി ഉപദ്രവിക്കപ്പെട്ട കേസിൽ പൾസർ സുനി കാവ്യാ മാധവന്റെ ലക്ഷ്യയെന്ന സ്ഥാപനത്തിൽ എത്തിയതിന് പൊലീസിന്റെ കൈയിൽ തെളിവുണ്ടെന്ന് സൂചന. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കോടതിയിൽ തെളിവായി എത്തിക്കുമെന്നാണ് സൂചന. ദിലീപിനെതിരായ കേസിൽ വിചാരണക്കോടതിയിൽ പൊലീസ് സമർപ്പിക്കുന്നത് 760 രേഖകൾ ആണ്. ഈ രേഖകളുടെ പട്ടികയും സത്യവാങ്മൂലവും പൊലീസ് കോടതിയിൽ നൽകി കഴിഞ്ഞു.
സുപ്രധാനമായ ചില രേഖകൾ ഒഴികെ പട്ടികയിലുള്ള രേഖകൾ പ്രതിഭാഗത്തിനു കൈമാറി. പരിശോധനാ ഫലങ്ങൾ, മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, മെമ്മറി കാർഡ്, പെൻഡ്രൈവ് തുടങ്ങിയവ ഉൾപ്പെടുന്ന രേഖകളും തെളിവുകളുമാണു പട്ടികയിലുള്ളത്. ഇതിലെ സിസിടിവി ദൃശ്യങ്ങൾ പൾസർ സുനി ലക്ഷ്യയിലെത്തിയതിന്റെ തെളിവാണെന്നാണ് സൂചന. മെമ്മറി കാർഡിലുള്ളത് നടിയെ ആക്രമിച്ച ദൃശ്യങ്ങളും. ഈ ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് ദിലീപ്. എന്നാൽ ദൃശ്യത്തെളിവ് നൽകാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
നടിയുടെ ആക്രമണ ദൃശ്യങ്ങൾ ചോരുമെന്ന ഭയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത നിലപാട് പൊലീസ് തുടരും. അതിനിടെ തെളിവുകളുടെ പട്ടിക ഒത്തുനോക്കുന്നതിന് ഏഴു വരെ സമയം അനുവദിച്ചു. നടി ഉപദ്രവിക്കപ്പെട്ട ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള പ്രതി നടൻ ദിലീപിന്റെ ഹർജിയിൽ അഞ്ചിനു കോടതി വിധി പറയും. പ്രോസിക്യൂഷനും ദിലീപും അനുകൂല വിധിയാണ് കേസിൽ പ്രതീക്ഷിക്കുന്നത്.
രേഖകൾ ആവശ്യപ്പെട്ടുള്ള ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജികൾ ഏഴിനു വീണ്ടും കോടതി പരിഗണിക്കും. എല്ലാ പ്രതികളോടും ഏഴിനു ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ നിന്നും ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കർശന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ നൽകരുതെന്ന് പൊലീസ് ആവശ്യപ്പെടിട്ടുണ്ട്. ഈ കേസിൽ കോടതിയുടെ നിലപാട് ഏറെ നിർണ്ണായകമാണ്.
കേസിലെ മുഖ്യപ്രതി പൾസർ സുനി പകർത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകൾ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹർജിയിൽ പറയുന്നു. സുനിയുടെ മെമ്മറി കാർഡിൽ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങൾ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാൻ ലക്ഷ്യമിട്ടാണ് ഹർജി ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന ഹർജിയിലെ ആരോപണത്തെയും പൊലീസ് എതിർക്കും. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങൾ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിന്റെ ശ്രമമെന്നുമാണ് പൊലീസ് പറയുന്നത്.
ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദ്ദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാവുന്നു എന്നുമാണ് ദിലീപ് നൽകിയ ഹർജിയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ. നേരത്തേ ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കേസിലെ കുറ്റപത്രം ചോർന്നതിൽ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് മറ്റൊരു ഹർജിയും സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഹർജിയിൽ താക്കീത് മാത്രം നൽകിയാൽ മതിയെന്ന നിലപാടിലാണ് കോടതി. അതേസമയം, കുറ്റപത്രം ചോർത്തിയത് ദിലീപാണെന്നാണ് പൊലീസ് ഉന്നയിക്കുന്ന വാദം.