- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ദിലീപ് കാഞ്ചനമാലയെ കാണാൻ എത്തിയത് മാതൃഭൂമി വായിച്ചിട്ടോ അതോ വനിത വായിച്ചിട്ടോ? മലയാള മാദ്ധ്യമങ്ങളുടെ അസഹിഷ്ണുതയ്ക്ക് മറ്റൊരു ഉദാഹരണം
തിരുവനന്തപുരം: പരസ്പരം അംഗീകരിക്കാത്ത മാദ്ധ്യമ സമൂഹം ലോകത്ത് എവിടെ എങ്കിലും ഉണ്ടെങ്കിൽ അത് കേരളത്തിൽ മാത്രം ആയിരിക്കും. ലോകത്തെമ്പാടും പ്രധാനപ്പെട്ട ഒരു വാർത്ത ഒരു പ്രത്യേക മാദ്ധ്യമം മുൻപോട്ട് വച്ചാൽ ആ മാദ്ധ്യമത്തിന്റ പേര് പറഞ്ഞ് മറ്റുള്ളവർ റിപ്പോർട്ട് ചെയ്യുന്ന രീതിയുണ്ട്. അത് പക്ഷെ എത്ര വലിയ സംഭവം ആണെങ്കിലും കേരളത്തിൽ ഇല്ല
തിരുവനന്തപുരം: പരസ്പരം അംഗീകരിക്കാത്ത മാദ്ധ്യമ സമൂഹം ലോകത്ത് എവിടെ എങ്കിലും ഉണ്ടെങ്കിൽ അത് കേരളത്തിൽ മാത്രം ആയിരിക്കും. ലോകത്തെമ്പാടും പ്രധാനപ്പെട്ട ഒരു വാർത്ത ഒരു പ്രത്യേക മാദ്ധ്യമം മുൻപോട്ട് വച്ചാൽ ആ മാദ്ധ്യമത്തിന്റ പേര് പറഞ്ഞ് മറ്റുള്ളവർ റിപ്പോർട്ട് ചെയ്യുന്ന രീതിയുണ്ട്. അത് പക്ഷെ എത്ര വലിയ സംഭവം ആണെങ്കിലും കേരളത്തിൽ ഇല്ല എന്നതാണ് സത്യം. മറ്റൊരു മാദ്ധ്യമം കൊണ്ട് വന്ന വാർത്തയാണെങ്കിൽ പ്രധാനപ്പെട്ടത് ആണെങ്കിലും കൂടി തിരിഞ്ഞു നോക്കാതിരിക്കുകയാണ് ഇതുവരെ ഉണ്ടായിരുന്നു രീതി. എന്നാൽ സോഷ്യൽ മീഡിയ ശക്തമായതോടെ ഒരു വാർത്തയും മൂടി വയ്ക്കാൻ ആവില്ല എന്നായപ്പോൾ അതിന്റെ പിതൃത്വം സ്വയം ഏറ്റെടുക്കുകയാണ് ഇപ്പോൾ പ്രധാന മാദ്ധ്യമങ്ങൾ ചെയ്യുന്ന രീതി.
ഇന്നലെ എല്ലാ പത്രങ്ങളിലും നടൻ ദിലീപിന്റെ മുക്കത്തെ മൊയ്തീൻ സ്മാരക സന്ദർശനം വാർത്തയാണ്. ദിലീപിനെ ഈ സന്ദർശനത്തിന് പ്രേരിപ്പിച്ചത് മാതൃഭൂമിയുടെ കഴിഞ്ഞ വാരാന്ത്യ എന്ന് സ്വന്തം ഇരവഴിഞ്ഞി എഴുതിയ ഫീച്ചർ ആണ് എന്ന് തുറന്ന് പറയാൻ ഒരു പത്രവും ധൈര്യം കാട്ടിയില്ല. എന്ന് മാത്രമല്ല അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മനോരമ ശ്രമിക്കുകയും ചെയ്യുന്നു.
എന്ന് നിന്റെ മൊയ്തീൻ സിനിമ പുറത്തിറങ്ങിയതോടെയാണ് ബി പി മൊയ്തീൻ സേവാ മന്ദിറും കാഞ്ചനമാലയുമൊക്കെ പലർക്കും പരിചിതമായത്. എന്നാൽ, സിനിമയിലൂടെ കോടികൾ ഉണ്ടാക്കിയവർ ആരും കാഞ്ചനമാലയുടെ സ്വപ്‌നം സഫലമാക്കാൻ മുന്നോട്ടു വന്നിരുന്നില്ല. ബി പി മൊയ്്തീൻ സേവാ മന്ദിർ തീർത്തും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഇതേക്കുറിച്ചായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച മാതൃഭൂമി റിപ്പോർട്ടർ അഞ്ജന ശശി എഴുതിയത്. ഷമീർ കുവുങ്കലിന്റെ ചിത്രങ്ങൾ സഹിതം വന്ന ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് ദിലീപ് സഹായ ഹസ്തവുമായി എത്തിയതും. ഇക്കാര്യം മുക്കത്ത് എത്തുന്നതിന് മുമ്പ് ദിലീപ് തന്നെ പറഞ്ഞിരുന്നു.
ഇതിനിടെ മനോരമയുടെ പ്രസിദ്ധീകരണമായ വനിതയും ഈ വിഷയം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ദിലീപ് സഹായ വാഗ്ദാനവുമായി എത്തുന്നു എന്ന് അറിഞ്ഞതോടെ മനോരമ കളം മാറ്റിച്ചവിട്ടി. വനിത വായിച്ചാണ് ദിലീപ് കാഞ്ചനമാലയെ സഹായിക്കാൻ എത്തിയതെന്ന് പറഞ്ഞാണ് മനോരമ രംഗത്തെത്തിയത്. ഇന്നത്തെ അവരുടെ റിപ്പോർട്ടിലും ഇക്കാര്യം ദിലീപ് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇതേക്കുറിച്ച് ഇന്നത്തെ പത്രത്തിൽ മനോരമ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്: 'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമയുമായി ഈ വരവിനെ കൂട്ടിവായിക്കേണ്ടതില്ല. അതിൽ അഭിനയിച്ചതൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെയൊരു നല്ല സിനിമ ഉണ്ടായതുകൊണ്ടാണ് അമ്മയെപ്പറ്റി മാദ്ധ്യമങ്ങൾ എഴുതിയത്. വനിതയിലൂടെയാണ് ഞാൻ ആ കഥകൾ ആദ്യം വായിച്ചറിഞ്ഞത്. പിന്നീടു പല മാദ്ധ്യമങ്ങളിലും കണ്ടു. സിനിമയെക്കാൾ വലിയ കഥയിലെ നായികയാണ് അമ്മ'- ദിലീപ് പറഞ്ഞു.
എന്നാൽ, മാതൃഭൂമിയിലെ വാരാന്ത്യ പതിപ്പ് വായിച്ചാണ് ദിലീപ് കാഞ്ചനമായ സഹായിക്കാൻ എത്തിയതെന്നാണ് മാതൃഭൂമി റിപ്പോർട്ട്. മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങൾ തന്നെ ഒരു വാർത്തയുടെ പിതൃത്വം ഏറ്റെടുക്കാൻ വേണ്ടി പരസ്പ്പരം മത്സരിക്കുന്ന സാഹചര്യമാണ് വായനക്കാർക്ക് കാണാൻ സാധിക്കുന്നത്. പരസ്പ്പരം ബഹുമാനിക്കാത്ത മാദ്ധ്യമപ്രവർത്തനത്തിന്റെ ഉദാഹരണമായി വേണമെങ്കിൽ ഇതിനെ കാണം. ഇന്നലെ കോഴിക്കോടെത്തി മാതൃഭൂമി റിപ്പോർട്ടർ അഞ്ജന ശശിയെയും ഒപ്പം കൂട്ടിയാണ് ദിലീപ് മുക്കത്തേക്ക് തിരിച്ചത്. അതുകൊണ്ട് തന്നെ ദിലീപിനെ സ്പർശിച്ചത് മാതൃഭൂമിയുടെ റിപ്പോർട്ട് തന്നെയാണെന്നതാണ് വ്യക്തം. എന്നാൽ, ഇതിന്റെ പേരിൽ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള മനോരമ ശ്രമം വിശമർശനത്തിന് ഇടയാക്കുന്നുണ്ട്.